ഉറക്കം സുഖമാകുന്നില്ലേ? ബെഡ് റൂമിൽ ഈ രണ്ട് മാറ്റങ്ങൾ കൊണ്ടുവരുന്നത് നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് അമേരിക്കൻ ബയോഹാക്കറായ ഡേവ് ആസ്പ്രേ പറയുന്നു. ഒന്ന്, രാത്രി കിടപ്പുമുറിയിൽ റെഡ് എൽഇഡി ബൾബുകൾ കത്തിക്കുക. രണ്ട്, ബ്ലാക്ക്ഔട്ട് കർട്ടനുകൾ ഉപയോഗിക്കുക. രാത്രി ബെഡ‍് റൂമിൽ ഈ രണ്ട് മാറ്റങ്ങൾ കൊണ്ടുവരുന്നത് നിങ്ങൾക്ക് മെച്ചപ്പെട്ട ഉറക്കം നൽകാനും നല്ല ഊർജ്ജസ്വലമായ പകലുകൾ ലഭിക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.
അദ്ദേഹം പറയുന്നതിൽ ചില ലോജിക്ക് ഉണ്ടെന്നാണ് വിദഗ്ധരും അഭിപ്രായപ്പെടുന്നത്. വെളിച്ചം ഉറക്കത്തെ കെടുത്തും. അത് ശരീരത്തെ തെറ്റിദ്ധരിപ്പിക്കുകയും ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാവുകയും ഉത്കണ്ഠ, വിഷാദം പോലുള്ള ആരോഗ്യസങ്കീർണതകൾക്ക് കാരണമാവുകയും ചെയ്യും. രാത്രി ചുവന്ന എൽഇഡി ബൾബുകളും ബ്ലാക്ക്ഔട്ട് കർട്ടനുകളും ഉപയോഗിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും.
വൈകുന്നേരങ്ങളിൽ ഫോൺ, ടിവി അല്ലെങ്കിൽ സാധാരണ ബൾബുകൾ എന്നിവയിൽ നിന്നുള്ള ബ്രൈറ്റ്, ബ്ലൂ ലൈറ്റുകൾ ഉറക്കത്തിന് കാരണമാകുന്ന ഹോർമോണായ മെലാറ്റോണിന്റെ ഉത്പാദനത്തെ തടസപ്പെടുത്തുന്നു. എന്നാൽ ചുവന്ന ലൈറ്റുകൾക്ക് കൂടുതൽ തരംഗദൈർഘ്യമുണ്ട് അതേസമയം, മെലാറ്റോണിന്റെ ഉൽപാദനത്തെ ബാധിക്കുകയുമില്ല. രാത്രി ചുവന്ന എൽഇഡി ലൈറ്റുകൾ ഉപയോഗിക്കുന്നത് വിശ്രമിക്കാനുള്ള സമയമാണെന്ന് തലച്ചോറിനെ തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല, ഇത് കിടപ്പുമുറിയിൽ ശാന്തവും ഉറക്കത്തിന് അനുകൂലവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു.
ഇനി രാത്രി ബ്ലാക്ക്ഔട്ട് കർട്ടനുകൾ ഉപയോഗിക്കുന്നത്, പുറത്തു നിന്നുള്ള സ്ട്രീറ്റ് ലൈറ്റുകളിൽ നിന്നുള്ള വെളിച്ചം, പുലർച്ചെ വരുന്ന സൂര്യപ്രകാശം തുടങ്ങിയ ബാഹ്യ പ്രകാശ സ്രോതസ്സുകളെ തടയുന്നതിന് ഇത്തരം ബ്ലാക്ക്ഔട്ട് കർട്ടനുകൾ ഫലപ്രദമാണ്. ഇരുട്ടിന്റെ സാന്നിധ്യം കൊണ്ട്, തലച്ചോർ മെലാറ്റോണിൻ ഉൽപാദനം വർധിപ്പിക്കുകയും മെച്ചപ്പെട്ട ഉറക്കം നൽകുകയും ചെയ്യുന്നു. മുറി ഇരുട്ടായി സൂക്ഷിക്കുന്നതിലൂടെ, ബ്ലാക്ക്ഔട്ട് കർട്ടനുകൾ ശരീരത്തെ സ്ഥിരമായ ഒരു സർക്കാഡിയൻ താളം നിലനിർത്താൻ സഹായിക്കുന്നു, ഇത് ഉറക്കത്തിന്റെ ദൈർഘ്യവും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നു.
ഉറക്കത്തിന് മുമ്പും ശേഷവും പ്രകാശം ഒപ്റ്റിമൽ ആയി ഉപയോഗിക്കുന്നത് മൂലം ഉറക്കത്തിന്റെ ഗുണനിലവാരവും ദൈർഘ്യവും മെച്ചപ്പെടുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്. ഇത് മാനസികാവസ്ഥ, ശ്രദ്ധ, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയിൽ സ്വാധീനം ചെലുത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates