obesity in children Pinterest
Health

ബർ​ഗറും പിസയും പാസ്തയും, മോശം ഭക്ഷണക്രമം കുട്ടികളിൽ പൊണ്ണത്തടി മാത്രമല്ല, ശ്വാസംമുട്ടൽ മുതൽ പകർച്ചവ്യാധികൾ വരെ ഉണ്ടാക്കാം

മോശം ഭക്ഷണശീലം മൂലം പൊണ്ണത്തടി മാത്രമല്ല ശ്വാസംമുട്ടൽ, വിഷാദം തുടങ്ങിയ പ്രശ്നങ്ങളും കുട്ടികളെ അലട്ടുമെന്നാണ് ​ഗവേഷകർ പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

ചിട്ടയില്ലാത്തതും അനാരോഗ്യകരവുമായ ഭക്ഷണക്രമം പിന്തുടരുന്ന കുട്ടികൾക്ക് ഭാവിയിൽ പൊണ്ണത്തടിയുണ്ടാകാൻ സാധ്യത കൂടുതലാണെന്ന വിവിധ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അമിതഭാരമുള്ള കുട്ടികളുടെ എണ്ണത്തിൽ ലോകത്ത് ഇന്ത്യ രണ്ടാം സ്ഥാനത്താണെന്നാണ് കണക്കുകൾ. ഇന്ത്യയിലെ കുട്ടികളിലെ പൊണ്ണത്തടി നിരക്ക് പ്രതിവർഷം ശരാശരി അഞ്ചു ശതമാനമാണ് കൂടിയിരിക്കുന്നതെന്നാണ് വേൾഡ് ഒബിസിറ്റി ഫെഡറേഷൻ കണക്കുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ മോശം ഭക്ഷണശീലം മൂലം പൊണ്ണത്തടി മാത്രമല്ല ശ്വാസംമുട്ടൽ, വിഷാദം തുടങ്ങിയ പ്രശ്നങ്ങളും കുട്ടികളെ അലട്ടുമെന്നാണ് ​ഗവേഷകർ പറയുന്നു. 2023ൽ ചൈനയിൽ നടത്തിയൊരു പഠനത്തിൽ കോളജ് കാലഘട്ടം മുതലാണ് കുട്ടികൾക്കിടയിൽ അനാരോ​ഗ്യകരമായ ഭക്ഷണശീലം രൂക്ഷമാകുന്നതെന്നും ഇത് വർഷങ്ങളോളം നീണ്ടു നിൽക്കുമെന്നും വ്യക്തമാക്കുന്നു.

ഉയർന്ന കലോറിയും ഉയർന്ന അളവിൽ പഞ്ചസാരയും അടങ്ങിയ ഭക്ഷണമാണ് ഈ പ്രായക്കാർ കഴിക്കുന്നത്. പൊണ്ണത്തടി മാത്രമല്ല ഇവ മൂലം ഉണ്ടാകുന്നത്. ദീർഘകാലാടിസ്ഥാനത്തിനുള്ള രോഗങ്ങളും പകർച്ചവ്യാധികളും വരെ ഉണ്ടായേക്കാം എന്നാണ് ​ഗവേഷകരുടെ കണ്ടെത്തൽ. വിദ്യാർഥികൾക്ക് അനാരോ​ഗ്യകരമായ ഭക്ഷണരീതി എന്താണെന്ന് വ്യക്തമായി പഠിപ്പിച്ചുകൊടുക്കണമെന്നും ആരോ​ഗ്യകരമായ ഭക്ഷണം എല്ലാ വിദ്യാർഥികൾക്കും താങ്ങാവുന്ന നിരക്കിൽ കോളജുകളിലടക്കം ലഭ്യമാക്കണമെന്നും ​ഗവേഷകർ അഭിപ്രായപ്പെട്ടു.

Poor Eating habits in children may cause obesecity as well as many health issues

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കനത്ത ചൂട് അപകട കാരണമല്ല', പെസോ വിലയിരുത്തല്‍; ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് റിപ്പോര്‍ട്ട് നിര്‍ണായകം

ബൗണ്‍സര്‍ പതിച്ചത് തലയില്‍; അടിതെറ്റി നിലത്തുവീണു; കലിപ്പ് തീരാതെ ഹെല്‍മറ്റ് ചവിട്ടിത്തെറിപ്പിച്ച് ബാറ്റര്‍ പുറത്തേക്ക്- വിഡിയോ

'കർണാടകയിൽ ഇപ്പോഴും ജാതി വിവേചനമുണ്ട്, ‍ഞങ്ങൾക്ക് കയറാൻ പറ്റാത്ത ഒരു ക്ഷേത്രമുണ്ട്'; വെളിപ്പെടുത്തി 'പഞ്ചായത്ത്' താരം

‘കാക്കിയിട്ടൊരു ഗുണ്ടകളേ, പോടാ പുല്ലേ പൊലീസേ...; സ്റ്റേഷനുമുന്നിൽ പ്രതിഷേധവുമായി മുൻ ഡിജിപി ( വീഡിയോ)

നല്ല ഭക്ഷണം കഴിച്ചിട്ടും ആരോഗ്യം മെച്ചുപ്പെടുന്നില്ലേ? ഭക്ഷണത്തിന് ശേഷമുള്ള ചില ​ശീലങ്ങളാകാം കാരണം

SCROLL FOR NEXT