smoking Meta AI Image
Health

ചായയ്ക്കൊപ്പം സിഗരറ്റ് വലിക്കുന്നവരാണോ? കാത്തിരിക്കുന്നത് മാറാരോ​ഗങ്ങൾ

ചൂടു തട്ടുമ്പോൾ അന്നനാളത്തിലെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തും.

സമകാലിക മലയാളം ഡെസ്ക്

ഫീസിലെ ഇടവേളകളിൽ ചിലർക്ക് ചൂടു ചായയ്ക്കൊപ്പം ഒരു സി​ഗരറ്റ് നിർബന്ധമാണ്. എന്നാൽ നിസാരമെന്ന് തോന്നുന്ന ഈ ശീലം വളരെ അപകടകരമാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചൂടു ചായയ്ക്കൊപ്പം സി​ഗരറ്റും ഉപയോ​ഗിക്കുന്നത് അന്നനാളത്തിൽ കാൻസർ വരാനുള്ള സാധ്യത വർധിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ചൂടു തട്ടുമ്പോൾ അന്നനാളത്തിലെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തും. ഇതിനൊപ്പം, സിഗരറ്റിലെ ദോഷകരമായ രാസവസ്തുക്കൾ കൂടി ചേരുമ്പോൾ കോശങ്ങൾ നശിക്കാനുള്ള സാധ്യത വർധിക്കുന്നു. 2023-ൽ അനൽസ് ഓഫ് ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പുകവലിക്കുന്നതിനൊപ്പം ചൂടുള്ള ചായ കുടിക്കുന്നത് കാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങൾ വരാനുള്ള സാധ്യത കൂട്ടുമെന്ന് വ്യക്തമാക്കുന്നു.

ശ്വാസകോശ അര്‍ബുദം: സിഗരറ്റ് ശ്വാസകോശ അർബുദത്തിന് ഒരു പ്രധാന കാരണമാണ്. ഇതിനൊപ്പം പതിവായി ചൂട് ചായ കൂടി ചേരുമ്പോള്‍, ശ്വാസകോശത്തിലെ കോശങ്ങളിൽ വീക്കം ഉണ്ടാക്കാൻ സാധ്യതയുണ്ട്. സ്ഥിരമായി പുകവലിക്കുന്നവർക്ക് ഈ കോശങ്ങളിൽ മുറിവുകൾ ഉണ്ടാകാനും, പിന്നീട് അവ കാൻസർ കോശങ്ങളായി മാറാനും ഇടയുണ്ട്.

തൊണ്ടയിലെ കാന്‍സര്‍: സിഗരറ്റ് വലിക്കുന്നതിലൂടെ ഫോർമാൽഡിഹൈഡ്, ബെൻസീൻ തുടങ്ങിയ അപകടകരമായ രാസവസ്തുക്കൾ തൊണ്ടയിൽ എത്താനും. ഇതിനൊപ്പം ചൂടുള്ള ചായ കൂടി കുടിക്കുമ്പോൾ, തൊണ്ടയിലെ കോശങ്ങൾ വേഗത്തില്‍ നശിക്കുന്നു. ഇത് തൊണ്ടയിൽ സ്ഥിരമായ നീർക്കെട്ടിനും ശബ്ദ മാറ്റങ്ങൾക്കും കാരണമാകും. ഈ ശീലം തുടർന്നാൽ, അത് കാലക്രമേണ തൊണ്ടയിൽ ക്യാൻസറിന് കാരണമാകും.

ഹൃദ്‌രോഗം: പുകയിലയിലെ നിക്കോട്ടിൻ ഹൃദയമിടിപ്പും രക്തസമ്മർദവും കൂട്ടും. അതുപോലെ, ചായയിലെ കഫീനും അമിതമായാൽ ഹൃദയത്തിന് കൂടുതൽ സമ്മർദമുണ്ടാക്കും. ഈ രണ്ട് ശീലങ്ങളും ഒരുമിച്ചാകുമ്പോൾ അത് ഹൃദയാഘാതത്തിനും മറ്റ് ഹൃദയസംബന്ധമായ രോഗങ്ങൾക്കും കാരണമാകും. അതിനാൽ, ഇത് ഒഴിവാക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.

പക്ഷാഘാത സാധ്യത: നിക്കോട്ടിൻ, കഫീൻ എന്നീ രണ്ട് ഘടകങ്ങളും രക്തക്കുഴലുകളെ ചുരുക്കി രക്തസമ്മർദം വർധിപ്പിക്കും. ഇവ രണ്ടും ഒരുമിച്ച് ശരീരത്തിലെത്തുമ്പോൾ രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് ധമനികളിലെ രക്തയോട്ടം തടയുകയും പക്ഷാഘാതത്തിന് കാരണമാവുകയും ചെയ്യും. ഉയർന്ന രക്തസമ്മർദം അല്ലെങ്കിൽ പ്രമേഹം പോലുള്ള അസുഖങ്ങളുള്ള ആളുകൾക്ക് ഈ ശീലം കൂടുതൽ അപകടകരമാണ്. ഈ അവസ്ഥയിൽ പക്ഷാഘാതം വരാനുള്ള സാധ്യത വളരെയധികം കൂടുന്നു.

ഓര്‍മക്കുറവ്: പുകവലിക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയ്ക്കുമെന്നും അത് ഓർമശക്തിയെയും ബുദ്ധിയെയും ദോഷകരമായി ബാധിക്കുമെന്നും പഠനങ്ങൾ പറയുന്നു. ഈ രണ്ട് ശീലങ്ങളും ഒരുമിച്ചു കൊണ്ടുപോകുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും.

smoking cigeratte and drinking hot tea at same time may cause deadly diseases.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT