Sowbhagya Weight loss plan Instagram
Health

മൂന്ന് മാസം കൊണ്ട് 16 കിലോ; എൻഡോക്രൈനോളജിസ്റ്റ് അപ്രൂവ് ചെയ്ത പ്ലാൻ, സൗഭാഗ്യയുടെ ബോഡി ട്രാൻസ്ഫമേഷൻ ഇങ്ങനെ

ബോഡി ട്രാസ്ഫർമേഷൻ നടത്തിയതിന് ശേഷമുള്ള സൗഭാ​ഗ്യയുടെ ചിത്രങ്ങളും വിഡിയോയും വൈറലായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

സോഷ്യൽമീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതയായ നർത്തകിയും നടിയുമായ സൗഭാ​ഗ്യ വെങ്കിടേഷിന്റെ ​ഗംഭീര ബോഡി ട്രാൻസ്ഫർമേഷനാണ് ഇപ്പോൾ വൈറൽ. തന്റെ സോഷ്യൽമീഡിയ പേജിലൂടെ ദൈനംദിന വിശേഷങ്ങൾ വരെ പങ്കുവയ്ക്കുന്ന സൗഭാ​ഗ്യയുടെ പെട്ടെന്നുള്ള ബോഡി ട്രാൻസ്ഫർമേഷൻ ആരെയും അമ്പരപ്പിക്കുന്നതാണ്.

വെറും മൂന്ന് മാസം കൊണ്ട് ഏതാണ്ട് 16 കിലോയാണ് സൗഭാ​ഗ്യ കുറച്ചത്. ശരീരഭാരം കുറയ്ക്കാൻ ഇഞ്ചക്ഷൻ എടുത്തിരുന്നുവെന്ന് മുൻപ് താരം തുറന്നു പറഞ്ഞിട്ടുണ്ട്. ഒപ്പം കൃത്യമായ ഡയറ്റും വർക്ക്ഔട്ടും സൗഭാ​ഗ്യ പിൻതുടർന്നിരുന്നു.

ഇതിനെ കുറിച്ച് സൗഭാ​ഗ്യ പറയുന്നതിങ്ങനെ-'എല്ലാവർക്കും എടുക്കാൻ പറ്റുന്ന ട്രാൻസ്ഫർമേഷൻ പ്രോഗ്രാം അല്ല ഇത്. എൻഡോക്രൈനോളജിസ്റ്റ് പരിശോധിച്ച് അപ്രൂവൽ കിട്ടിയവർക്ക് മാത്രമേ എടുക്കാൻ പറ്റൂ. ഞാൻ അതിന് ശരിയായ കാൻഡിഡേറ്റ് ആയിരുന്നു. അർജുൻ ചേട്ടൻ ഇപ്പോൾ അല്ല. കുറേ ബ്ലഡ് വാല്യൂസ് ഒക്കെ ശരിയാക്കാനുണ്ട്. അതൊക്കെ ശരിയായതിനു ശേഷം എൻഡോക്രൈനോളജിസ്റ്റ് പറഞ്ഞിട്ടേ എടുക്കാൻ സാധിക്കൂ'.

'ട്രീറ്റ്മെന്റ് ആകുമ്പോൾ ചെറിയ സൈഡ് ഇഫ്ക്ട്സ് ഒക്കെ ഉണ്ടാകുമല്ലോ. അതിന്റേതായ കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ, ഈ ലക്ഷ്യം അതിനേക്കാൾ പ്രധാനമായതുകൊണ്ട് അതൊക്കെ സഹിക്കാൻ പറ്റി'', സൗഭാഗ്യ കൂട്ടിച്ചേർത്തു. ബോഡി ട്രാസ്ഫർമേഷൻ നടത്തിയതിന് ശേഷമുള്ള സൗഭാ​ഗ്യയുടെ ചിത്രങ്ങളും വിഡിയോയും വൈറലായിരുന്നു. പഴയ വിഡിയോ ആണെന്നാണ് കരുതിയതെന്നായിരുന്നു പലരുടെയും കമന്റ്.

Sowbhagya venkitesh body weight lose journey

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഝാര്‍ഖണ്ഡില്‍ വിദ്യാര്‍ഥി പ്രതിഷേധം വിജയം; ജെഎസ്എസ്‌സി - സിജിഎല്‍ പരീക്ഷകള്‍ റദ്ദാക്കി സര്‍ക്കാര്‍

കണ്ണൂര്‍ വിസിയുടെ വിലക്ക് വിലപ്പോയില്ല, ഷീ ഫെസ്റ്റില്‍ പങ്കെടുത്ത് ഐഷി ഘോഷ് മടങ്ങി

മലയാളം സര്‍വകലാശാലയിലെ ദലിത് ഗവേഷകയുടെ പരാതിയില്‍ സമരം ശക്തമാകുന്നു; സിജെപിയും പ്രക്ഷോഭത്തില്‍

ഇനി കേരളയല്ല, കേരളം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

വെള്ളപ്പാണ്ടിന് വായിലൂടെ കഴിക്കാവുന്ന മരുന്ന്; ലോകത്താദ്യമായി യുഎഇയില്‍ അംഗീകാരം