Potato Chips, Ultra processed food Pinterest
Health

ഒറ്റയടിക്ക് ഒരു പാക്കറ്റ് ചിപ്സ്! അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലാതാക്കും, പഠനം

അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നമ്മുടെ കഴിവിനെയും ബാധിക്കുമെന്ന് കണ്ടെത്തി.

Author : സമകാലിക മലയാളം ഡെസ്ക്

മയം ലാഭിക്കാൻ റെഡി-ടു-ഈറ്റ് വിഭവങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം ഇന്ന് വലിയ രീതിയിൽ കൂടി. ഇതടക്കമുള്ള അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ (UPF) നമ്മുടെ ആരോ​ഗ്യത്തെ പലതരത്തില്‍ ബാധിക്കാമെന്ന് നിരവധി പഠനങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇപ്പോഴിതാ ഇവ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നമ്മുടെ കഴിവിനെയും ബാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഓസ്ട്രേലിയയിലെ മൊനാഷ് സര്‍വകലാശാല ​ഗവേഷകർ.

വ്യാവസായിക പ്രക്രിയകളിലൂടെ അമിതമായി സംസ്കരിച്ച്, പോഷകഗുണം കുറഞ്ഞതും കൃത്രിമ ചേരുവകൾ (പ്രസർവേറ്റീവുകൾ, നിറങ്ങൾ, രുചിവർധിനികൾ) അടങ്ങിയതുമായ ഭക്ഷണങ്ങളാണ് അൾട്രാ-പ്രോസസ്ഡ് ഫുഡ്സ്. പാക്കറ്റിലാക്കിയ സ്നാക്സ്, മധുരപാനീയങ്ങൾ, സോഡകൾ, റെഡി-ടു-ഈറ്റ് മീലുകൾ, ഫാസ്റ്റ് ഫുഡ് എന്നിവയൊക്കെ അൾട്രാ പ്രോസസ്ഡ് ഭക്ഷണത്തിൽ പെടുന്നതാണ്. 2,100 പേർ പങ്കെടുത്ത പഠനത്തിൽ കോ​ഗ്നിറ്റീവ് പ്രവർത്തനങ്ങൾക്കൊപ്പം അവരുടെ ഭക്ഷണരീതിയും നിരീക്ഷിച്ചു.

പ്രത്യേകിച്ച് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും തീരുമാനമെടുക്കുന്നതിലെ വേ​ഗത, ദൈനംദിന ജോലികൾ എന്നിവയെ പിന്തുണയ്ക്കുന്ന മാനലിക കഴിവുകൾ എന്നിവ വിലയിരുത്തി. അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ഡയറ്റിന്റെ പ്രധാനഭാ​ഗമായിരുന്നവരിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവു കുറയുന്നതായി ​ഗവേഷകർ നിരീക്ഷിച്ചു. അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളുടെ ഉപഭോഗം 10 ശതമാനം (ഏകദേശം ഒരു ദിവസം ഒരു പാക്കറ്റ് ചിപ്‌സ് ) കൂടുമ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്‍ ഗണ്യമായ കുറവുണ്ടാക്കുന്നതായി പഠനത്തില്‍ കണ്ടെത്തി.

അൾട്രാ പ്രോസസ്ഡ് ഭക്ഷണത്തിന്റെ ഷെൽഫ് ലൈഫ് വർധിപ്പിക്കുന്നതിന് ചേർക്കുന്ന അഡിറ്റീവുകള്‍, എമല്‍സിഫയറുകള്‍, മറ്റ് വ്യാവസായിക ചേരുവകള്‍ ഭക്ഷണത്തിന്റെ രുചിയും ഘടനയും തന്നെ മാറ്റാം. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെയും ബാധിക്കാമെന്ന് ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവു പലപ്പോഴും വൈജ്ഞാനിക തകർച്ചയുടെ ആദ്യകാല അപകടങ്ങളിലൊന്നാണ്. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ക്രമേണയുണ്ടാകുന്ന ഇടിവ് പെട്ടെന്ന് ശ്രദ്ധയിൽപ്പെടണമെന്നില്ല. ഇത് പിന്നീട് ആരോ​ഗ്യ സങ്കീർണതകൾ ഉണ്ടാക്കാമെന്നും അൽഷിമേഴ്സ് അസോസിയേഷൻ ജേണലിൽ പറയുന്നു.

Chips today, fog tomorrow? Study links processed foods to waning focus

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കാക്കയ്ക്ക് പറക്കാനാവില്ലെന്ന് പറഞ്ഞു, ബാഗും തൂക്കി വന്ന് പരിസ്ഥിതിക്കാര്‍ തടസം നില്‍ക്കുന്നു; വൈദ്യുതി പദ്ധതികള്‍ പലതും മുടക്കി'

വിരമിച്ചിട്ടും ഔദ്യോഗികമുദ്ര പതിപ്പിച്ച കാറില്‍ യാത്ര: ടോമിന്‍ തച്ചങ്കരിക്ക് 250 രൂപ പിഴ

തണ്ണിമത്തന്റെ ​ഗുണനിലവാരം പരിശോധിക്കാം

മഞ്ഞ കാര്‍ഡുകാര്‍ക്ക് പഞ്ചസാരയില്ല, കേരളത്തിലെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ 'സിസ്റ്റത്തിന്' പുറത്ത്

നിതിന്‍ രാജ് ഹണിട്രാപ്പ് കേസില്‍ ഉള്‍പ്പെട്ടയാള്‍, സ്ത്രീവേഷത്തില്‍ പണം തട്ടി; ആരോപണവുമായി അധ്യാപകന്‍ ഡോ. റാം

SCROLL FOR NEXT