Samantha Ruth Prabhu about her Anti Inflammatory Diet Instagram
Health

ഒന്നും മനഃപൂർവമായിരുന്നില്ല; മൂന്ന് നേരവും ഒരേ ഭക്ഷണം, ആഴ്ചയിൽ ഒരിക്കൽ 'ജെലാറ്റോ' കഴിക്കാൻ കാത്തിരിക്കും

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇഷ്ടമുട്ട ഭക്ഷണങ്ങളൊന്നും കഴിക്കാനായില്ല, ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഒരേ ഭക്ഷണമായിരുന്നു കഴിച്ചിരുന്നതെന്ന് സാമന്ത പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ണ്ട് വർഷം മുൻപാണ് മയോസൈറ്റിസ് എന്ന അപൂർവ രോഗാവസ്ഥയിലൂടെ കടന്നു പോകുന്നതിനെ കുറിച്ച് നടി സാമന്ത തുറന്നു പറയുന്നത്. ഒരു ലക്ഷത്തിൽ നാലു മുതല്‍ 22 വരെ ആളുകൾക്ക് വരാവുന്ന പേശികള്‍ക്ക് നീര്‍ക്കെട്ടുണ്ടാക്കുന്ന അപൂർവ രോ​ഗാവസ്ഥയാണ് മയോസൈറ്റിസ്. രോഗം ഗുരുതരമായിരുന്ന കാലഘട്ടത്തിൽ താരത്തിന് കർശന ഭക്ഷണ നിയന്ത്രണമായിരുന്നു ഉണ്ടായിരുന്നത്. ആന്റി-ഇൻഫ്ലമേറ്ററി ഡയറ്റ് ആയിരുന്നു സാമന്ത പിന്തുടർന്നത്. ഇപ്പോൾ ആരോഗ്യം വീണ്ടെടുത്ത് സിനിമയിൽ സജീവമാവുകയാണ് സാമന്ത.

ഇന്ന് തന്റെ ആരോ​ഗ്യസ്ഥിതി വളരെ അധികം മെച്ചപ്പെട്ടുവെന്ന് സാമന്ത അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇഷ്ടമുട്ട ഭക്ഷണങ്ങളൊന്നും കഴിക്കാനായില്ല, ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഒരേ ഭക്ഷണമായിരുന്നു കഴിച്ചിരുന്നതെന്ന് സാമന്ത പറയുന്നു. ഡയറ്റിൽ ചീറ്റ് ഡേ എന്നൊന്ന് ഉണ്ടായിരുന്നില്ല.

'ഈ നിയന്ത്രണങ്ങൾക്കൊടുവിൽ ആദ്യമായി ഞാൻ കഴിച്ചത് ജെലാറ്റോയാണ്. പാലും പഞ്ചസാരയുമില്ലാതെ തയ്യാറാക്കുന്ന ഒരു വിഭവമാണത്. ആഴ്ചയിൽ ഒരു ദിവസമായിരുന്നു കഴിക്കാൻ അവസരം. ആ ദിവസത്തിനായി കാത്തിരിക്കുമായിരുന്നു. അതുകൊണ്ട് തന്റെ പുതിയ പൂച്ചയ്ക്ക് പേരിട്ടിരിക്കുന്നത് ജെലാറ്റോ എന്നാണ്'-സാമന്ത പറഞ്ഞു.

തൻ്റെ അടുക്കള വളരെ പ്രവചനാതീതമാണ്. അവിടെ തീർച്ചയായും കാണുന്ന ചില ഭക്ഷ്യവസ്തുക്കൾ ഉണ്ടായിരിക്കും. ക്രൂസിഫറസ് പച്ചക്കറികൾ, നെയ്യ്, കോൾഡ്-കംപ്രസ്ഡ് ഓയിൽ, ധാരാളം മഞ്ഞൾ, ആരോഗ്യകരമായ കൊഴുപ്പ്, മുള്ളങ്കി (Celery), അക്കായ് ബെറികൾ എന്നിവയാണതെന്നും സാമന്ത മുമ്പ് ഒരു അഭിമിഖത്തിൽ പറഞ്ഞിരുന്നു.

എന്താണ് മയോസൈറ്റിസ് ?

ശരീരത്തിന്റെ പ്രതിരോധശക്തി മസിലുകളെ കീഴ്പ്പെടുത്തുന്ന അവസ്ഥയാണിത്. ഇത് ശരീരത്തിലാകെ വീക്കത്തിനും വേദനയ്ക്കും കാരണമാകും. വിവിധ തരത്തിലുള്ള മയോസൈറ്റുകൾ ശരീരത്തിലെ വിവിധ മസിലുകളെ ബാധിക്കാം. എങ്കിലും കൈകളും തോൾഭാ​ഗവും, കാലുകളും അരഭാ​ഗവും, അടിവയറും നട്ടെല്ലും തുടങ്ങിയ ഭാ​ഗങ്ങളിലെ മസിലുകളെയാണ് മയോസൈറ്റിസ് കൂടുതലായും ബാധിക്കുന്നത്.

ചിലരിൽ കണ്ണുകൾ, ഡയഫ്രം, ഈസോഫാ​ഗസ് എന്നിവിടങ്ങളിൽ മസിൽ ക്ഷയത്തിനും കാരണമാകാം. മയോസൈറ്റിസിന്റെ യഥാർഥ കാരണത്തെക്കുറിച്ച് ഇനിയും വിദ​ഗ്ധർക്ക് കണ്ടെത്താനായിട്ടില്ല. ലക്ഷണങ്ങൾക്ക് അനുസരിച്ച ചികിത്സയാണ് നൽകുക. വ്യായാമം, ശാരീരിക പ്രവർത്തനങ്ങൾ തുടങ്ങിയവ ചെയ്ത് രോ​ഗം ബാധിച്ച ഭാ​ഗങ്ങളിലെ മസിലുകളെ ശക്തിപ്പെടുത്താനും ഡോക്ടർമാർ നിർദേശിക്കാറുണ്ട്.

എല്ലുകള്‍ക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ്. നിരന്തരമായി വേദനയും ക്ഷീണവും അനുഭവപ്പെടുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണ്. ഇരിക്കാനും നില്‍ക്കാനുമുള്ള പ്രയാസം, തല ഉയര്‍ത്തിപ്പിടിക്കാനാവാത്ത അവസ്ഥ തുടങ്ങിയവയെല്ലാം മയോസൈറ്റിസ് രോഗത്തിന്റെ ലക്ഷണങ്ങളായി കണ്ടുവരാറുണ്ട്.

ലക്ഷണങ്ങൾ

  • മസിലുകളുടെ ബലഹീനത

  • സന്ധികളിലെയും മസിലുകളിലെയും വേദന

  • അമിതക്ഷീണം

  • വീക്കം

  • ശ്വസിക്കാനും വിഴുങ്ങാനുമുള്ള ബുദ്ധിമുട്ട്

  • മയോസൈറ്റിസ് ഏതുവിധമാണ് എന്നതിന് അനുസരിച്ച് ലക്ഷണങ്ങളും വ്യത്യാസപ്പെട്ടിരിക്കും.

Samantha Prabhu About her strick Anti Inflammatory Diet, myositis health update

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയോധ്യയിലെ കോടികളുടെ കൊള്ള: പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി, ട്രസ്റ്റിന്റെ അധികാരങ്ങള്‍ മരവിപ്പിച്ചു, ക്ഷേത്രത്തിന്റെ ചുമതല കലക്ടര്‍ ഏറ്റെടുത്തു

ഒരു മിനിറ്റില്‍ 1.5 ലക്ഷം ട്രെയിന്‍ ടിക്കറ്റ്; പുതിയ IRCTC വെബ്‌സൈറ്റ് ജൂലൈയില്‍

ക്ലാസിലെ വികൃതിപ്പയ്യനിൽ നിന്നും വിസ്മയ ചിത്രകാരനിലേക്ക്; ഉസ്മാന്റെ നിറക്കൂട്ടിൽ വിരിഞ്ഞ് അത്ഭുത ചിത്രങ്ങൾ

'14 വര്‍ഷം അവള്‍ ഒന്നുമില്ലാതെ വീട്ടിലിരുന്നു, 'സൂപ്പര്‍ സ്റ്റാര്‍' വിളി മഞ്ജുവിന് ഇഷ്ടമല്ല'; കൂട്ടുകാരിയെക്കുറിച്ച് സംയുക്ത വര്‍മ

കൈയില്‍ 100 രൂപ ഉണ്ടോ?, 15 വര്‍ഷം കൊണ്ട് ലക്ഷങ്ങള്‍ സമ്പാദിക്കാം; അറിയാം എസ്‌ഐപി 'മാജിക്'