Kerala Rice and Curry Pinterest
Health

ഷു​ഗർ വരുമെന്ന് പേടിച്ച് ചോറ് ഉപേക്ഷിക്കേണ്ട, കഴിക്കുന്ന സമയമാണ് പ്രധാനം; പ്രീഡയബറ്റിക് അവസ്ഥയുള്ളവരുടെ ശ്രദ്ധയ്ക്ക്

പകൽ സമയമാണ് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയമെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

'എന്തൊക്കെ ഉണ്ടെങ്കിലും ഇച്ചിരി ചോറ് കഴിച്ചില്ലെങ്കിൽ വയറു നിറഞ്ഞ തോന്നൽ ഉണ്ടാകില്ല'. ഈയൊരു പരാതി പറയാത്ത മലയാളി ഉണ്ടാവില്ല, അത്രത്തോളം നമ്മുടെ ഭക്ഷണക്രമത്തിൽ ചോറിന് പ്രാധാന്യമുണ്ട്. പ്രഭാതഭക്ഷണമായി പരി​ഗണിച്ചില്ലെങ്കിലും ഉച്ചയ്ക്കും രാത്രിയും ചോറ് തന്നെ വേണം.

എന്നാൽ പ്രമേഹരോ​ഗികളുടെ എണ്ണം കേരളത്തിൽ നാൾക്കുനാൾ കൂടിവരുന്ന സാഹചര്യത്തിൽ പലരും ചോറിൽ നിന്ന് ​ചപ്പത്തി, സാലഡ് എന്നിവയിലേക്ക് മാറി തുടങ്ങി. ചോറിനെ അത്രയേറെ പേടിക്കേണ്ടതുണ്ടോ? ആരോ​ഗ്യകരമായ ഭക്ഷണക്രമത്തിൽ നിന്ന് ചോറിനെ പൂർണമായും ഒഴിവാക്കേണ്ടതില്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധരുടെ അഭിപ്രായം, പകരം സമയം നോക്കി ചോറ് കഴിക്കാം!

പ്രമേഹരോ​ഗികളും അതുപോലെ പ്രീഡയബറ്റിസ് (പ്രമേഹത്തിന് തൊട്ടുമുമ്പുള്ള അവസ്ഥ) അവസ്ഥയിലുള്ളവരും ഭക്ഷണക്രമത്തിൽ അതീവശ്രദ്ധ പുലർത്തേണ്ടതുണ്ട്. നമ്മൾ എപ്പോൾ കാർബോഹൈഡ്രേറ്റ് കഴിക്കുന്നുവെന്നതും അതിനോട് ശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്നതും വളരെ പ്രധാനമാണ്. പകൽ സമയമാണ് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയമെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

കാരണം, ഈ സമയത്ത് ശരീരത്തിന് അന്നജത്തെ വളരെ എളുപ്പത്തിൽ പോഷകങ്ങളാക്കി മാറ്റാൻ കഴിയും. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശരീരത്തിൽ വലിയ അളവിൽ ഗ്ലൂക്കോസ് റിലീസ് ചെയ്യപ്പെടുന്നു. രാവിലെ ശരീരത്തിലെ ദഹനപ്രക്രിയകൾ കൂടുതൽ ഊർജ്ജസ്വലമായിരിക്കുന്നതിനാൽ ഈ ഗ്ലൂക്കോസ് എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടും.

എന്നാൽ, ഇതേ കാർബോഹൈഡ്രേറ്റുകൾ രാത്രി എട്ട് മണിക്ക് ശേഷം കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുകയും അത് ഉറക്കത്തിന്റെ ഗുണനിലവാരത്തെപ്പോലും ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. രാത്രിയിൽ ശരീരത്തിലെ ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തന ശേഷി കുറയുന്നതാണ് കാരണം. അതുകൊണ്ടാണ് രാത്രി ഭക്ഷണം നേരത്തെ കഴിക്കണമെന്ന് പോഷകാഹാര വിദ​ഗ്ധർ എപ്പോഴും നിർദ്ദേശിക്കുന്നത്.

മാത്രമല്ല, രാത്രിയിൽ ശരീരത്തിന്റെ മെറ്റബോളിസം സ്വാഭാവികമായും മന്ദ​​ഗതിയിലാവുകയും ചെയ്യുന്നു. ഈ സമയത്ത് അമിതമായി കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് ശരീരത്തിൽ കൊഴുപ്പായി അടിഞ്ഞു കൂടാൻ സാധ്യത കൂടും. ഇത് പ്രീഡയബറ്റിസ് ഉള്ളവരിൽ പ്രമേഹം വേഗത്തിലാക്കാൻ ഇടയാക്കും. പ്രീഡയബറ്റിസ് ഉള്ളതായി കണ്ടെത്തിയാൽ ഭക്ഷണകാര്യത്തിലും അത് കഴിക്കുന്ന സമയത്തിലും കർശനമായ നിയന്ത്രണം പാലിക്കണം.

രാവിലെ മുതൽ ഉച്ചക്ക് ശേഷമുള്ള ആദ്യ പകുതി വരെയുള്ള സമയമാണ് കാർബോഹൈഡ്രേറ്റ് കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയമായി പഠനങ്ങൾ വിലയിരുത്തുന്നത്. രാത്രി വൈകി കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം. പ്രീഡയബറ്റിസ് ഉള്ളവർ, അമിതവണ്ണമുള്ളവർ, മെറ്റബോളിക് സിൻഡ്രോം ഉള്ളവർ, രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർ എന്നിവർ ഭക്ഷണ സമയത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

Prediabetes and diabetes diet tips: Which is the ideal time to eat rice

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒമാന്‍ തീരത്തെ കപ്പലാക്രമണം; മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു, അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധം

ബാറ്ററി ചാര്‍ജ് ഉടൻ തീര്‍ന്നുപോകുമെന്ന ആശങ്ക വേണ്ട!; 8000 എംഎഎച്ച് ബാറ്ററിയുമായി റിയല്‍മി പി4ആര്‍ വിപണിയില്‍

'ജനവിശ്വാസത്തെ തോല്‍പ്പിക്കുന്ന കാല്‍വെപ്പ്: പിഎം ശ്രീയില്‍ വ്യക്തതയില്ല, കേന്ദ്ര വിമര്‍ശനമില്ല'; യുഡിഎഫ് സര്‍ക്കാരിനെതിരെ സമസ്ത മുഖപത്രം

നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ മീനാക്ഷി നടരാജന്‍ സുപ്രീംകോടതിയില്‍; ഹര്‍ജി നാളെ പരിഗണിക്കും

'സൈജുവിന് നട്ടെല്ല് ഇല്ലേ... എന്ന് എന്റെ ഭാര്യ പോലും ചോദിച്ചിട്ടുണ്ട്; പ്രതികരിച്ചാൽ അല്ലേ ആളുകൾക്ക് പ്രശ്നം ഉണ്ടാവുകയുള്ളൂ'

SCROLL FOR NEXT