Thottavadi Health Benefits Pinterest
Health

നാണം കുണുങ്ങിയാണെങ്കിലും ഔഷധ​ഗുണത്തിൽ അതിശയിപ്പിക്കും: തൊട്ടാവാടി ചെടിയുടെ ആരോഗ്യ ഗുണങ്ങൾ

കാണുമ്പോൾ തൊട്ടാവാടിയാണെങ്കിലും ഇവയുടെ ഔഷധ​ഗുണങ്ങൾ വളരെ ശക്തമാണെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ണ്ണിനെ പൊതിഞ്ഞ് വഴിയോരങ്ങളിൽ അവിടിവിടായി പടർന്നു കിടക്കുന്ന തൊട്ടാവാടി ചെടികളെ ശ്രദ്ധിച്ചിട്ടില്ലേ. ഒന്ന് തൊട്ടുപോയാൽ പിണങ്ങി വാടിക്കളയും. മിനിറ്റുകൾക്കുള്ളിൽ ഒന്നും സംഭവിക്കാത്ത മട്ടില്‍ ഇലകൾ പഴയപടി വിടർത്തി നിൽക്കും. തൊട്ടാവാടികളെ കൗതുകത്തോടെ നിരീക്ഷിച്ചിരുന്ന ഒരു ബാല്യകാലം നമ്മളിൽ പലർക്കും ഉണ്ടാകും. കാണുമ്പോൾ തൊട്ടാവാടിയാണെങ്കിലും ഇവയുടെ ഔഷധ​ഗുണങ്ങൾ വളരെ ശക്തമാണെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്.

'ടച്ച്-മീ-നോട്ട്' എന്ന് ഇം​ഗ്ലീഷിൽ വിളിക്കുന്ന ഇവയുടെ ശാസ്ത്രീയ നാമം 'മിമോസ പുഡിക്ക' എന്നാണ്. ആയുര്‍വേദത്തില്‍ ഇവയെ 'ലജ്ജാലു' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇവ മറ്റൊരു പേരിലും അറിയപ്പെടാറുണ്ട്, 'സര്‍വമുള'- വേരുകളും ഇലയും വിത്തുകളും അടങ്ങിയ ചെടിയുടെ എല്ലാ ഭാ​ഗങ്ങളും ഔഷധ​ഗുണമുള്ളതിനാലാണ് ഇങ്ങനെയൊരു വിശേഷണം.

തൊട്ടാവാടിയുടെ ആരോഗ്യ ഗുണങ്ങള്‍

തൊട്ടാവാടിയിൽ ടാനിനുകൾ, ഫ്ലേവനോയ്ഡുകൾ, മൈമോസിൻ (പ്രോട്ടീൻ അല്ലാത്ത അമിനോ ആസിഡ്), ആൽക്കലോയിഡുകൾ തുടങ്ങിയ നിരവധി സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇതിന് ആന്റിഓക്‌സിഡന്റ്, ആന്റിമൈക്രോബയൽ, ആന്റി-ഇൻഫ്ലമേറ്ററി, ന്യൂറോപ്രൊട്ടക്റ്റീവ് ഗുണങ്ങളുമുണ്ട്. ഇന്റർനാഷണൽ ജേണൽ ഓഫ് റിസർച്ച് ഇൻ അഗ്രോണമിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, പാരമ്പര്യ വൈദ്യത്തിൽ മിമോസ പുഡിക്ക വയറിളക്കം, പൈൽസ്, ഉറക്ക പ്രശ്നങ്ങൾ, ഉത്കണ്ഠ തുടങ്ങിയവ ചികിത്സിക്കാൻ ഉപയോഗിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നു.

വീക്കവും വേദനയും കുറയ്ക്കുന്നു

തൊട്ടാവായുടെ ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ശരീരവീക്കം കുറയ്ക്കാൻ സഹായിക്കുന്നതാണ്. മാത്രമല്ല, ഇവയിലെ ഫ്ലേവനോയ്ഡുകൾ, ഫിനോൾസ് തുടങ്ങിയ സംയുക്തങ്ങൾ ശരീരത്തിലെ വീക്കം ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ ഉത്പാദനം തടയുകയും വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ആർത്രൈറ്റിസ് മൂലമുണ്ടാകുന്ന വേദന, സന്ധികളിലെ വീക്കം എന്നിവ ലഘൂകരിക്കാൻ ആഴ്ചയിൽ ഒരിക്കൽ തൊട്ടാവാടി അരച്ച് ബാധിച്ച പ്രദേശത്ത് പുരട്ടുന്നത് നല്ലതാണെന്ന് നാട്ടുവൈദ്യത്തിൽ പറയുന്നു. കൂടാതെ ഇവയിലെ സി-ഗ്ലൈക്കോസൈൽഫ്ലേവോൺസ്, ക്വെർസെറ്റിൻ, ഐസോവിടെക്സിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുകയും ഓക്സിഡേറ്റീവ് സമ്മർദം കുറയ്ക്കുകയും ചെയ്യുന്നു.

മുറിവുകൾ സുഖപ്പെടുത്തുന്നു

തൊട്ടാവാടിക്ക് മുറിവുകൾ സുഖപ്പെടുത്താനും ബ്ലീഡിങ് തടയാനുമുള്ള കഴിവുണ്ട്. ഇത് ​ഗവേഷങ്ങളിലൂടെ തെളിഞ്ഞിട്ടുള്ളതാണ്. ചെടിയിലെ ഫൈറ്റോകെമിക്കലുകൾ അവയുടെ ആന്റിഓക്‌സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ കാരണം മുറിവ് ഉണക്കുന്നത് ത്വരിതപ്പെടുത്താൻ സഹായിക്കുന്നു. ആന്റിമൈക്രോബയൽ ഗുണം ദോഷകരമായ ബാക്ടീരിയകൾക്കെതിരെ പോരാടാനും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്

തൊട്ടാവാടിയുടെ ആൻ്റി ബാക്ടീരിയൽ ഗുണം ദഹനനാളത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. തൊട്ടാവാടിയുടെ വിത്തുകളിൽ ഗ്ലൂക്കുറോണോക്‌സിലാൻ എന്ന സ്റ്റിക്കി, ജെൽ രൂപപ്പെടുന്ന പോളിസാക്കറൈഡ് അടങ്ങിയിട്ടുണ്ട്. ഈ വിത്തുകൾ കഴിക്കുമ്പോൾ, വിഷവസ്തുക്കളെയും ഘനലോഹങ്ങളെയും ബന്ധിപ്പിക്കാൻ കഴിയുന്ന ഒരു പ്രകൃതിദത്ത നാരുകളായി പ്രവർത്തിക്കുന്നു, ഇത് കുടൽ ശുദ്ധീകരണത്തിന് സഹായിക്കുന്നുവെന്ന് വിദ​ഗ്ധർ പറയുന്നു.

പ്രമേഹ നിയന്ത്രണം

മൃ​ഗങ്ങളിൽ നടത്തിയൊരു പഠനത്തിൽ തൊട്ടാവാടിക്ക് ഇൻസുലിൻ പ്രവർത്തനവും ​ഗ്ലൂക്കോസിന്റെ അളവും മെച്ചപ്പെടുത്താൻ കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്. 2024ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, സസ്യത്തിന്റെ എത്തനോൾ സത്ത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും, ആന്റിഓക്‌സിഡന്റ് എൻസൈം പ്രവർത്തനം പുനഃസ്ഥാപിക്കുകയും, എലികളിൽ ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്തുകയും ചെയ്തുവെന്ന് കണ്ടെത്തി.

തൊട്ടാവാടിയുടെ ഇലകൾ, തണ്ട്, വിത്തുകൾ എന്നിവയ്ക്ക് പ്രമേഹ വിരുദ്ധ ഗുണങ്ങളുണ്ട്, ഇവ കാർബോഹൈഡ്രേറ്റ് ദഹിപ്പിക്കുന്ന എൻസൈമുകളെ, പ്രത്യേകിച്ച് ആൽഫ-അമൈലേസ്, ആൽഫ-ഗ്ലൂക്കോസിഡേസ് എന്നിവയെ തടയുകയും കുടലിൽ ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ഇത് ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ വർധനവ് കുറയ്ക്കുന്നു.

വൈജ്ഞാനിക പ്രവർത്തനം

ന്യൂറോ ട്രാൻസ്മിറ്ററുകളെ മോഡുലേറ്റ് ചെയ്യുന്നതിലൂടെ തൊട്ടാവാടിക്ക് ന്യൂറോപ്ലാസ്റ്റിസിറ്റി മെച്ചപ്പെടുത്താൻ കഴിയുമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. അൽഷിമേഴ്‌സ്, പാർക്കിൻസൺസ് രോഗം തുടങ്ങിയ ന്യൂറോളജിക്കൽ ഡിസോർഡറുകൾ കൈകാര്യം ചെയ്യാൻ പോലും ഇത് സഹായിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തൊട്ടാവാടിക്ക് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ ഉണ്ടെങ്കിലും ഇതിൽ മൈമോസിൻ, ടാനിൻസ് തുടങ്ങിയ ശക്തമായ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിന്റെ അളവു കൂടിയാൽ മുടി കൊഴിച്ചിൽ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഒരു ദിവസം 150–200 ഗ്രാമിൽ കൂടുതൽ കഴിക്കുന്നത്. കൂടാതെ ഡോക്ടറുടെ നിർദേശം തേടിയശേഷം മാത്രമേ ഇത്തരം പരീക്ഷണങ്ങൾ നടത്താവൂ.

The surprising health benefits of the touch-me-not plant, Thottavadi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപിക്ക് കനത്ത തിരിച്ചടി; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി

നിയമസഭയിലെ കാമറ സിനിമാ കാമറയായി, മുഖ്യമന്ത്രിയെന്ന നിലയില്‍ വിജയ് ഉത്തരവാദിത്വം കാണിക്കണം: സ്റ്റാലിന്‍

റോക്കറ്റ് പോലെ തിരിച്ചുകയറി ഓഹരി വിപണി; സെന്‍സെക്‌സിന് 700 പോയിന്റ് നേട്ടം, ഐടി ഓഹരികളില്‍ റാലി

NEEPCO: കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ ജോലി, എക്സിക്യൂട്ടീവ് തസ്തിക, 1.66 ലക്ഷം ശമ്പളം

ആര്‍ത്തവ ശുചിത്വം പാലിക്കാന്‍ കഴിയില്ല; മാനസിക വെല്ലുവിളി നേരിടുന്ന 23 കാരിയുടെ ഗര്‍ഭപാത്രം നീക്കാന്‍ അനുവദിച്ച് കോടതി