Tamannah Bhatia Instagram
Health

തമന്നയുടെ തടി കുറയ്ക്കാൻ സഹായിച്ച സ്പെഷൽ പോഹ റെസിപ്പി

വിറ്റാമിൻ എ, വിറ്റാമിൻ സി, കാൽസ്യം, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമായ സ്പ്രൗട്ട്‌സ്, പോഷകങ്ങളുടെ കലവറയാണ്.

സമകാലിക മലയാളം ഡെസ്ക്

മിഴിലും തെലുങ്കിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് തമന്ന ഭാട്ടിയ. അഭിനയത്തിൽ മാത്രമല്ല, ഫിറ്റ്നസിന്റെ കാര്യത്തിലും തമന്ന വിട്ടുവീഴ്ച ചെയ്യാറില്ല. അടുത്തിടെ താരത്തിന്റെ ശരീരഭാരം കുറച്ചുകൊണ്ടുള്ള ബോഡി ട്രാൻഫോർമേഷൻ സോഷ്യൽമീഡിയയിലടക്കം വൈറലായിരുന്നു. അതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് തമന്ന.

അച്ചടക്കമുള്ള ഫിറ്റ്നസ് റുട്ടീൻ ആണ് താൻ പിന്തുടരുന്നത്, അതിനൊപ്പം ഒരു സ്പെഷ്യൽ റെസിപ്പിയാണ് തന്റെ ഭാര നിയന്ത്രണത്തിന് സഹായിച്ചതെന്ന് താരം പറയുന്നു. മഹാരാഷ്ട്ര, മധ്യപ്രദേശ് പ്രദേശങ്ങളിൽ സാധാരണ ബ്രേക്ക്ഫാസ്റ്റ് വിഭവമായ പോഹയാണ് ആ രഹസ്യമെന്ന് താരം പറയുന്നു. വെറും പോഹയല്ല, സ്പ്രൗട്ട്‌സ് മിക്സ് ചെയ്ത പോഹ.

വിറ്റാമിൻ എ, വിറ്റാമിൻ സി, കാൽസ്യം, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമായ സ്പ്രൗട്ട്‌സ്, പോഷകങ്ങളുടെ കലവറയാണ്. ഇത് പോഹയ്ക്കൊപ്പം ചേർക്കുന്നത് അവയുടെ പോഷക​ഗുണം ഇരട്ടിയാക്കും. പോഹയ്ക്ക് കുറഞ്ഞ ​ഗ്ലൈസെമിക് സൂചികയാണ്. ഇത് രക്തത്തിലെ പഞ്ചസാര സ്പൈക്ക് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും കൂടുതൽ നേരം വയറു നിറഞ്ഞ തോന്നൽ നൽകാനും സഹായിക്കും. ഇത് ആരോ​ഗ്യകരമായ ശരീരഭാരം കുറയ്ക്കാൻ തന്നെ സഹായിച്ചുവെന്ന് തമന്ന പറയുന്നു.

എന്നാല്‍, സ്പ്രൗട്ട്‌സ് വേവിക്കാതെ കഴിക്കുന്നത് എല്ലാവർക്കും നല്ലതായിരിക്കണമെന്നില്ല. ദഹനപ്രശ്നങ്ങളുള്ളവർ, കുട്ടികൾ, പ്രായമായവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർ വേവിക്കാത്ത പയർവർഗ്ഗങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

ചേരുവകൾ

  • പോഹ അവൽ: 1.5 കപ്പ്

  • മുളപ്പിച്ച ചെറുപയർ അല്ലെങ്കിൽ മിക്സഡ് സ്പ്രൗട്ട്‌സ്: 1/2 കപ്പ്

  • സവാള: ഒരണ്ണം ചെറുതായി അരിഞ്ഞത്

  • പച്ചമുളക്: രണ്ട് എണ്ണം

  • കറിവേപ്പില: രണ്ട് തണ്ട്

  • വേവിച്ച ഉരുളക്കിഴങ്ങ്: ഒരെണ്ണം ചെറിയ കഷ്ണങ്ങളാക്കിയത്

  • നിലക്കടല: രണ്ട് ടേബിൾസ്പൂൺ

  • മഞ്ഞൾപ്പൊടി: 1/4 ടീസ്പൂൺ

  • കടുക്: 1/2 ടീസ്പൂൺ

  • ജീരകം: 1/2 ടീസ്പൂൺ

  • ഉപ്പ്: ആവശ്യത്തിന്

  • പഞ്ചസാര: ഒരു നുള്ള്

  • നാരങ്ങാനീര്: ഒരു ടേബിൾസ്പൂൺ

  • നെയ്യ്: 1-1.5 ടേബിൾസ്പൂൺ

  • കാരറ്റ്/കാപ്സിക്കം: ചെറുതായി അരിഞ്ഞത്

  • മല്ലിയില: അരിഞ്ഞത്

തയാറാക്കുന്നവിധം

നന്നായി കഴുകിയ അവലിൽ നിന്ന് വെള്ളം വാർന്ന് പോകാൻ 10 മിനിറ്റ് മാറ്റിവയ്ക്കാം. ഇതിലേക്ക് അൽപം ഉപ്പും 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിച്ചു മാറ്റിവയ്ക്കാം.

മുളപ്പിച്ച പയർ വൃത്തിയാക്കി അൽപ്പം വെള്ളവും ഉപ്പും ചേർത്ത് ഒരു വിസിൽ വരുന്നതു വരെ പ്രഷർ കുക്കറിൽ വേവിക്കുകയോ അല്ലെങ്കിൽ തുറന്ന പാത്രത്തിൽ 5-7 മിനിറ്റ് ആവി കയറ്റുകയോ ചെയ്യുക. വേവിച്ച പയര്‍ വെള്ളം ഊറ്റിക്കളഞ്ഞ് മാറ്റി വയ്ക്കുക.

ഒരു നോൺസ്റ്റിക്ക് പാനിൽ എണ്ണ ചൂടാകുമ്പോൾ അതിലേക്ക് കടുകും ജീരകവും ചേർക്കുക. കടുക് പൊട്ടിയ ശേഷം, കടലയിട്ട് ചെറുതായി വറുത്ത് മാറ്റുക. ഇതേ എണ്ണയിൽ കറിവേപ്പില, അരിഞ്ഞ പച്ചമുളക്, സവാള എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് സ്പ്രൗട്ട്‌സും, അരിഞ്ഞ കാരറ്റ്, കാപ്സിക്കം എന്നിവയും ചേർക്കുക. ആവശ്യമെങ്കിൽ അൽപ്പം ഉപ്പും ചേർത്ത് 3 മിനിറ്റ് വേവിക്കുക.

ശേഷം നേരത്തെ മാറ്റി വച്ച അവല്‍ ഈ പാനിലേക്ക് ചേർക്കുക. തീ കുറച്ച് വച്ച്, കട്ടപിടിക്കാതെ സാവധാനം നന്നായി ഇളക്കുക. ഇതിലേക്ക് ഒരു നുള്ള് പഞ്ചസാരയും നാരങ്ങാനീരും ചേർക്കുക. പാനടച്ച് വെച്ച് രണ്ട് മിനിറ്റ് നേരം ആവിയിൽ വയ്ക്കുക.

Tamannah Bhatia weight loss, special recipe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കിഫ്ബിയിൽ ഡെപ്യൂട്ടി ചീഫ് പ്രോജക്ട് എക്സാമിനർ ഒഴിവ്

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

SCROLL FOR NEXT