ബദാം 
Health

ബദാം തൊലിയോടെ കഴിക്കണം, കാരണം ഇതാണ്

ചിലർ കുര്‍ത്ത ബദാമിന്‍റെ തൊലി കളഞ്ഞു കഴിക്കാറുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

നാരുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ബദാം ദിവസവും ഡയറ്റിൽ ചേർക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകും. ബദാമിലടങ്ങിയ ആരോ​ഗ്യകരമായ കൊഴുപ്പ് ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ ഇതിൽ അടങ്ങിയ പ്രോട്ടീനും നാരുകളും ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് മികച്ചതാണ്.

ബദാമിന്റെ ആരോ​ഗ്യ​ഗുണങ്ങൾ പൂർണമായും ലഭ്യമാകാൻ ദിവസവും ഒരു പിടി ബദാം വെള്ളത്തിൽ കുതിർത്തു കഴിക്കുന്നതാണ് നല്ലത്. എന്നാൽ ചിലർ കുര്‍ത്ത ബദാമിന്‍റെ തൊലി കളഞ്ഞു കഴിക്കാറുണ്ട്. ഇത് ദഹനത്തിന് നല്ലതാണെങ്കിലും ബദാമിന്‍റെ തൊലിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അത് കുടലിന്റെ ആരോഗ്യം മികച്ചതാക്കാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാനും ഇവ കഴിയ്ക്കുന്നത് നല്ലതാണ്. ഇതിന്റെ തൊലിയില്‍ ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും.

ബദാം ദിവസവും കഴിക്കുന്നത് ചര്‍മത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം മികച്ചതാക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും.ബദാമിലെ വിറ്റാമിന്‍ ഇ നിങ്ങളുടെ ചര്‍മത്തെ തിളക്കമുള്ളതും മൃദുവുമാക്കും. തലമുടി കൊഴിച്ചിലില്‍ ഇല്ലാതാ ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT