hot weather Meta AI Image
Health

എനർജി കൂട്ടാൻ കഞ്ഞിവെള്ളം, പുറത്തു പോകുമ്പോൾ കുടയും സൺ​ഗ്ലാസും തൊപ്പിയും, പൊള്ളുന്ന വേനലിൽ മുൻകരുതൽ

വേനൽക്കാലത്ത് തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

Author : സമകാലിക മലയാളം ഡെസ്ക്

വേനൽക്കാലമായതോടെ ചൂടു കടുത്തു തുടങ്ങി. വീടിന് പുറത്തേക്കു പോകുമ്പോഴും ഉള്ളിരിക്കുമ്പോഴും മതിയായ മുൻകരുതലുകൾ സ്വീകരിക്കണം. ഭക്ഷണക്രമത്തിലും വസ്ത്രധാരണത്തിലും വെള്ളം കുടിക്കുന്നതിലുമൊക്കെ അൽപം ശ്രദ്ധിച്ചാൽ ഈ പൊള്ളുന്ന ചൂടിനെയും അതിജീവിക്കാൻ കഴിയും.

വെള്ളം കുടിക്കുക

  • വേനൽക്കാലത്ത് ശരീരത്തിൽ നിന്ന് അധിക ജലം നഷ്ടമാകാനുള്ള സാധ്യതയുണ്ട്. ഇത് നിർജ്ജലീകരണത്തിലേക്ക് നയിക്കും. ഇത് തടയുന്നതിന് പകൽ സമയങ്ങളിൽ രണ്ടര മുതൽ നാല് ലിറ്റർ വരെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.

  • ശുദ്ധ ജലം, സംഭാരം, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം എന്നിവ കുടിക്കുന്നത് ശരീരത്തിൽ നിർജ്ജലീകരണം തടയാൻ സഹായിക്കും.

  • വേനൽക്കാലത്ത് തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. വെള്ളം തിളപ്പിച്ചാറിയ ശേഷം കുടിക്കുന്നതാണ് മികച്ചത്. ചൂടു വെള്ളത്തിലേക്ക് തണുത്ത വെള്ളം കലർത്തിക്കുടിക്കുന്ന ശീലവും ഒഴിവാക്കാം.

  • ചൂടു കൂടുന്ന സാഹചര്യത്തിൽ മദ്യം, കാപ്പി, ചായ പോലുള്ളവ പരിമിതപ്പെടുത്താം.

  • വൃക്ക, കരൾ രോഗമുള്ളവർ ഡോക്ടർ നിർദേശിച്ച അളവിൽ മാത്രം വെള്ളം കുടിക്കുക.

ഭക്ഷണക്രമം

  • അമിതകൊഴുപ്പടങ്ങിയ, എണ്ണ കൂടുതലുള്ള ഭക്ഷണങ്ങൾ ചൂടുകാലത്ത് പരിമിതപ്പെടുത്തുന്നതാണ് നല്ലത്.

  • തണ്ണിമത്തൻ, ഓറഞ്ച്, പൈനാപ്പിൾ മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

  • ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണങ്ങൾ ആവർത്തിച്ചു ചൂടാക്കുന്ന ശീലം ഒഴിവാക്കാം.

  • പഴങ്ങളും പച്ചക്കറികളും കഴുകി വൃത്തിയാക്കിയശേഷം മാത്രം ഉപയോഗിക്കുക. പ്രാതലിനൊപ്പം പഴങ്ങളും ഉൾപ്പെടുത്താം.

  • തൈര് വിഭവങ്ങൾ ഡയറ്റിൽ ഉൾപ്പെടുന്ന ശീലം നല്ലതാണ്

  • മുള്ളങ്കി, കുരുമുളക്, സവാള, വെളുത്തുള്ളി, ബീറ്റ്‌റൂട്ട് എന്നിവ ശരീരതാപം കൂട്ടുന്നവയാണ്.

  • പഴച്ചാറുകളിൽ ഗ്ലൂക്കോസ് ചേർത്ത് കുടിക്കാം. ഒപ്പം വിറ്റാമിൻ സി അടങ്ങിയ പഴവർഗങ്ങൾ കൂടുതലായി കഴിക്കാം.

വസ്ത്രങ്ങൾ

അയഞ്ഞ കോട്ടൺ വസ്ത്രങ്ങളാണ് വേനൽക്കാലത്ത് ഏറ്റവും അനുയോജ്യം. ജീൻസുകളും ശരീരത്തിനോട് പറ്റിചേർന്നുള്ളതുമായ വസ്ത്രങ്ങൾ ഒഴിവാക്കാം. കൂടാതെ വേനൽക്കാലത്ത് സോക്സും ഷൂവും പരിമിതപ്പെടുത്തി സാധാരണ ചെരുപ്പിടുന്നതാണ് പാദങ്ങൾക്ക് നല്ലത്. കുട, തൊപ്പി, സൺഗ്ലാസ്, ഫുൾസ്ലീവ് ഷർട്ട് എന്നിവ ഉപയോഗിക്കുന്നതും നല്ലതാണ്.

സൂര്യാഘാതത്തിന് മുൻകരുതൽ വേണം

ശരീരതാപനില ഒരു നിശ്ചിത അളവിൽ ക്രമീകരിക്കപ്പെട്ടിരിക്കുന്നതാണ്. പുറമെ ചൂടു കൂടുന്നത് ശരീരതാപനില ക്രമീകരിണം താളം തെറ്റിക്കും. അമിതമായ ചൂട് സൂര്യാഘാതത്തിന് കാരണമാകും.

ഉയർന്ന ശരീരതാപനില, ചുണ്ടുകളിൽ വരൾച്ച, തലവേദന, ബോധക്ഷയം, അമിതദാഹം, തൊലിപ്പുറത്ത് പൊള്ളൽ, മൂത്രത്തിന്റെ അളവ് കുറയുക എന്നിവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ.

Summer Health tips Sunstroke and symptoms

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT