Rana Daggubati Instagram
Health

ഭക്ഷണത്തോടുള്ള ഇഷ്ടം ഒഴിവാക്കാനാകില്ല, ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി റാണ ദ​ഗ്​ഗുബട്ടി

എന്ത് കഴിച്ചാലും, അതിനനുസരിച്ച് കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം.

സമകാലിക മലയാളം ഡെസ്ക്

ബാഹുബലിയെന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് റാണ ദ​ഗ്​ഗുബട്ടി. ചിത്രത്തിൽ ഭല്ലാലദേവനെന്ന വില്ലൻ വേഷത്തിലാണ് റാണ ദ​ഗ്​ഗുബട്ടി സ്ക്രീനിലെത്തിയത്. അദ്ദേഹത്തിന്റെ ശരീരവും, ഫിറ്റ്‌നെസ്സും എന്നും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. 41-ാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ തന്റെ ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തുകയാണ് താരം.

ബാഹുബലിയിലെ ഭല്ലാലദേവന് വേണ്ടി തന്റെ ശരീരത്തെ പാകപ്പെടുത്തിയെടുക്കാൻ ജീവിതശൈലിയിലും വ്യായാമത്തിലും ഡയറ്റിലും പൂർണമായും ശ്രദ്ധ നൽകിയിരുന്നുവെന്ന് അദ്ദേഹം പറയുന്നു. എന്നാൽ അതിന് വേണ്ടി, അദ്ദേഹം സന്തുലിതവും അച്ചടക്കമുള്ളതുമായ സമീപനമാണ് പിന്തുടർന്നത്. ഹൈദരാബാദ് പോലുള്ള ഒരു നഗരത്തില്‍ ഭക്ഷണത്തോടുള്ള ഇഷ്ടം പൂര്‍ണ്ണമായും ഒഴിവാക്കുന്നത് കഷ്ടമാണ് എന്ന് അദ്ദേഹം സമ്മതിച്ചു. എന്നാലും അദ്ദേഹം മധുരം കഴിക്കുന്നത് പൂര്‍ണമായി ഒഴിവാക്കിയിരുന്നു.

ആദ്യം വേണ്ടത് കൃത്യമായ ഒരു ജീവിതശൈലിയാണ്. ഞാന്‍ ഒരു നടനായതുകൊണ്ട് എപ്പോഴും സജീവമായിരിക്കും. ഞാന്‍ കഴിക്കുന്നതെല്ലാം ഒരു തരത്തില്‍ ചീറ്റ് ഫുഡ് ആണ്. ഹൈദരാബാദ് പോലുള്ള ഒരു നഗരത്തില്‍ ജീവിച്ചുകൊണ്ട് ഭക്ഷണം ആസ്വദിക്കാതിരിക്കുന്നത് എങ്ങനെയാണ്. പക്ഷേ ഞാന്‍ ഒഴിവാക്കുന്ന ഒന്നുണ്ട്, മധുരം. എനിക്ക് മധുരത്തോട് താല്‍പര്യമില്ല, അതുകൊണ്ട് അത് എളുപ്പമാണ്.

ഒരു കാര്യം ഒഴിവാക്കുന്നതിനെക്കാൾ പരിഹാരം കാണുകയാണ് പ്രധാനം. എന്ത് കഴിച്ചാലും, അതിനനുസരിച്ച് കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. വ്യായാമം ചെയ്യുന്നതിന് പകരമായി മറ്റൊന്നില്ല. കഠിനമായി വ്യായാമം ചെയ്യാതെ, ഒരു ഡയറ്റിനും ആഗ്രഹിക്കുന്ന ശരീരം നല്‍കാന്‍ കഴിയില്ല. തന്റെ വലിയ ശരീരത്തിന് ഹെവി ലിഫ്റ്റിംഗ് ആവശ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.

റാണയുടെ വർക്ക്ഔട്ട് രീതി

രാവിലെ കാര്‍ഡിയോയ്ക്ക് വേണ്ടിയുള്ളതാണ്. ഒരു മണിക്കൂര്‍ ജിമ്മില്‍ നല്ലൊരു കാര്‍ഡിയോ വര്‍ക്കൗട്ട് ചെയ്യും. സാധാരണയായി പകല്‍ ഷൂട്ടിംഗ് ഉണ്ടാകും. രാത്രി 7 മണിക്ക് പാക്കപ്പ് ആയ ശേഷം, 7 വര്‍ഷമായി എന്നോടൊപ്പമുള്ള എന്റെ പരിശീലകന്‍ കുനാല്‍ ഗിറിനൊപ്പം ഞാന്‍ രണ്ട് മണിക്കൂര്‍ വര്‍ക്കൗട്ട് തുടങ്ങും. സാധാരണ വര്‍ക്കൗട്ടില്‍ കൂടുതലും ഹാര്‍ഡ്കോര്‍ വെയിറ്റ്‌സാണ് എടുക്കുന്നത്. ഞാന്‍ ഹൈസ്‌കൂളിലും കോളേജിലും ബോക്‌സര്‍ ആയിരുന്നു, അതിനാല്‍ എന്റെ വര്‍ക്കൗട്ടില്‍ ബോക്‌സിങ് ഉൾപ്പെടുത്തും.'

Rana Daggubati Fitness Secrete

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപി 20 ശതമാനം കടന്നത് തിരുവനന്തപുരത്ത് മാത്രം; പാർട്ടികളിൽ മുന്നിൽ കോൺ​ഗ്രസ്, സിപിഎം രണ്ടാമത്; തദ്ദേശത്തെ വോട്ട് കണക്ക്

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ്; ഇഡിയുടെ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതി നടപടി

'സന്തോഷം, സമയവും പ്രായവും മറന്ന് നിങ്ങളെല്ലാവരും ഇവിടെ നില്‍ക്കുന്നതില്‍'; നന്ദി പറഞ്ഞ് അതിജീവിതയുടെ സഹോദരന്‍

ലാബ് ടെക്നീഷ്യൻ,സ്വീപ്പർ തസ്തികയിൽ ഒഴിവുകൾ; അഭിമുഖം ഡിസംബർ 30 ന്

'മുത്തങ്ങ വെടിവെപ്പ് അന്നത്തെ സാഹചര്യത്തില്‍ ഉണ്ടായത്'; സി കെ ജാനുവിനെ ചേര്‍ത്ത് പിടിക്കും

SCROLL FOR NEXT