ശരീരത്തിലെ പ്രധാനപ്പെട്ട ഇലക്രോലൈറ്റാണ് പൊട്ടാസ്യം. തലച്ചോര്‍, കരള്‍, ഹൃദയം, ഞരമ്പുകള്‍, പേശികള്‍ തുടങ്ങി ശരീരത്തിന്‍റെ പ്രധാന അവയവങ്ങളില്‍ പൊട്ടാസ്യം സന്തുലനം വളരെ പ്രധാനമാണ്. അതിനാല്‍ ശരീരത്തില്‍ പൊട്ടാസ്യം കൂടുന്നതും കുറയുന്നതും ശ്രദ്ധിക്കണം. പൊട്ടാസ്യത്തിന്‍റെ അളവിലുണ്ടാകുന്ന മാറ്റം അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. മരണം വരെ സംഭവിക്കാം.
രക്ത പരിശോധനയില്‍ സിറം പൊട്ടാസ്യം 3.5 മുതൽ 5.3 mmpl/L വരെ ആയിരിക്കുന്നതാണ് സാധാരണ നില. രക്തത്തില്‍ പൊട്ടാസ്യത്തിന്‍റെ അളവു കുറയുന്നതിനെ ഹൈപ്പോകലീമിയ എന്നാണ് പറയുന്നത്. ഇത് വളരെ അപകടകരമായ അവസ്ഥയാണ്. ശരീരം ചലിപ്പിക്കാൻ പോലും കഴിയാത്തത്ര ബലഹീനത അനുഭവപ്പെടാം. പക്ഷാഘാതം, തളർച്ച, ക്രമരഹിതമായ ഹൃദയ താളം എന്നിവ നേരിടാം.
രക്താതിസമ്മർദം, ഹൃദയരോഗങ്ങൾ, ലിവർ സിറോസിസ് തുടങ്ങിയ രോഗാവസ്ഥയുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. വൃക്ക രോഗികളിലാണ് പൊട്ടാസ്യം വ്യതിയാനം കൂടുതലായും കാണുന്നത്. ഛർദി, വയറിളക്കം എന്നിവ കാരണവും പൊട്ടാസ്യം അസന്തുലനം വരാം.
പൊട്ടാസ്യം 2.5 mmpl/L –ൽ ആയാല്‍ അതീവ ഗുരുതരമാണ്. ഹൃദയ പേശീ കോശങ്ങളിൽ വരുന്ന പൊട്ടാസ്യത്തിന്റെ കുറവ് ഹൃദയത്തിലെ സ്വാഭാവിക വൈദ്യുത സ്പന്ദനങ്ങളെ തകിടം മറിച്ചു കളയും. അത് ടാക്കികാർഡിയ, ബ്രാഡികാർഡിയ, ഫിബ്രിലേഷൻ, ഹൃദയമിടിപ്പിലെ അപാകത മുതൽ ചിലപ്പോൾ ഹൃദയാഘാതം തന്നെ വരുത്താം.
പേശികളുടെ ബലക്കുറവ്, സ്നായുക്കളുടെ പ്രതികരണമില്ലായ്മ, ഓക്കാനം, ഛർദി, മലബന്ധം, ശ്വസനത്തകരാറുകൾ, ചിന്താക്കുഴപ്പം, ഓർമക്കുറവ് തുടങ്ങിയലയാണ് ഹൈപ്പോകലീമിയയുടെ പ്രധാന ലക്ഷണങ്ങള്‍.
ശരീരത്തില്‍ പൊട്ടാസ്യം കൂടിയാല്‍ ദഹന സംബന്ധമായ അസ്വസ്ഥതകൾ, ക്രമരഹിതമായ ഹൃദയ താളം എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
ലക്ഷണങ്ങള്‍
പേശികളുടെ ബലഹീനത
ഓക്കാനം
ഛർദ്ദി
നെഞ്ചുവേദന
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates