വീഡിയോ ദൃശ്യം 
Health

ലൗലോലിക്ക വീട്ടിലുണ്ടോ? ദിവസവും 100ഗ്രാം കഴിക്കാം; ഹൃദയാരോ​ഗ്യം മെച്ചപ്പെടും 

ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ഹൃദയസംബന്ധമായ ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യും

Author : സമകാലിക മലയാളം ഡെസ്ക്

ലൂബിക്ക, ലൗലോലിക്ക, റൂബിക്ക, ളൂബിക്ക, ഗ്ലോബക്ക എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന പഴം നമ്മുക്ക് സുലഭമായി കിട്ടുന്നതാണ്. ഇത് പതിവായി കഴിക്കുന്നത് ഹൃദയാരോ​ഗ്യത്തിന് നല്ലതാണെന്നാണ് പുതിയ കണ്ടെത്തൽ. ദിവസവും 100ഗ്രാം ലൂബിക്ക കഴിക്കുന്നത് ഹൃദയധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് പുതിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവ ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ഹൃദയസംബന്ധമായ ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. 

മിതമായ അളവിൽ ലൂബിക്ക കഴിക്കുമ്പോൾ ഹൃദയാരോ​ഗ്യം മെച്ചപ്പെടുമെന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾ തടയുന്നതിൽ ഒരു പ്രധാന പഴമായി ഇവയെ മാറ്റുന്നു. ലൂബിക്കയിൽ ഫ്ലേവനോയ്ഡുകളുടെ സാന്നിധ്യത്തിൽ ആന്റിഓക്‌സിഡന്റ് ഏജന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ അവ രക്തപ്രവാഹത്തിന് സാധ്യത കുറയ്ക്കും. ഈ പഴം കഴിക്കുമ്പോൾ രക്തത്തിലെ പോളിഫിനോളും മെറ്റബോളിറ്റും വർദ്ധിക്കുന്നതിനാലാണ് ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുന്നതിൽ ഇവ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് വിദ​ഗ്ധർ പറയുന്നത്. 

പഴങ്ങളുടെയും പച്ചക്കറികളുടെയും കുറഞ്ഞ ഉപഭോ​ഗമാണ് ഹൃദയ സംബന്ധമായ രോഗങ്ങൾ വർദ്ധിക്കാൻ പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്. മറ്റ് പഴങ്ങളിൽ കാണപ്പെടുന്ന പോളിഫിനോളുകളെ അപേക്ഷിച്ച് ക്രാൻബെറികളിൽ സവിശേഷമായ പ്രോന്തോസയാനിഡിനുകൾ അടങ്ങിയിട്ടുണ്ട്. ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്തുന്ന പോളിഫിനോളുകൾ ബെറികളിൽ അടങ്ങിയിട്ടുണ്ടെന്ന് സൂചന വർദ്ധിപ്പിക്കുന്നതാണ് ലഭിക്കുന്ന പുതിയ തെളിവുകളൊക്കെയും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !