വേനൽച്ചൂട് ഏറ്റവും കുഴയ്ക്കുന്ന പ്രായമായവരെയാണ്. പ്രായമാകുന്നതോടെ അന്തരീക്ഷ താപവ്യത്യാസങ്ങൾ ചെറുക്കാനുള്ള ശേഷി കുറയാനും ശരീരത്തിന് താപനില നിയന്ത്രിക്കാനുമുള്ള കഴിവും കുറയുന്നു. മാത്രമല്ല, പ്രായമായവരിൽ ദാഹം കുറയുന്നതു മൂലം ശരീരത്തിൽ കൃത്യമായി ജലാംശം എത്താതിരിക്കുന്നതിനും നിർജ്ജലീകരണത്തിനും കാരണമാകാം.
വിയര്‍പ്പുഗ്രന്ഥികളുടെ പ്രവര്‍ത്തന കുറവും, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളും ചില മരുന്നുകളും ശരീരത്തിലെ ജലാംശം കുറയ്ക്കാം. നിര്‍ജലീകരണം, രക്തസമ്മര്‍ദത്തിലെ ഏറ്റക്കുറച്ചിലുകള്‍, മൂത്രാശയരോഗങ്ങള്‍, സൂര്യാതപം, ത്വക് രോഗങ്ങള്‍, അമിതമായ ക്ഷീണം, തലകറക്കം, ഭക്ഷ്യവിഷബാധ തുടങ്ങിയവയാണ് വേനല്‍ക്കാലത്ത് ഉണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍. ശരിയായ ജീവിതശൈലിയിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും വേനൽച്ചൂടിനെ ഒരു പരിധിവരെ പ്രതിരോധിക്കാം.
വെള്ളം കുടിക്കാൻ മറക്കരുത്
ദാഹം തോന്നിയില്ലെങ്കിലും രണ്ട് മണിക്കൂര്‍ ഇടവേളയില്‍ ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കാൻ ശ്രമിക്കുക.
ഇളനീര്‍, സംഭാരം, നാരങ്ങാവെള്ളം തുടങ്ങിയവ ഇടയ്ക്ക് കുടിക്കുന്നത് നല്ലതാണ്.
ചായ, കാപ്പി എന്നിവയുടെ ഉപയോഗം കുറയ്ക്കുക. കോള, മധുരപാനീയങ്ങള്‍ തുടങ്ങിയവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക.
പുറത്തിറങ്ങുമ്പോള്‍
വേനൽക്കാലത്ത് പുറത്തു പോകുമ്പോള്‍ കുട, തൊപ്പി തുടങ്ങിയവ ഉപയോഗിക്കുക. ഒരു കുപ്പിയിൽ തിളപ്പിച്ചാറിയ വെള്ളം കരുതണം.
മൃദുവായതും അയഞ്ഞതുമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക.
കുളി പ്രധാനം
വേനൽക്കാലത്ത് ചർമത്തിൽ എണ്ണപുരട്ടി കുളിക്കുന്നത് ചർമത്തിലുണ്ടാകുന്ന കരിവാളിപ്പ് മാറാനും ശരീരം റിലാക്സ് ആകാനും സഹായിക്കും.
കുളിക്കുന്ന വെള്ളത്തില്‍ അല്‍പം റോസ് വാട്ടര്‍ ചേര്‍ക്കുന്നത് ശരീരത്തിന് ഉന്മേഷം കൂട്ടാന്‍ സഹായിക്കുന്നു.
ദിനചര്യയിൽ ശ്രദ്ധവേണം
ഭക്ഷണം കൃത്യസമയത്തു തന്നെ കഴിക്കാന്‍ ശ്രദ്ധിക്കുക.
6-8 മണിക്കൂര്‍ ഉറങ്ങുക.
അമിതവ്യായാമം ഒഴിവാക്കുക. പകരം ലഘുവ്യായാമങ്ങള്‍, യോഗ മുതലായവ ഉള്‍പ്പെടുത്തുക.
ദിവസം രണ്ടു നേരം കുളിക്കുന്നത് നല്ലതാണ്.
ഡയറ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കട്ടികുറഞ്ഞതും എളുപ്പം ദഹിക്കുന്നതുമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.
പഴകിയതും ഫ്രിജില്‍ വച്ച ശേഷം ചൂടാക്കിയതുമായ ഭക്ഷണങ്ങള്‍ പാടേ ഒഴിവാക്കുക.
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കുറയ്ക്കുക. എരിവും പുളിയും പരമാവധി കുറയ്ക്കുക.
ജലാംശം അധികമുള്ള പച്ചക്കറികള്‍ ഉപയോഗിക്കുക. സൂപ്പ്, വേവിച്ച പച്ചക്കറികള്‍, കഞ്ഞി തുടങ്ങിയവയും ഉപയോഗിക്കാം
തണ്ണിമത്തന്‍, വെള്ളരി, പഴങ്ങള്‍ എന്നിവ കൂടുതല്‍ ഉള്‍പ്പെടുത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates