cooked shrimp, Shellfish allergy Meta AI Image
Health

കൊഞ്ച് കഴിച്ചാൽ മരിക്കുമോ? എന്താണ് ഷെൽഫിഷ് അലർജി, ലക്ഷണങ്ങൾ

ഷെൽഫിഷുകളിൽ അടങ്ങിയ ട്രോപോമിയോസിൻ എന്ന പ്രോട്ടീൻ സാന്നിധ്യമാണ് ചിലരിൽ ഭക്ഷണ അലർജിക്ക് കാരണമാകുന്നത്.

സമകാലിക മലയാളം ഡെസ്ക്

ളരെ മാരകവും ജീവൻ വരെ നഷ്ടപ്പെട്ടേക്കാവുന്നതുമായ ആരോഗ്യ അവസ്ഥയാണ് ഷെൽഫിഷുകളോടുള്ള അലർജി. കഴിഞ്ഞ ദിവസം വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങിയ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചതുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ ഭക്ഷണ അലർജി സംബന്ധിച്ച ചർച്ചകളും ഉയർന്നുവരികയാണ്. കൊഞ്ച്, കക്കായിറച്ചി, ഞണ്ട് പോലുള്ള സമുദ്രവിഭവങ്ങളോടുള്ള അലർജിയാണ് ഷെൽഫിഷ് അലർജി. പലപ്പോഴും ഷെൽഫിഷ് കഴിച്ചശേഷം ചർമ്മത്തിൽ തിണർപ്പോ ചൊറിച്ചിലോ ഉണ്ടാകുമ്പോഴാണ് പലരും ഭക്ഷണ അലർജി തിരിച്ചറിയുക.

എന്താണ് ഭക്ഷണ അലർജി?

ശരീരത്തിൻ്റെ പ്രതിരോധ സംവിധാനം ചില ഭക്ഷണങ്ങളിലെ പ്രോട്ടീനുകളെ ദോഷകരമായി കണ്ട് പ്രതികരിക്കുന്ന അവസ്ഥയാണിത്. ഷെൽഫിഷുകളിൽ അടങ്ങിയ ട്രോപോമിയോസിൻ എന്ന പ്രോട്ടീൻ സാന്നിധ്യമാണ് ഭക്ഷണ അലർജിക്ക് കാരണമാകുന്നത്.

ട്രോപോമിയോസിൻ രോഗപ്രതിരോധ സംവിധാനത്തെ അമിതമായി ഉത്തേജിപ്പിക്കുകയും ചിലരിൽ അനാഫൈലക്സിസ് പോലുള്ള ഗുരുതരമായ അലർജി പ്രതികരണങ്ങളിലേക്കും നയിക്കുകയും ചെയ്യാം. ജീവന് തന്നെ ഭീഷണിയാകാവുന്ന അവസ്ഥയാണിത്. എപ്പിനെഫ്രിൻ എന്ന ഇൻജക്ഷൻ അടിയന്തിരമായി നൽകി വൈദ്യസഹായം ഉറപ്പാക്കിയാൽ മാത്രമേ ഗുരുതരമായ ഈ അലർജി സാഹചര്യത്തിൽ ജീവൻ രക്ഷിക്കാനാകൂ.

ഷെൽഫിഷ് അലർജി ലക്ഷണങ്ങൾ

  • ഷെൽഫിഷ് അലർജിയുടെ പ്രധാന ലക്ഷണങ്ങളിൽ ഒന്ന് ചൊറിച്ചിലാണ്. ചർമം ചൊറിഞ്ഞു തടിക്കാം. കണ്ണ്, വായ, ചർമ്മം എന്നിവിടങ്ങളിലാണ് ചൊറിച്ചിൽ പ്രധാനമായും അനുഭവപ്പെടുന്നത്.

  • ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും നെഞ്ച് വേദനയുമാണ് മറ്റൊരു പ്രധാന ലക്ഷണം. ഇതിനൊപ്പം ചുമയും ഉണ്ടാകാം.

  • തലകറക്കം, ബോധക്ഷയം എന്നിവയാണ് മറ്റ് പ്രധാന ലക്ഷണങ്ങൾ. മന്ദഗതിയിലുള്ള പൾസ് നിരക്കും ഇതിന്റെ പ്രധാന ലക്ഷണമാണ്.

രോഗനിർണയവും ചികിത്സയും

  • മെഡിക്കൽ ഹിസ്റ്ററി (Medical History): അലർജി ലക്ഷണങ്ങളും, ലക്ഷണങ്ങൾ പ്രകടമായി തുടങ്ങിയത് എപ്പോഴാണെന്നും കഴിച്ച ഭക്ഷണങ്ങളെ കുറിച്ചും വിശദമായി പരിശോധിക്കും.

  • സ്കിൻ പ്രിക് ടെസ്റ്റ് (Skin Prick Test): ചെറിയ അളവിൽ ഷെൽഫിഷ് പ്രോട്ടീൻ ചർമത്തിൽ കുത്തിവെച്ച് 15-20 മിനിറ്റിനുള്ളിൽ ചർമ്മത്തിലുണ്ടാകുന്ന ചൊറിച്ചിൽ, വീക്കം എന്നിവ നിരീക്ഷിക്കുന്നാണ് സ്കിൻ പ്രിക് പരിശോധന.

  • രക്തപരിശോധന (Blood Test): രക്തത്തിലെ പ്രത്യേക അലർജി ആൻ്റിബോഡികളുടെ (IgE) അളവ് പരിശോധിക്കുന്നതിലൂടെ ഷെൽഫിഷ് അലർജി തിരിച്ചറിയാൻ സാധിക്കും.

ഇമ്മ്യൂണോതെറാപ്പി ഫലപ്രദമോ?

ഫുഡ് അലർജിയുള്ള രോഗികളുടെ സെൻസിറ്റിവിറ്റി കുറയ്ക്കുന്നതിനും ഭക്ഷണ സഹിഷ്ണുത പുനഃസ്ഥാപിക്കുന്നതിനും വേണ്ടി രൂപപ്പെടുത്തിയിട്ടുള്ളതാണ് ഇമ്മ്യൂണോതെറാപ്പി. ഷെൽഫിഷ് അലർജിക്ക് നിരവധി പരീക്ഷണാത്മക ഇമ്മ്യൂണോതെറാപ്പി സമീപനങ്ങളുണ്ടെങ്കിലും, വിശദമായ പഠനം ആവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇമ്മ്യൂണോ തെറാപ്പിയിലൂടെ രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

What you need to know about shellfish allergy diagnosis, treatment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ ടെറ്റ് രണ്ടുവര്‍ഷത്തിനുള്ളില്‍ എഴുതിയെടുത്താല്‍ മതി; ശമ്പളം തടയില്ല; നിയമനം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

'മജക്കോ മല്ലിക!', വിസ്മയിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി 'പുഷ്പ' താരം സുനിൽ; 'കാട്ടാളനി'ലെ ആദ്യ ലിറിക്കൽ വിഡിയോ

നാണക്കേട് !, 'ഇന്ത്യന്‍ എഐ ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിച്ചത് ചൈനീസ് റോബോട്ടിക് നായ'; ഇന്ത്യന്‍ സര്‍വകലാശാലയെ പുറത്താക്കി

കോന്നിയിലും മൂന്നാറിലും മഞ്ഞ അലര്‍ട്ട്, ഏഴിടത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; നേത്രരോഗങ്ങളില്‍ നിന്ന് ജാഗ്രത

മാറിടത്തില്‍ പിടിക്കുന്നത് 'ബലാത്സംഗ ശ്രമം' തന്നെ: അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

SCROLL FOR NEXT