second screening Meta AI Image
Health

ടിവി കാണുന്നതിനിടെ ഫോൺ നോട്ടം; സെക്കൻഡ് സ്ക്രീനിങ് തലച്ചോറിനെ ബാധിക്കുന്നതിങ്ങനെ

നിരന്തരം ശ്രദ്ധ സ്വിച്ച് ചെയ്യുന്നതിന് തലച്ചോറിനെ സെക്കൻഡ് സ്ക്രീനിങ് പരിശീലിപ്പിക്കുകയും ഒന്നിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കുറയ്ക്കുകയും ചെയ്യുന്നു.

സമകാലിക മലയാളം ഡെസ്ക്

ടെലിവിഷനില്‍ ഇഷ്ടപ്പെട്ട ഒരു ഷോ കാണുന്നതിനിടെയാകും മൊബൈല്‍ ഫോണില്‍ ഒരു നോട്ടിഫിക്കേഷന്‍ വരുന്നത്, എന്താകുമെന്ന പരിശോധന പിന്നീട് സ്ക്രോളിങ്ങിലേക്കും കണ്ടുകൊണ്ടിരുന്ന ഷോ പ്രസക്ത ഭാഗങ്ങൾ മിസ്സാക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ വര്‍ക്ക് ചെയ്തു കൊണ്ടിരിക്കുന്ന ലാപ്‌ടോപ്പും നിങ്ങളുടെ മടിയിലുണ്ടാകും... ഇത് വളരെ സാധാരണമായി സംഭവിക്കാറുണ്ടെങ്കില്‍ നിങ്ങള്‍ സെക്കൻഡ് (അല്ലെങ്കില്‍ തേഡ്) സ്‌ക്രീനിങ്ങിന് ഇരയാണ്.

സെക്കൻഡ് സ്ക്രീനിങ് എന്നാൽ രണ്ടോ അതില്‍ കൂടുതലോ ഉപകരണങ്ങള്‍ ഓരേ സമയം പ്രവര്‍ത്തിപ്പിക്കുകയും എല്ലാത്തിലും ശ്രദ്ധ നൽകാൻ ശ്രമിക്കുകയും ചെയ്യുന്നതാണ്. ഈ ശീലം ഇന്ന് വളരെ സാധാരണമാണെന്നാണ് വിദഗ്ധർ പറയുന്നു. സെക്കൻഡ് സ്ക്രീനിങ് മൂലം ഏറ്റവും ബാധിക്കപ്പെടുന്നത് തലച്ചോറിൻ്റെ ആരോഗ്യത്തെ ആണ്.

ഓരേ സമയം പല സ്ക്രീനിൽ ചെലവഴിക്കുന്നത് നിങ്ങളെ പെട്ടെന്ന് ക്ഷീണിപ്പിക്കാനും മാനസിക ഊർജ്ജം ഇല്ലാതാക്കാനും കാരണമാകുന്നു. ഇത് കാലക്രമേണ നിങ്ങളുടെ മൂഡ്, ഉറക്കം, ഫിറ്റ്‌നസ്, ശരീരഭാരം, മൊത്തത്തിലുള്ള ക്ഷേമം എന്നിവയെ ബാധിക്കും. ഫാസ്റ്റ് റിവാര്‍ഡ്, ഫാസ്റ്റ് സ്വിച്ച് എന്ന തരത്തിൽ ഒരു ലൂപ്പ് രൂപപ്പെടാനും കാരണമാകുന്നു. നിരന്തരം ശ്രദ്ധ സ്വിച്ച് ചെയ്യുന്നതിന് തലച്ചോറിനെ സെക്കൻഡ് സ്ക്രീനിങ് പരിശീലിപ്പിക്കുകയും ഒന്നിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കുറയ്ക്കുകയും ചെയ്യുന്നു. മൾട്ടിടാസ്ക് ചെയ്യുമ്പോൾ തലച്ചോർ ആശയക്കുഴപ്പത്തിലാകാനും സമ്മർദത്തിലാകാനും തുടങ്ങുന്നു.

മനഃപൂർവമായി ചെയ്യുന്നതല്ലെങ്കിലും, സമീപത്തിരിക്കുന്ന ഫോണിലേക്ക് വളരെ സ്വാഭാവികമായ നമ്മുടെ കൈകൾ നീളാറുണ്ട്. മടുപ്പും വൈകാരിക അസ്വസ്ഥതയും നിശബ്ദതയുമൊക്കെ ഇതിന് ഘടകമാകാം. ഓരോ തവണ സ്‌ക്രോള്‍ ചെയ്യുമ്പോഴും തലച്ചോറിന്റെ റിവാര്‍ഡ് സംവിധാനം സജീവമാകുന്നു. മുൻപ് മൂന്ന്-മൂന്നര മണിക്കൂർ ദൈർഘ്യമുള്ള സിനിമ തടസം കൂടാതെ ആളുകൾ കാണുമായിരുന്നു. ഇന്ന്, പ്രത്യേകിച്ച് ചെറുപ്പക്കാർക്ക് ഒരു ഷോയോ സിനിമയോ കഴിയുന്നത്ര വേഗത്തിൽ അവസാനിക്കണമെന്ന് ആഗ്രഹിക്കുന്നു.

2022-ൽ യൂട്യൂബ് പുറത്ത് വിട്ട റിപ്പോർട്ടിൽ പ്ലേബാക്ക് വേഗത 89 ശതമാനം വർധിപ്പിച്ചതായി പറയുന്നു. അതായത്, സെക്കൻഡ് സ്ക്രീനിങ്ങിനെ തുടർന്ന് പ്രസക്ത ഭാഗങ്ങൾ വിട്ടുപോകുന്നതോ, ശ്രദ്ധയും ഓർമശക്തിയും കുറയുന്നതുമാണ് പ്രധാന കാരണം.

സെക്കൻഡ് സ്ക്രീനിങ് കുറയ്ക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  • ടിവി കാണുമ്പോൾ ഫോൺ ഉപയോഗിക്കുകയാണെങ്കിൽ, അത് ഉദ്ദേശ്യപൂർവ്വം ആയിരിക്കണം.

  • അത്യാവശ്യമല്ലാത്ത നോട്ടിഫിക്കേഷനുകൾ ഓഫാക്കുക. പഠനസമയത്തും രാത്രി ഒൻപതു മണിക്ക് ശേഷവും ഫോക്കസ് ഫീച്ചർ ഉപയോഗപ്പെടുത്തുക.

  • ഡൈനിങ് ടേബിൾ, സ്റ്റഡി ഡെസ്ക്, കിടപ്പുമുറി എന്നിവിടങ്ങളിൽ ഫോൺ ഉപയോഗം പരിമിതപ്പെടുത്താം.

  • ഉറങ്ങുന്നതിനുമുമ്പ് 30–60 മിനിറ്റ് ഫോണുകളുടെ ഉപയോഗം ഒഴിവാക്കാം.

Second screen viewing: The urge to use our phones while watching TV is intense

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആലിന്‍ ഷെറിന് കേരളത്തിന്റെ ആദരം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

ടൂത്ത് ബ്രഷ് എങ്ങനെ സൂക്ഷിക്കണം?

മൂഡ് ശരിയാകാൻ, ഡയറ്റ് കുറച്ച് ഫൈബർ റിച്ച് ആക്കിയാലോ?

രാജ്യത്ത് ഈ പുസ്തകം പ്രസിദ്ധീകരിക്കാനാകുന്ന ഏക സംസ്ഥാനം കേരളം; ജലീലിന്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

പ്രേംകുമാറിനെ ഒഴിവാക്കുകയോ മാറ്റുകയോ ചെയ്തതല്ല; അദ്ദേഹത്തിന് തെറ്റിദ്ധാരണയുണ്ടായി; വിശദീകരണവുമായി സജി ചെറിയാന്‍

SCROLL FOR NEXT