Reheating Rice  Meta AI Image
Health

തണുത്താല്‍ നേരെ ഓവനിലേക്ക്, വീണ്ടും ചൂടാക്കി കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍

വീണ്ടും ചൂടാക്കുമ്പോള്‍ ഭക്ഷണത്തിന്റെ രുചിയിലും ഘടനയിലും മാറ്റം വരാം.

സമകാലിക മലയാളം ഡെസ്ക്

ക്ഷണം തണുത്തു പോയാല്‍ അവ വീണ്ടും ചൂടാക്കി കഴിക്കുക സ്വാഭാവികമാണ്. അല്ലെങ്കിലും ഭക്ഷണം ചൂടോടെ കഴിക്കുന്നതാണ് അതിന്റെയൊരു രീതി. എന്നാല്‍ ചില ഭക്ഷണങ്ങള്‍ വീണ്ടും ചൂടാക്കുന്നത് നിങ്ങള്‍ ആരോഗ്യത്തിന് അത്ര നല്ലതായിരിക്കണമെന്നില്ല. വീണ്ടും ചൂടാക്കുമ്പോള്‍ ഭക്ഷണത്തിന്റെ രുചിയിലും ഘടനയിലും മാറ്റം വരാം.

ഇത് ചിലപ്പോഴും ചില കെമിക്കല്‍ വസ്തുക്കള്‍ പുറന്തള്ളാനും കാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ക്ക് വരെ കാരണമാവുകയും ചെയ്യാം.

വീണ്ടും ചൂടാക്കി കഴിക്കാന്‍ പാടില്ലാത്ത നാല് ഭക്ഷണങ്ങള്‍

ചോറ്

പട്ടികയില്‍ ഒന്നാം സ്ഥാനക്കാരന്‍ ചോറാണ്. അധികനേരം സാധാരണ താപനിലയില്‍ സൂക്ഷിക്കുന്ന ചോറില്‍ പെട്ടെന്ന് ബാക്ടീരിയ വികസിക്കാന്‍ കാരണമാകുന്നു. വീണ്ടും ചൂടാക്കുന്നതു കൊണ്ട് ഇവ നശിച്ചു പോവുകയുമില്ല. വല്ലപ്പോഴും കഴിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ ഈ ശീലം പതിവാക്കുന്നത്, വയറ്റില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാം. ചോറ് എപ്പാഴും ഫ്രഷ് ആയി കഴിക്കുന്നതാണ് നല്ലത്.

ചീര

നിരവധി പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ചീരയെ ഒരു സൂപ്പര്‍ഫുഡ് ആയാണ് കരുതുന്നത്. ചീരയില്‍ വിറ്റാമിന്‍ എ, സി, കെ ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവ വീണ്ടും ചൂടാക്കുന്നത് ഇതില്‍ അടങ്ങിയ നൈട്രേറ്റുകളെ നൈട്രോസാമിനുകളായി മാറ്റും. ഇത് കാന്‍സറിന് വരെ കാരണമാകാം. നൈട്രേറ്റുകള്‍ അടങ്ങിയ മറ്റ് ഇലക്കറികളെ കാര്യം സമാനമാണ്.

കൂണ്‍

കൂണില്‍ പ്രോട്ടീനും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. പാകം ചെയ്ത കൂണ്‍ സാധാരണ താപനിലയില്‍ സൂക്ഷിക്കുന്നത് ബാക്ടീരിയ വളര്‍ച്ചയ്ക്ക് കാരണമാകും. ഇത് വീണ്ടും ചൂടാക്കുന്നതിലൂടെ കൂണിന് അതിന്റെ ആന്റി-ഓക്‌സിഡന്റ് ഗുണങ്ങള്‍ നഷ്ടമാകുന്നു. ഇത് അവയില്‍ അടങ്ങിയ പ്രോട്ടീന്റെ ഘടനയെയും മാറ്റാം. മാത്രമല്ല, അവയുടെ രുചിയിലും ഇത് മാറ്റമുണ്ടാക്കാം.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് അധികനേരം പുറത്തു വയ്ക്കുന്നത് ബാക്ടീരിയ പെരുകാന്‍ കാരണമാകും. ചൂടാക്കുന്നത് അണുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കും. എന്നാല്‍ ആവര്‍ത്തിച്ചു ചൂടാക്കുമ്പോള്‍ സ്റ്റാര്‍ച്ചിന്റെ രൂപം മാറും ഇത് ദഹനം കഠിനമാക്കും.

Rice, spinach, mushrooms, and potato are the 4 food items which may cause health risk if reheats.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT