കേരളത്തിൽ അതികഠിനമായ ചൂടാണ് ആണ് അനുഭവപ്പെടുന്നത്. വേനൽക്കാലത്ത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും പകർച്ചവ്യാധികളെ അകറ്റിനിർത്തുന്നതിനും ആരോഗ്യകരമായ ഭക്ഷണവും ജീവിതശൈലിയും പിന്തുടരേണ്ടതുണ്ട്. ഒപ്പം ചർമസംരക്ഷണത്തിലും ശ്രദ്ധ ആവശ്യമാണ്. ഈ കഠിനമായ ചൂടിനെ നിങ്ങളുടെ ചർമം അതിജീവിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.
വേനൽച്ചൂടിൽ ചർമത്തിന് ഏറ്റവും ആവശ്യം അവയെ തീവ്രതകൂടിയ സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കുക എന്നതാണ്. അതിനാൽ ചർമത്തിന്റെ തരം മനസ്സിലാക്കി ഗുണമേന്മയുള്ള സൺസ്ക്രീൻ ഉപയോഗിച്ചു തുടങ്ങുക. സൺസ്ക്രീൻ സൂര്യപ്രകാശം നേരിട്ടേൽക്കുമ്പോൾ ഉണ്ടാകുന്ന സൂര്യതപം, അസ്വസ്ഥതകൾ എന്നിവ ഒഴിവാക്കാൻ സഹായിക്കും.
എസ്പിഎഫ് (SPF) റേറ്റിങ് കുറഞ്ഞത് 15 എങ്കിലുമുള്ള ഒരു ബ്രോഡ്-സ്പെക്ട്രം സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. സ്ഥിരം പുറത്തിറങ്ങുന്നവരാണെങ്കില്‍ മൂന്ന് മണിക്കൂര്‍ ഇടവേളയിലെങ്കിലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം.
വേനൽക്കാലത്ത് മോയ്സ്ചറൈസർ പുരട്ടാൻ മറക്കരുത്. ചർമത്തിന്റെ തരത്തിനോട് യോജിച്ച മോയ്സ്ചറൈസർ തിരഞ്ഞെടുക്കുക. ഇത് നിങ്ങളുടെ ചർമം വരണ്ടു പോകാതെ സംരക്ഷിക്കും. രാവിലെയും വൈകുന്നേരവും കുളി കഴിഞ്ഞ് മോയ്സ്ചറൈസർ ക്രീം ഉപയോഗിക്കാവുന്നതാണ്.
കാലാവസ്ഥയ്ക്ക് യോജിക്കുന്ന തരത്തിൽ വസ്ത്രധാരണവും മാറ്റാം. വേനൽക്കാലത്ത് അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉചിതം. കയ്യും കാലും മറയുന്ന തരത്തിലുള്ള വസ്ത്രങ്ങൾ വേണം ധരിക്കാം. സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ തൊപ്പിയോ മറ്റോ ധരിക്കുന്നതും നല്ലതാണ്. തണുപ്പായാലും ചൂടായാലും ചർമത്തിൽ നേരെ സ്വാധീനിക്കാൻ കഴിയാത്ത തരത്തിലുള്ളതായിരിക്കണം വസ്ത്രം.
വേനൽക്കാലത്ത് വീര്യം കുറഞ്ഞ സോപ്പുകളും ഡിറ്റർജന്റുകളും ഉപയോഗിക്കാൻ ശ്രമിക്കുക. അതുപോലെ ദീർഘനേരം വെള്ളത്തിൽ തുടരുന്നതും ഒഴിവാക്കാം. ചൂടുവെള്ളത്തിലുള്ള കുളിയും കൂടുതൽ നേരം ഷവറിനു കീഴിൽ നിൽകുന്നതും ചർമത്തിലെ എണ്ണമയം ഇല്ലാതാക്കും. ചൂടു വെള്ളത്തിന് പകരം ഇളം ചൂടുവെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്.
വേനൽക്കാലത്ത് ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യം ജലാംശമാണ്. പകൽ സമയം ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം തടയാനും ചർമം തിളക്കാനും സഹായിക്കും. ചുണ്ടും മുഖവും വരണ്ടു പോകാതിരിക്കാൻ ജലാംശം സഹായിക്കും. കൂടാതെ ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും പ്രോട്ടീനുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വിറ്റാമിന്‍ സി സമ്പുഷ്ടവും അനാരോഗ്യകരമായ കൊഴുപ്പ് ഉള്‍പ്പെടാത്തതും ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയതുമായ ഭക്ഷണം ചര്‍മത്തിൻ്റെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates