ഇടയ്ക്കിടെയുള്ള വിശപ്പിന് പിന്നില്‍ നിരവധി കാരണങ്ങള്‍ 
Health

'എത്ര കഴിച്ചാലും വിശപ്പിന് മാത്രം ഒരു കുറവുമില്ല!' തമാശയല്ല, ഇതാണ് കാര്യം

ഇടയ്ക്കിടെയുള്ള ഈ കഴിപ്പ് നിങ്ങളുടെ ശരീരഭാരം കൂട്ടാനും ആരോ​ഗ്യം മോശമാകാനും കാരണമാകും

Author : സമകാലിക മലയാളം ഡെസ്ക്

ത്ര കഴിച്ചാലും വയറു നിറഞ്ഞതായി തോന്നില്ല. അതുകൊണ്ട് ഇടയ്ക്കിടെ എന്തെങ്കിലുമൊക്കെ കഴിച്ചോണ്ടിരിക്കണം. ഇങ്ങനൊരു തോന്നൽ തോന്നുവെങ്കിൽ അത് അത്ര നിസാരമല്ല. ഇടയ്ക്കിടെയുള്ള ഈ കഴിപ്പ് നിങ്ങളുടെ ശരീരഭാരം കൂട്ടാനും ആരോ​ഗ്യം മോശമാകാനും കാരണമാകും. ഇങ്ങനെ ഇടയ്ക്കിടെ വിശപ്പ് തോന്നാൽ പലകാരണങ്ങളുണ്ടാകും.

രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുന്നതിന്റെ ലക്ഷണങ്ങളിൽ ഒന്നാണ് അമിത വിശപ്പ്. പതിവായി രക്ത പരിശോധന നടത്തി, രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.

ഭക്ഷണത്തിലെ പ്രോട്ടീൻ, ഫൈബർ എന്നിവയുടെ അഭാവം. ഭക്ഷണം കഴിക്കുമ്പോൾ വയറു നിറഞ്ഞുവെന്ന തോന്നൽ ഉണ്ടാവാൻ ധാരാളം ഫൈബറും പ്രോട്ടീനും അടങ്ങിയ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. വ്യായാനം പോലുള്ള ശരീരിക പ്രവർത്തനങ്ങൾ ചെയ്യുമ്പാൾ ശരീരത്തിൽ ധാരാളം കലോറി ആവശ്യമാണ്.

പലപ്പോഴും ദാഹവും വിശപ്പും തമ്മിൽ തിരിച്ചറിയാതെ വരാനിടെയുണ്ട്. ദാഹം തോന്നിയാലും വിശപ്പാണെന്ന് കരുതി എന്തെങ്കിലും കഴിക്കും. ഇത്തരം സാഹചര്യത്തിൽ കുറച്ചു വെള്ളം കുടിച്ചു നോക്കൂ. മികച്ച കലോറി ഫ്രീ പരിഹാരം കൂടിയാണിത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭക്ഷണം കഴിക്കുമ്പോൾ പരമാവധി ചവച്ചരച്ച് കഴിക്കാൻ ശ്രദ്ധിക്കുക. ഭക്ഷണം വേ​ഗത്തിൽ കഴിക്കുന്ന ശീലം വയറു നിറഞ്ഞതായി തോന്നിക്കില്ല. അതിനാൽ കൂടുതൽ ഭക്ഷണം കഴിക്കാനും അമിതഭാരമുണ്ടാകാനും കാരണമാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 524 Lottery result

അവളെ അവർ മാനസികമായി പീഡിപ്പിച്ചിരുന്നു, പിന്നില്‍ കരുത്തര്‍; സുശാന്തിനെക്കുറിച്ച് സംസാരിച്ച് ജൂണ്‍ 14 ന് തന്നെ ജീവനൊടുക്കി: സഹോദരന്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് പ്രണയപ്പക; പട്ടാപ്പകല്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഓടി രക്ഷപ്പെട്ട് പ്രതി

SCROLL FOR NEXT