ആരോഗ്യകരമായ ഭക്ഷണക്രമം (Healthy Diet) പ്രതീകാത്മക ചിത്രം
Health

മനസറിഞ്ഞു കഴിക്കാം, ആരോഗ്യകരമായ ഭക്ഷണക്രമം എങ്ങനെയായിരിക്കണം

ഭക്ഷണത്തെ വെറും ഇന്ധനമായി മാത്രം കാണെരുതെന്ന് അദ്ദേഹം ഉപദേശിക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

നാരോ​ഗ്യകരമായ ജീവിതശൈലിയും ഭക്ഷണശീലങ്ങളും കാരണം ജീവിതശൈലി രോ​ഗങ്ങളുടെ തോത് വലിയ രീതിയിൽ വർധിച്ചു. ആരോഗ്യകരമായ ഭക്ഷണശീലം (Healthy Diet) ക്രമീകരിക്കുന്നതിന് ഇഷ ഫൗണ്ടേഷൻ സ്ഥാപകനായ സദ്​ഗുരുവിന്‍റെ ചില ടെക്നിക്കുകൾ പരിശോധിക്കാം.

അവബോധത്തോടെ ഭക്ഷണം കഴിക്കുക

ഭക്ഷണത്തെ വെറും ഇന്ധനമായി മാത്രം കാണെരുതെന്ന് അദ്ദേഹം ഉപദേശിക്കുന്നു. പൂർണ അവബോധത്തോടെ ഭക്ഷണം കഴിക്കുന്നത്, എന്ത് കഴിക്കുന്നു, എത്ര കഴിക്കുന്നു, ശരീരം അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിൽ ശ്രദ്ധ ചെലുത്താൻ സഹായിക്കും. ഇത് വയറിന് തൃപ്തിയും ആരോ​ഗ്യവും നൽകും. അമിതമായി ഭക്ഷണം കഴിക്കുന്നതിനെ ഇത് ഒഴിവാക്കാൻ സഹായിക്കുമെന്നും അ​ദ്ദേഹം പറയുന്നു. ഭക്ഷണത്തിന് മുമ്പും ശേഷവും കുറച്ച് മിനിറ്റ് നിശബ്ദമായി ഇരിക്കാം, അത് ശരീരത്തെ ദഹനത്തിനായി തയ്യാറെടുക്കാൻ സഹായിക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്താനും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും സഹായിക്കും.

ഭക്ഷണം നന്നായി ചവയ്ക്കുക

ഭക്ഷണം നന്നായി ചവയ്ച്ചു കഴിക്കുക. ദഹനം ആരംഭിക്കുന്നത് വായിൽ നിന്നാണ്. ചവയ്ക്കുന്നത് ഭക്ഷണത്തെ ശാരീരികമായി വിഘടിപ്പിക്കുകയും കാർബോഹൈഡ്രേറ്റുകളെ തകർക്കാൻ ആവശ്യമായ എൻസൈമുകളുള്ള ഉമിനീരുമായി കലർത്തുകയും ചെയ്യുന്നു. ഇത് ദഹനം എളുപ്പമാക്കുന്നു. പോഷകങ്ങൾ കൂടുതൽ കാര്യക്ഷമമായി ആ​ഗിരണം ചെയ്യാനും സഹായിക്കും. ഓരോ കഷണവും കുറഞ്ഞത് 24 തവണയെങ്കിലും ചവയ്ക്കാൻ ശ്രമിക്കണം. ഇത് ഊർജ്ജ നിലകളെയും മാനസികാവസ്ഥയെയും ദഹനാരോഗ്യത്തെയും മെച്ചപ്പെടുത്തും.

ഭക്ഷണത്തിനിടയിൽ ഇടവേള

ഭക്ഷണ ആവർത്തികിടെ ശരീരത്തിന് ഭക്ഷണം ദഹിക്കാനുള്ള സമയം അനുവദിക്കേണ്ടത് പ്രധാനമാണ്. ഭക്ഷണ ക്രമത്തിൽ കുറഞ്ഞത് അഞ്ച് മുതൽ ആറ് മണിക്കൂർ വരെ ഇടവേള വേണമെന്ന് അദ്ദേഹം നിർദേശിക്കുന്നു. ആമാശയത്തിൽ നിരന്തരം ഭക്ഷണം നിറയ്ക്കുന്നത് വിഷവസ്തുക്കളുടെ ശേഖരണത്തിലേക്ക് നയിച്ചേക്കാം. ഇത് ഊർജ്ജത്തെയും വ്യക്തതയെയും ദീർഘകാല ആരോഗ്യത്തെയും ബാധിക്കുന്നു.

മനുഷ്യശരീരം ദീർഘനേരം ഭക്ഷണമില്ലാതെ കഴിയാൻ രൂപകൽപ്പന ചെയ്‌തിട്ടുള്ളതാണ്. ഇടയ്ക്കിടെയുള്ള ഉപവാസം ശരീരത്തിന് വിഷവിമുക്തമാക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള ഒരു സ്വാഭാവിക അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇതിനർത്ഥം ‌വിശന്നിരിക്കണം എന്നല്ല, ശരീരം അതിന്റെ ഒപ്റ്റിമൽ ശേഷിയിൽ പ്രവർത്തിക്കുന്നതിന് ബോധപൂർവമായ സമയക്രമീകരണവും ഭക്ഷണ ഇടവേളയും ഇതിൽ ഉൾപ്പെടുന്നു.

അസംസ്കൃതമായി കഴിക്കാം

ഭക്ഷണക്രമത്തിന്റെ ഒരു ഭാ​ഗം അസംസ്കൃത ഭക്ഷണം ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പഴങ്ങളും പച്ചക്കറികളും മുളപ്പിച്ചവ പോലുള്ളവ അസംസ്കൃതമായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം. ഇത് സൂക്ഷ്മ ഊർജ്ജം പകരാൻ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു. വേവിക്കേണ്ട ഭക്ഷണം വേവിച്ചു തന്നെ കഴിക്കണം. വേവിച്ചതും അസംസ്കൃതവുമായ ഭക്ഷണങ്ങൾ സന്തുലിതമാക്കുന്നത് ശരീരത്തിന്റെ ഉന്മേഷം നിലനിർത്താൻ സഹായിക്കുന്നു.അസംസ്കൃത ഭക്ഷണങ്ങളിൽ നാരുകൾ, വിറ്റാമിനുകൾ, എൻസൈമുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ഇത് ദഹനത്തെയും ചർമ്മത്തിന്റെ ആരോഗ്യത്തെയും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT