Liver diseases Pinterest
Health

വിശപ്പു കുറയുന്നത് കരൾ രോ​ഗ ലക്ഷണം?

കരൾ രോ​ഗത്തെ നേരത്തെ തിരിച്ചറിയാൻ സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട ലക്ഷണം വിശപ്പില്ലായ്മയാണ്.

സമകാലിക മലയാളം ഡെസ്ക്

രൾ രോ​ഗബാധിതരുടെ എണ്ണം ഓരോ വർഷം കഴിയുന്തോറും കൂടിവരികയാണ്. രക്തത്തിൽ നിന്നുള്ള വിഷവസ്തുക്കൾ നീക്കം ചെയ്യുക, പിത്തരസം ഉത്പാദിപ്പിക്കുക, പോഷകങ്ങൾ ശേഖരിക്കുക, മെറ്റബോളിസം നിയന്ത്രിക്കുക തുടങ്ങിയ ശരീരത്തിലെ പ്രധാനപ്പെട്ട ജോലിയാണ് കരളിന്റേത്. അതുകൊണ്ട് തന്നെ കരളിന്റെ ആരോഗ്യം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

മദ്യപാനം, അണുബാധകൾ ഉൾപ്പടെയുള്ള പല ഘടങ്ങൾ ചെറിയ പ്രായത്തിൽ തന്നെ ആളുകളെ കരൾ രോ​ഗികളാക്കാം. ലോകത്തെ ഒരു വലിയ വിഭാഗം ജനങ്ങളിലും ഇന്ന് കരൾരോഗങ്ങളുണ്ട്. ഹെപറ്റൈറ്റിസ്, ഫാറ്റി ലിവർ ഡിസീസ്, സിറോസിസ്, ലിവർ കാൻസർ തുടങ്ങിയ ഇതിൽ ഉൾപ്പെടുന്നു. രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് വളരെ നിർണായകമാണ്. കൃത്യസമയത്ത് രോഗം കണ്ടെത്തുന്നത് അസുഖത്തെ നിയന്ത്രിക്കാന്‍ സാധിക്കുകയും രോഗം പൂർണമായി മാറ്റിയെടുക്കാനുള്ള സാധ്യത കൂടുകയും ചെയ്യും.

വിശപ്പില്ലായ്മ

കരൾ രോ​ഗത്തെ നേരത്തെ തിരിച്ചറിയാൻ സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട ലക്ഷണം വിശപ്പില്ലായ്മയാണ്. ലഘു ഭക്ഷണം കഴിച്ചാൽ തന്നെ പെട്ടെന്ന് വയറു നിറഞ്ഞ തോന്നലുണ്ടാക്കുകയും ചെയ്യും. മാത്രമല്ല, കരൾരോ​ഗബാധിതരിൽ ചർദ്ദിയും മനംപുരട്ടലും അനുഭവപ്പെടാം.

മഞ്ഞപ്പിത്തം

ചർമത്തിലും കണ്ണിലും മഞ്ഞനിറം കാണപ്പെടുന്നത് കരൾ രോഗങ്ങളുടെ സൂചനയായിരിക്കാം. സൂര്യപ്രകാശത്തിൽ നോക്കിയാൽ ശരിയായി മനസ്സിലാക്കാൻ സാധിക്കുമെന്ന് ഡോക്ടർ സെഥി പറയുന്നു.

വയറിലെ കൊഴുപ്പിന്റെ വർധന

ഭക്ഷണക്രമത്തിൽ മാറ്റമൊന്നും വരുത്തിയില്ലെങ്കിലും വയറിന്റെ വലുപ്പത്തിൽ വളരെപെട്ടെന്ന് വർധനവുണ്ടായാൽ അതിനു പിന്നിൽ ലിവർ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് ഡോക്ടർ പറയുന്നു.

വേദന

വയറിന്റെ മുകളിൽ വലതു ഭാഗത്താണ് കരൾ സ്ഥിതിചെയ്യുന്നത്. ഈ ഭാഗത്ത് അസ്വസ്ഥത അനുഭവപ്പെടുന്നത് അവഗണിക്കരുത്. കൂടാതെ ഇവര്‍ക്ക് തളര്‍ച്ചയും ക്ഷീണവും കൂടുതലായിരിക്കും. ഇത് ഇവര്‍ക്ക് പകല്‍ സമയങ്ങളില്‍ അമിതമായി ഉറങ്ങാനുള്ള പ്രേരണ ഉണ്ടാകും. സമ്മര്‍ദം മൂലം കരളില്‍ വെള്ളം കെട്ടിക്കിടന്ന് ഉദര വീക്കം ഉണ്ടാവുകയും ചെയ്യും. കരളിന്റെ വലിപ്പം കൂടുന്നത് കരള്‍ രോഗത്തിനുള്ള ലക്ഷണമാണ്.

Symptoms of Liver disease

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

ഹോര്‍മൂസ് തുറക്കണം, ഇറാന് നേരെ ട്രംപിന്റെ അസഭ്യവര്‍ഷം; തിങ്കളാഴ്ച നിര്‍ണായകമെന്നും മുന്നറിയിപ്പ്

കാണാതായ ശരണ്യയെ കണ്ടെത്തി, കിറ്റ് വിവാദം കത്തുന്നു... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ബൈക്ക് നിയന്ത്രണം വിട്ട് കടയുടെ ഭിത്തിയിലും പോസ്റ്റിലും ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

കളി 'പന്തിന്റെ' വഴിയില്‍! നായക മികവില്‍ ലഖ്‌നൗ ആദ്യ ജയം സ്വന്തമാക്കി

SCROLL FOR NEXT