Sugar cravings after dinner Meta AI Image
Health

അത്താഴം കഴിഞ്ഞ് മധുരം കഴിക്കാൻ തോന്നാറുണ്ടോ?

ഈ ട്രിഗറുകളെ കുറിച്ച് ബോധവാന്മാരാകുന്നത് ആസക്തികളെ നിയന്ത്രിക്കാന്‍ സഹായിക്കും.

സമകാലിക മലയാളം ഡെസ്ക്

ത്താഴം കഴിഞ്ഞ ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ? മധുരക്കൊതിയെന്ന് പറഞ്ഞ് നിങ്ങളെ ആളുകൾ പരിഹസിക്കാറുണ്ടോ? എന്നാൽ ഇത് മധുരക്കൊതിയല്ല, ശരീരത്തിന്റെ ആന്തരികഘടികാരം വൈകുന്നേരങ്ങളില്‍ മധുരം, അന്നജം, ഉപ്പിലിട്ട ഭക്ഷണങ്ങള്‍ എന്നിവയോടുള്ള വിശപ്പും ആസക്തിയും വര്‍ധിപ്പിക്കുമെന്ന് സമീപകാലം എന്‍ഐഎച്ചില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു.

പഞ്ചസാര പോലെ ചില ഭക്ഷണങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കുന്നത് പെര്‍സെപ്റ്റീവ് ഡിപ്രൈവേഷന്‍ എന്ന പ്രതിഭാസത്തിലേക്ക് നയിച്ചേക്കാം. ഇത് അത്തരം ഭക്ഷണങ്ങളോടുള്ള ആസക്തി വര്‍ധിപ്പിക്കും. മധുരപലഹാരങ്ങള്‍ ഒഴിവാക്കുമ്പോള്‍ നിങ്ങളുടെ മസ്തിഷ്‌കം അവയോടുള്ള ആഗ്രഹം വര്‍ധിപ്പിക്കുകയാണ് ചെയ്യുക.

മധുരപലഹാരങ്ങളുടെ ചിത്രങ്ങള്‍ കാണുന്നതു പോലും ഉമിനീര്‍ സ്രവണം, ഹൃദയമിടിപ്പ്, ഹോര്‍മോണ്‍ പ്രവര്‍ത്തനം എന്നിവ വര്‍ധിപ്പിക്കും. ഇവയെല്ലാം നിങ്ങളുടെ തലച്ചോറിലേക്ക് മധുരം കഴിക്കാനുള്ള കൊതി തോന്നിപ്പിക്കും. ഈ ട്രിഗറുകളെ കുറിച്ച് ബോധവാന്മാരാകുന്നത് ആസക്തികളെ നിയന്ത്രിക്കാന്‍ സഹായിക്കും.

മധുരപലഹാരങ്ങള്‍ കഴിക്കുന്നത് സെറോടോണിന്‍, ഡോപാമൈന്‍ എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കും. എന്നാല്‍ മധുരപലഹാരങ്ങള്‍ കഴിക്കുന്നത് താല്‍ക്കാലികമായി മാനസികാവസ്ഥ മെച്ചപ്പെടുത്തുമെങ്കിലും, പതിവായി മധുരം കഴിക്കുന്നത് ബേസല്‍ ഡോപാമൈന്‍ അളവ് കുറയ്ക്കുകയും കൂടുതല്‍ കാലത്തേക്ക് നീണ്ടുനില്‍ക്കുന്ന സുഖം കുറയ്ക്കുകയും ചെയ്യും. ഇക്കാര്യം മനസിലാക്കുന്നത് മധുരപലഹാരത്തെക്കുറിച്ച് കൂടുതല്‍ ബോധപൂര്‍വമായ തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങളെ സഹായിക്കും.

ദിവസവും ഒരു പഴം നല്ലൊരു ഓപ്ഷനാണ്. ഇത് നാരുകളും പോഷകങ്ങളും നല്‍കും. ചോക്ലേറ്റ് അല്ലെങ്കില്‍ ചായ, ബെറികള്‍ അല്ലെങ്കില്‍ വീട്ടില്‍ തയ്യാറാക്കുന്ന തൈര് എന്നിവയും മികച്ചതാണ്. പഞ്ചസാര നിയന്ത്രിച്ചു കൊണ്ട് ഇത്തരം വിഭവങ്ങള്‍ കൊണ്ട് മധുരത്തോടുള്ള ആസക്തി കുറയ്ക്കാവുന്നതാണ്.

Sugar cravings after dinner, what to do

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനിയും വലിയ സ്വപ്‌നങ്ങളുടെ ആകാശങ്ങള്‍ മുന്നിലുണ്ട്'; മൂന്നാം തവണ ജനവിധി തേടി മുഖ്യമന്ത്രി

ഇറാന്റെ ഡ്രോൺ തകർക്കാൻ സഹായിക്കാം, പകരം പണം നൽകണമെന്ന് യുക്രൈന്‍ പ്രസിഡന്റ്

ന്നാ തുടങ്ങുവല്ലേ! നേമത്ത് സിപിഎമ്മിന്റെ 'പ്രോഗ്രസ് കാര്‍ഡ്'; ബിജെപിയെ തുറന്ന ചര്‍ച്ചയ്ക്ക് വിളിച്ച് വി ശിവന്‍കുട്ടി

ഏഴ് മണിക്കൂർ മുള്‍മുനയില്‍, ആരാധകരെ കൈ വീശി കാണിച്ചു മടക്കം; വിജയ്‌യെ ചോദ്യം ചെയ്ത് സിബിഐ (വിഡിയോ)

രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ഥിത്വം: ചിറയിന്‍ കീഴില്‍ കോലം കത്തിച്ച് പ്രതിഷേധം

SCROLL FOR NEXT