ചോക്ലേറ്റ് ഹീറോ പരിവേഷത്തിൽ നിന്ന് ആക്ഷൻ ഹീറോയിലേക്കുള്ള ഷാഹിദ് കപൂറിന്റെ മാറ്റം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഫിറ്റ്നസിന് ഏറെ പ്രധാന്യം നൽകുന്ന താരമാണ് ഷാഹിദ്. 44-ാം വയസിലും ഫിറ്റായിരിക്കാനുള്ള കാരണം വ്യായാമത്തിനൊപ്പം മാംസാഹാരം പൂർണമായും ഒഴിവാക്കിയുള്ള ബാലൻസ്ഡ് വെജിറ്റേറിയൻ ഡയറ്റാണെന്ന് അദ്ദേഹം തുറന്ന് പറയുന്നു.
കൗമാരക്കാലം മുതൽ സസ്യാഹാരിയാണ്. ബ്രയാൻ ഹൈൻസിന്റെ 'ലൈഫ് ഈസ് ഫെയർ' എന്ന പുസ്തകമാണ് സസ്യാഹാരിയാകാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല, സസ്യാഹാരചത്തിൽ മതിയായ പോഷകങ്ങൾ ലഭിക്കുല്ലെന്നത് വെറും തെറ്റിദ്ധാരണയാണെന്നും അദ്ദേഹം പറഞ്ഞു. പയറുവർഗങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ എന്നിവ ഉൾപ്പെടുന്നതാണ് ഭക്ഷണക്രമം.
മിതത്വം പ്രധാനം
ഭക്ഷണത്തിന്റെ കാര്യത്തിൽ കഠിനമായ നിയന്ത്രണങ്ങളേക്കാൾ മിതത്വം പാലിക്കുകയാണ് പ്രധാനം. വലിയ അളവിൽ ഒരുമിച്ച് കഴിക്കുന്നതിന് പകരം ഇടവേളയെടുത്ത് ചെറിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് ഭാരം തോന്നാതിരിക്കാൻ സഹായിക്കും. വൈകി ഭക്ഷണം കഴിക്കുന്നതും അമിതമായ കൊഴുപ്പടങ്ങിയ ഭക്ഷണവും ഷാഹിദ് ഒഴിവാക്കുന്നു. ഇത് ശരീരത്തിലെ ഊർജനില നിലനിർത്താൻ സഹായിക്കുന്നു. മാത്രമല്ല, പുറത്തെ ഭക്ഷണത്തെക്കാൾ വീട്ടിലുണ്ടാക്കുന്ന ലളിതമായ ഭക്ഷണത്തിനാണ് താരം മുൻഗണന നൽകുന്നത്.
വർക്ക്ഔട്ട്
സിക്സ് പാക്കിന് വേണ്ടിയല്ല, ശരീരത്തിന്റെ വഴക്കത്തിനും പരുക്കുകൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് താരം വ്യായാമം ചെയ്യുന്നത്. സ്‌ട്രെങ്ത് ട്രെയിനിങ്, ഫംഗ്ഷണൽ ട്രെയിനിങ്, മൊബിലിറ്റി എക്സർസൈസുകൾ എന്നിവയുടെ ഒരു മിശ്രിതമാണ് ഷാഹിദിന്റെ വർക്കൗട്ട് രീതി. രാവിലെയാണ് വർക്ക്ഔട്ട് ചെയ്യാൻ സമയം കണ്ടെത്തുന്നത്. ഇത് ദിവസത്തിലുടനീളം പോസിറ്റീവ് എനർജി നൽകാൻ സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു. വർക്ക്ഔട്ടിന് ശേഷം, കായിയ വിനോദങ്ങളിലും ഏർപ്പെടാറുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates