Actress Shobhitha Intagram
Health

ചുണ്ടുകൾക്ക് നെയ്യ്, മുടി സെറ്റ് ചെയ്യാന്‍ വെളിച്ചെണ്ണയും വെള്ളവും; ശോഭിതയുടെ സൗന്ദര്യക്കൂട്ട്

ചുണ്ടുകളുടെ ഈ‍ർപ്പം നിലനിർത്താൻ ശോഭിത ഉപയോ​ഗിക്കുന്നത് ശുദ്ധമായ നെയ്യാണ്.

സമകാലിക മലയാളം ഡെസ്ക്

ഭിനയത്തിൽ മാത്രമല്ല, ഫാഷൻ രം​ഗത്തും നടി ശോഭിത തിളങ്ങി നിൽക്കുകയാണ്. ഇപ്പോഴിതാ ആരേയും ആകർഷിക്കുന്ന തന്റെ സൗന്ദര്യത്തിന്റെ രഹസ്യക്കൂട്ട് പങ്കുവയ്ക്കുകയാണ് താരം. ആ കൂട്ട് നമ്മുടെയൊക്കെ വീട്ടിൽ തന്നെ സുലഭമാണ്. അവ എന്താണെന്നല്ലേ...

ചുണ്ടുകൾക്ക് മോയ്‌സ്ചറൈസ‍ർ

ചുണ്ടുകളുടെ ഈ‍ർപ്പം നിലനിർത്താൻ ശോഭിത ഉപയോ​ഗിക്കുന്നത് ശുദ്ധമായ നെയ്യാണ്. നെയ്യിൽ ഫാറ്റി ആസിഡുകളും വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. വളരെ ചെറിയ അളവിൽ നെയ്യ് ചുണ്ടുകളിൽ പുരട്ടുന്നത് ചുണ്ടുകൾ വിണ്ടുകീറുന്നതും വരണ്ടു പോകുന്നതും തടയാൻ സഹായിക്കും.

കേശസംരക്ഷണത്തിന് വെളിച്ചെണ്ണ

മുടിയുടെ ആരോഗ്യവും ബലവും സംരക്ഷിക്കുന്നതിന് മുടിയിൽ വെളിച്ചെണ്ണയാണ് ഉപയോ​ഗിക്കുന്നത്. മുടിയുടെ ആരോ​ഗ്യത്തിന് മാത്രമല്ല, എണ്ണ പുരട്ടുന്നതിലൂടെ മൈ​ഗ്രെയിന് വരെ ശമനം കിട്ടിയെന്നും താരം പറയുന്നു. ഇത് പ്രോട്ടീൻ നഷ്ടം കുറയ്ക്കുകയും വരൾച്ചയെ സഹായിക്കുകയും ചെയ്യും.

അൽപം വെള്ളത്തിലേക്ക് കുറച്ച് വെളിച്ചെണ്ണ ചേ‍ർത്ത് ഒരു സ്പ്രേ കുപ്പിയിൽ സൂക്ഷിക്കാറുണ്ട്. ഇത് നാച്ചുറൽ ഹെയർ മിസ്റ്റായി ഉപയോ​ഗിക്കാറുണ്ടെന്നും താരം പറയുന്നു. ഇത് മുടിയെ പോഷിപ്പിക്കുകയും മൃദുവാക്കാൻ സഹായിക്കുകയും ചെയ്യും മാത്രമല്ല, ഇത് മുടി പാറിപറക്കാതെ സെറ്റ് ചെയ്തു വെക്കാനും നല്ലതാണ്.

മുടിക്ക് മാത്രമല്ല ചർമത്തിനും വെളിച്ചെണ്ണ

ചർമം വരണ്ടു പോകാതിരിക്കാൻ മികച്ച മോസ്ചറൈസറായും ശോഭിത വെളിച്ചെണ്ണ ഉപയോ​ഗിക്കാറുണ്ട്. വിപണിയിൽ നിരവധി സൗന്ദര്യ ഉൽപ്പന്നങ്ങൾ ലഭ്യമാണെങ്കിലും, ചർമത്തിലെ തിണർപ്പ്, വരൾച്ച തുടങ്ങിയ പ്രശ്‌നങ്ങൾക്ക് ശോഭിത ഇപ്പോഴും ആശ്രയിക്കുന്നത് വെളിച്ചെണ്ണ തന്നെയാണ്.

ജലാംശം

ശരീരത്തിൽ ആവശ്യത്തിന് ജലാംശമില്ലെങ്കിൽ ചർമം മങ്ങിയതായി തോന്നാം. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് രക്തചംക്രമണത്തെയും അടിസ്ഥാന കോശ പ്രവർത്തനത്തെയും പ്രോത്സാഹിപ്പിക്കും. കൂടാതെ പി​ഗ്മെന്റേഷൻ, മുഖക്കുരു, അകാല വാർദ്ധക്യ ലക്ഷണങ്ങൾ എന്നിവ കുറയ്ക്കാനും സഹായിക്കും.

Shobhitha Dhulipala shares the intentional morning ritual behind her beauty routine

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്‍ സര്‍പ്രൈസുകളില്ല, 10 മന്ത്രിമാരും മത്സരരംഗത്ത്; പൊന്നാനിയില്‍ എം കെ സക്കീര്‍ പരിഗണനയില്‍

വാംഖഡെയിലെ 'ടീം ഇന്ത്യ'; ഇംഗ്ലണ്ടിനെതിരായ 'ടീം ഇന്ത്യ'; തുടരെ മൂന്നാം സെമിയിലെ 'ടീം ഇന്ത്യ'

'രണ്ട് പേരും പരസ്പരം വിജയങ്ങളിൽ വളരെയധികം സന്തോഷിക്കുന്നവർ'; അജിത്തും വിജയ്‌യും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ശാലിനി

തലൈവ പൊളിറ്റിക്കല്‍ പടമല്ല, വിവാദ ടാഗ് ലൈന്‍ ഇട്ടതും ഞാനല്ല; എന്തിനാണ് പൊളിറ്റിക്കലാക്കി മാറ്റിയതെന്ന് അറിയില്ല: എഎല്‍ വിജയ്

ആദ്യം വിറ്റാര ബ്രെസ്സ, പത്തുവര്‍ഷത്തിനിടെ നിരവധി മാറ്റങ്ങള്‍; വരുന്നു ബ്രെസ്സയുടെ പുതിയ ഫെയ്‌സ് ലിഫ്റ്റ്

SCROLL FOR NEXT