spices പ്രതീകാത്മക ചിത്രം
Health

ആരോഗ്യഗുണമുണ്ടെന്ന് കരുതി അമിതമാകരുത്, സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മിതത്വം വേണം

അമിതമായാൽ അമൃതവും വിഷമാണെന്ന് പറയുന്നതു പോലെയാണ് സു​ഗന്ധവ്യഞ്ജനങ്ങളുടെ കാര്യവും.

സമകാലിക മലയാളം ഡെസ്ക്

ക്ഷണത്തിന്റെ രുചിയും മണവും കൂട്ടാൻ മാത്രമല്ല, അവയുടെ പോഷകമൂല്യം വർധിപ്പിക്കുന്നതു കൂടിയാണ് സു​ഗന്ധവ്യഞ്ജനങ്ങൾ. നമ്മുടെ പരമ്പരാ​ഗതമായ നാടൻ വിഭവങ്ങളിൽ സു​ഗന്ധവ്യഞ്ജങ്ങൾ അവശ്യ ഘടകമാണ്. എന്നാൽ ആരോ​ഗ്യത്തെ അവബോധം വർധിച്ചതോടെ കറുവപ്പട്ട, ജീരകം, ഉലുവ, മഞ്ഞൾ തുടങ്ങിയ സു​ഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണങ്ങൾ ചേർക്കുന്നതിനപ്പുറം അവയെ പ്രധാന ചേരുവകളാക്കി ഷോട്സ് അല്ലെങ്കിൽ പിൽസ് രൂപത്തിലാക്കി ഉപയോ​ഗിക്കാറുണ്ട്. ഇത് നിരവധി ആരോ​ഗ്യ സങ്കീർണതകൾ ഉണ്ടാക്കുന്നുമുണ്ട്.

അമിതമായാൽ അമൃതവും വിഷമാണെന്ന് പറയുന്നതു പോലെയാണ് സു​ഗന്ധവ്യഞ്ജനങ്ങളുടെ കാര്യവും. സു​ഗന്ധവ്യഞ്ജനങ്ങളെ മനുഷ്യരായി കണക്കാക്കിയാൽ, അടുപ്പിക്കുന്തോറും ടോക്സിക് ആകുന്ന മനുഷ്യരെ പോലെയാണ് സു​ഗന്ധവ്യഞ്ജനങ്ങളെന്ന് പ്രശസ്ത പോഷകാഹാര വി​ദ​ഗ്ധയായ റുജുത ദിവേക്കർ പറയുന്നു.

നമ്മുടെ നാടൻ വിഭവങ്ങളുടെ പാചകവിധികൾ തലമുറകളായി കൈമറി വരുന്നതാണ്. അവയുടെ രുചിയും മണവും കൃത്യമാകാൻ ചേർക്കുന്ന സു​ഗന്ധവ്യഞ്ജനങ്ങൾക്ക് കണക്കുണ്ട്. എന്നാൽ ആരോ​ഗ്യമൂലമുള്ളതല്ലേ, കുറച്ച് കൂടുൽ ചേർക്കാമെന്ന് കരുതിയാൽ അത്, ആരോ​ഗ്യത്തിന് ​ഗുണത്തെക്കാള്‌ ദോഷമുണ്ടാക്കുമെന്നും അവർ പറയുന്നു. അളവിൽ കൂടിയാൽ മുഖക്കുരു, ആർത്തവ ക്രമക്കേട്, ബ്ലോട്ടിങ് തുടങ്ങിയവയ്ക്ക് കാരണമാകും. എന്നു കരുതി കുറഞ്ഞു പോയാലും പ്രശ്നമാണ്. ഇത് ആർത്തവ സമയം അമിതമായ വേദന, ദഹനപ്രശ്നങ്ങൾ, ചർമ അസ്വസ്ഥതകൾ എന്നിവയെ ചെറുക്കാൻ കഴിയാതെ വരും.

മിതത്വമാണ് പ്രധാനം. സു​ഗന്ധവ്യഞ്ജനങ്ങളുടെ മിതമായ ഉപയോ​ഗം അവയുടെ ആരോ​ഗ്യ ​ഗുണങ്ങൾ പൂർണമായി ലഭ്യമാകാൻ സഹായിക്കുമെന്നും അവർ പറയുന്നു.

 Spices can have beneficial and adverse effects depending on the context and quantity used

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

SCROLL FOR NEXT