Sugar vs Honey Meta AI Image
Health

പഞ്ചസാരയ്ക്ക് പകരം തേനോ!, ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

ഒരു ടീസ്പൂൺ തേനിൽ ഏകദേശം 22 കലോറി ഊർജ്ജം അടങ്ങിയിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ഞ്ചസാരയ്ക്ക് പകരക്കാരനായി തേൻ ഒരു മികച്ച ഓപ്ഷനായി ഉപയോ​ഗിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. തേനും പഞ്ചസാരയും പ്രധാനമായും ഗ്ലൂക്കോസും ഫ്രക്ടോസും ചേർന്ന കാർബോഹൈഡ്രേറ്റുകളാണ്. പഞ്ചസാരയാണോ തേനാണോ ആരോ​ഗ്യകരം?

തേനിൽ പ്രധാനമായും വെള്ളവും രണ്ട് തരം പഞ്ചസാരയുമാണ് അടങ്ങിയിരിക്കുന്നു‌ത്. കൂടാതെ, കുറഞ്ഞ അളവിൽ എൻസൈമുകൾ, അമിനോ ആസിഡുകൾ, ബി വിറ്റാമിനുകൾ, വിറ്റാമിൻ സി, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയും തേനിലുണ്ട്. തേനിൽ കാണപ്പെടുന്ന പല ആന്റിഓക്‌സിഡന്റുകളും ഫ്ലേവനോയ്ഡുകളായി തരംതിരിച്ചിട്ടുണ്ട്. ഫ്ലേവനോയിഡുകൾക്ക് ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.

ഇത്രയൊക്കെ ഗുണങ്ങൾ ഉണ്ടെങ്കിലും തേൻ ഉപഭോ​ഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. തേനിൽ ഗ്ലൂക്കോസിനേക്കാൾ ഫ്രക്ടോസ് ആണ് കൂടുതൽ. ഫ്രക്ടോസ് ഗ്ലൂക്കോസിനേക്കാൾ മധുരമുള്ളതാണ്. അതിനാൽ പ്രമേഹരോഗികൾക്ക് തേൻ അത്ര നല്ലതല്ല.

ഒരു ടീസ്പൂൺ തേനിൽ ഏകദേശം 22 കലോറി ഊർജ്ജം അടങ്ങിയിട്ടുണ്ട്. അതിനാൽ അമിതമായ അളവിൽ തേൻ കഴിക്കുന്നത് ശരീരഭാരം കുറയ്‌ക്കും. ശിശുക്കളിൽ ബോട്ടുലിസത്തിന് കാരണമാകുന്ന ബാക്ടീരിയൽ ബീജങ്ങൾ തേനിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഒരിക്കലും തേൻ കൊടുക്കരുത് എന്ന് ആരോ​ഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നു.

തേനിൽ കുറഞ്ഞ അളവിലെങ്കിലും പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ പഞ്ചസാരയിൽ വിറ്റാമിനുകളോ പോഷകങ്ങളോ ഇല്ല. ഒരു ടീസ്പൂൺ പഞ്ചസാരയിൽ ഏകദേശം 16 കലോറി അടങ്ങിയിട്ടുണ്ട്. ഭാരം കുറയ്ക്കാനും പ്രമേഹം പോലുള്ള രോഗങ്ങളെ നേരിടുന്നതിനും തേൻ നല്ലതാണെന്ന് കരുതി അത് ഉപയോ​ഗിക്കുന്നവരുണ്ട്. എന്നാൽ ഇവയുടെ രണ്ടിൻറെയും ഉപയോഗം നിരന്തരമാകുന്നത് ശരീരത്തിന് ദോഷകരമാണ്.

Sugar vs Honey, Which is more healthy?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒന്നര വയസ്സുകാരന്റെ മരണം: അനസ്തേഷ്യ നൽകിയതിൽ ഗുരുതര വീഴ്ചയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

പ്രവാസികള്‍ക്ക് തിരിച്ചടി: പാസ്പോര്‍ട്ട് പുതുക്കല്‍ വൈകും, വിസാ സേവനങ്ങള്‍ക്കായുള്ള പുതിയ കരാര്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി

സുരേഷ് ഗോപിക്ക് എന്‍എസ്എസിനെ ഒരു പുല്ലും ചെയ്യാനാവില്ല, ആദ്യം അമ്മ സംഘടന ശുദ്ധീകരിക്കട്ടെ: സുകുമാരന്‍നായര്‍

വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാർ നിലപാട് ദുരൂഹം; മുഖ്യമന്ത്രിയുടെ വാദങ്ങൾ അടിസ്ഥാനരഹിതമെന്ന് പ്രതിപക്ഷ നേതാവ്

മാസ വരുമാനം നേടാന്‍ രണ്ട് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍; അഞ്ചു ലക്ഷം നിക്ഷേപിച്ചാല്‍ എത്ര കിട്ടും?, വിശദാംശങ്ങള്‍