Sugar Craving Pexels
Health

വിറ്റാമിനുകളുടെ കുറവ് മധുരക്കൊതി ഉണ്ടാക്കാം

പ്രധാനമായും ബി വിറ്റാമിനുകളുടെ അഭാവം ഇത്തരത്തിൽ മധുരത്തോട് ആസക്തി ഉണ്ടാക്കും.

Author : സമകാലിക മലയാളം ഡെസ്ക്

വെറുതെയിരിക്കുമ്പോൾ മധുരം കഴിക്കാനുള്ള ഒരു കൊതി തോന്നാറുണ്ടോ? ഇത് സ്വാഭാവികമായി കണ്ട് നിസാരമാക്കരുതെന്നാണ് വിദ​ഗ്ധർ പറയുന്നുത്. ശരീരത്തിലെ ചില പോഷകങ്ങളുടെ അഭാവത്തെയാകാം ഇത് സൂചിപ്പിക്കുന്നതെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

പ്രധാനമായും ബി വിറ്റാമിനുകളുടെ അഭാവം ഇത്തരത്തിൽ മധുരത്തോട് ആസക്തി ഉണ്ടാക്കും. വിറ്റാമിന്‍ ബി 1 (തയാമിൻ), വിറ്റാമിന്‍ ബി 2 (റൈബോഫ്ലേവിൻ), വിറ്റാമിന്‍ ബി 3 (നിയാസിൻ), വിറ്റാമിന്‍ ബി12, അല്ലെങ്കിൽ വിറ്റാമിന്‍ ബി 5 (പാൻ്റോതെനിക് ആസിഡ്) എന്നിവയുടെ കുറവ് മധുരത്തോട് ആസക്തി ഉണ്ടാക്കും. ഊർജ്ജം നിലനിർത്താൻ ബി വിറ്റാമിനുകൾ സഹായിക്കും.

കൂടാതെ രക്തത്തിലെ ക്രോമിയത്തിന്‍റെ അഭാവത്തെയും മധുരത്തോടുള്ള ഈ ആസക്തി സൂചിപ്പിക്കുന്നു. ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തി രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ ക്രോമിയം സഹായിക്കുന്നു.

ബ്രോക്കളി, മുന്തിരി, ഉരുളക്കിഴങ്ങ്‌, വെളുത്തുള്ളി, ലീന്‍ മാംസ്യങ്ങള്‍ എന്നിവയില്‍ ക്രോമിയം അടങ്ങിയിട്ടുണ്ട്. ഫോസ്ഫറസ്, സൾഫർ തുടങ്ങിയ ധാതുക്കളുടെ കുറവു മൂലവും മധുരത്തോട് ആസക്തി ഉണ്ടാകാം.

Sugar Cravings may indicate some vitamin defiency

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !