Jurassic Park Hero Sam Neel, Rare Blood Cancer Facebook
Health

കീമോതെറാപ്പി ഫലം കണ്ടില്ല, കാർ ടി-സെൽ തെറാപ്പിയിലേക്ക് മാറി; എന്താണ് സാം നീലിനെ ബാധിച്ച് അപൂർവ കാൻസ‍ർ?

വർഷങ്ങൾ നീണ്ട കാൻസർ പോരാട്ടത്തിനൊടുവിൽ രോ​ഗമുക്തനായെന്ന് അടുത്തിടെ താരം തുറന്നു പറയുകയും ചെയ്തിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

'ജുറാസിക് പരമ്പര'യിലൂടെ ശ്രദ്ധേയനായ താരം സാം നീൽ കഴിഞ്ഞ ദിവസമാണ് അന്തരിച്ചുവെന്ന വാർത്ത പുറത്തുവന്നത്. ഏറെക്കാലമായി അർബുദത്തിനെതിരായ പോരാട്ടത്തിലായിരുന്നു അദ്ദേഹം. സ്റ്റേജ് 3 ആൻജിയോ ഇമ്മ്യൂണോബ്ലാസ്റ്റിക് ടി-സെൽ ലിംഫോമ എന്ന അർബുദമായിരുന്നും സാം നീലിനെ ബാധിച്ചിരുന്നത്. വർഷങ്ങൾ നീണ്ട കാൻസർ പോരാട്ടത്തിനൊടുവിൽ രോ​ഗമുക്തനായെന്ന് അടുത്തിടെ താരം തുറന്നു പറയുകയും ചെയ്തിരുന്നു.

കീമോതെറാപ്പി ഫലം കാണാതെ വന്നപ്പോൾ കാർ ടി-സെൽ തെറാപ്പിയിലേക്ക് മാറിയതായും അതിലൂടെ രോ​ഗമുക്തി ഉണ്ടായെന്നും അദ്ദേഹം വെളിപ്പെടിത്തിയിരുന്നു. സാമിന്റെ തുറന്നുപറച്ചിലോടെയാണ് അത്യപൂർവമായ ഈ രക്താർബുദം ചർച്ചകളിൽ നിറഞ്ഞത്. ചികിത്സയ്ക്കു ശേഷം നടത്തിയ സ്കാനിങ്ങിൽ സാമിന്റെ ശരീരത്തിൽ നിന്നു കാൻസർ മുക്തമായതായി കണ്ടെത്തുകയും ചെയ്തിരുന്നു.

എന്താണ് സാം നീലിനെ ബാധിച്ച രോഗം?

2022-ലാണ് ആൻജിയോ ഇമ്മ്യൂണോബ്ലാസ്റ്റിക് ടി-സെൽ ലിംഫോമ എന്ന നോൺ-ഹോജ്കിൻ ലിംഫോമയിലെ ഒരു വകഭേദം സാമിനെ ബാധിച്ചത്. മനുഷ്യശരീരത്തിലെ പ്രതിരോധ സംവിധാനത്തിലെ ലിംഫാറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന അർബുദമാണിത്.

രോഗാണുക്കളെ പ്രതിരോധിക്കാനും രോഗങ്ങളെ ചെറുക്കാനും പ്രതിരോധ സംവിധാനത്തെ സഹായിക്കുന്ന ലിംഫോസൈറേറ്സ് അഥവാ ടിസെല്ലുകളിലാണ് രോഗം വികസിക്കുന്നത്. ഇത് അണുബാധകൾ എളുപ്പമുണ്ടാകാനും രോഗം സങ്കീർണമാകാനും കാരണമാവും.

പലപ്പോഴും സാധാരണ രോഗലക്ഷണങ്ങൾ പോലെ പ്രകടമാകുന്നതിനാൽ ചികിത്സ വൈകുന്നതാണ് വലിയ വെല്ലുവിളി. ലിംഫ്നോഡുകളിൽ വീക്കം, ക്ഷീണം, പനി, രാത്രികാലങ്ങളിലെ വിയർപ്പ്, അകാരണമായി വണ്ണം കുറയൽ, വയറുവേദന, നെഞ്ചുവേദന, ചുമ, ശ്വാസതടസ്സം, ചർമത്തിൽ ചൊറിച്ചിൽ, അടിക്കടിയുണ്ടാകുന്ന അണുബാധ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.

ശാരീരിക പരിശോധന, രക്തപരിശോധന, ലിംഫ്നോഡ് ബയോപ്സി, പെറ്റ്-സിടി സ്കാനുകൾ തുടങ്ങിയവയിലൂടെയാണ് രോഗനിർണയം നടത്തുന്നത്.

കാർ ടി-സെൽ തെറാപ്പി

മനുഷ്യശരീരത്തിലെ രോഗപ്രതിരോധം ഉറപ്പാക്കുന്ന ഒരു തരം വെളുത്ത രക്താണുക്കളാണ് ടി സെല്ലുകൾ. കാർ ടി-സെൽ ചികിത്സാ രീതിയിൽ ഈ ലിംഫോസൈറ്റുകളെ രോഗിയിൽ നിന്നും ശേഖരിച്ച ശേഷം അവയെ പ്രത്യേകം സജ്ജീകരിച്ച ലബോറട്ടറിയിൽവെച്ച് ജനിതക മാറ്റം നടത്തുന്നു.

ജനിതകമാറ്റം വരുത്തിയ കോശങ്ങൾ രോഗിയിൽ തിരികെ പ്രവേശിപ്പിക്കുന്നതോടെ ഇവ ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കാതെ കാൻസർ കോശങ്ങളെ തിരഞ്ഞ് പിടിച്ച് നശിപ്പിക്കുന്നു. പരമ്പരാഗത കീമോതെറാപ്പി അല്ലെങ്കിൽ റേഡിയേഷൻ തെറാപ്പി ചികിത്സയിൽനിന്ന് വ്യത്യസ്തമായി കാർ ടി-സെൽ തെറാപ്പി ഒറ്റത്തവണ ചികിത്സയാണ്.‌‍‍ ലിംഫോമകൾ, ലുക്കീമിയ തുടങ്ങിയ രക്താർബുദങ്ങൾക്കാണ് കാർ ടി-സെൽ ചികിത്സ ഫലപ്രദം.

Sam Neill rare blood cancer angioimmunoblastic t cell lymphoma

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇ20 പെട്രോള്‍ വേണ്ട; നോ പറഞ്ഞ് എന്‍ഡിഎ വോട്ടര്‍മാരില്‍ ഭൂരിഭാഗവും; കാരണങ്ങള്‍ നിരത്തി സര്‍വേ

അടിമുടി തിരുത്തണം; വെള്ളാപ്പള്ളി വിഷയത്തില്‍ ജാഗ്രതക്കുറവ്; സെപ്റ്റംബര്‍ രണ്ടാംവാരം വിശാല സംസ്ഥാന സമിതി യോഗം

സെമിയിൽ 'നീല ജേഴ്സി' തന്നെ വേണമെന്ന് അർജന്റീന; കാരണം 'കബാല'?

പാലക്കാട് ജില്ലാ ആശുപത്രി 2028-ഓടെ പൂർണ്ണസജ്ജമാക്കും; നവംബറോടെ പുതിയ കെട്ടിടം പൂർത്തിയാകുമെന്ന് മന്ത്രി

ഇടുക്കിയിൽ വീണ്ടും വൻകിട കയ്യേറ്റമൊഴിപ്പിക്കൽ; പൂപ്പാറയിൽ 4 ഏക്കറോളം സർക്കാർ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തു