Ultra Processed Food Meta AI Image
Health

'തമ്മില്‍ ഭേദം തൊമ്മന്‍', അള്‍ട്രാ പ്രോസസ്ഡ് ഫുഡിലെ കേമന്മാര്‍, പുതിയ മാര്‍ഗനിര്‍ദേശവുമായി എഎച്ച്എ

അൾട്രാ-പ്രോസസ്ഡ് ഫുഡുകൾ (UPF) ഭക്ഷ്യ വസ്തുക്കളില്‍ നിന്ന് തന്നെ വ്യാവസായിക അടിസ്ഥാനത്തില്‍ പ്രോസസ് ചെയ്തെടുക്കുന്ന ഭക്ഷണങ്ങളാണ്.

സമകാലിക മലയാളം ഡെസ്ക്

മൊബൈലില്‍ സ്‌ക്രോള്‍ ചെയ്യുന്ന സമയത്ത് പൊങ്ങിവരുന്ന ബര്‍ഗറിന്റെയും ഫ്രെഞ്ച് ഫ്രൈസിന്റെയുമൊക്കെ പരസ്യം കാണുമ്പോള്‍ ഒന്ന് കഴിക്കാന്‍ തോന്നാത്ത മനുഷ്യരുണ്ടാകില്ല. ഇവയൊക്കെ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് അറിയാമെങ്കിലും ഉള്ളിലെ കൊതി അടക്കാനാകില്ല പലര്‍ക്കും, നേരെ ഓര്‍ഡര്‍ ചെയ്യും, കഴിക്കും.

അള്‍ട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ നിരവധി ഗുരുതര അസുഖങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പല പഠനങ്ങളും ഇതിനോടകം തന്നെ വന്നിട്ടുമുണ്ട്. എന്നാല്‍ ദി അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ (എഎച്ച്എ) പുതിയതായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍, ആരോഗ്യത്തിന് അപകടസാധ്യത കുറഞ്ഞതും, കൂടിയതും എന്നിങ്ങനെ രണ്ട് വിഭാഗത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

എന്താണ് അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍

അൾട്രാ-പ്രോസസ്ഡ് ഫുഡുകൾ (UPF) ഭക്ഷ്യ വസ്തുക്കളില്‍ നിന്ന് തന്നെ വ്യാവസായിക അടിസ്ഥാനത്തില്‍ പ്രോസസ് ചെയ്തെടുക്കുന്ന ഭക്ഷണങ്ങളാണ്. ഇതില്‍ കൃത്രിമ നിറങ്ങള്‍, അഡിക്ടീവുകള്‍, പ്രിസര്‍വേറ്റീവുകള്‍ എന്നിവ ചേര്‍ത്തിട്ടുണ്ടാകാം. ചുരുക്കത്തില്‍ ജങ്ക് ഫുഡ് വിഭാഗത്തില്‍ വരുന്ന ഒരുവിധം എല്ലാ ഭക്ഷണങ്ങളും അള്‍ട്രാ പ്രോസസ്ഡ് ആണ്.

എത്ര ഒഴിവാക്കാന്‍ ശ്രമിച്ചാലും നമ്മുടെ ഡയറ്റില്‍ ഏതെങ്കിലും രീതിയില്‍ ഇത്തരം ഭക്ഷണങ്ങള്‍ ദിവസവും കടന്നു കൂടാറുണ്ട്. മിക്ക അൾട്രാ-പ്രോസസ്ഡ് ഫുഡുകളിലും പൂരിത കൊഴുപ്പ്, പഞ്ചസാര, സോഡിയം (HFSS) എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗം, പ്രമേഹം, പക്ഷാഘാതം, പൊണ്ണത്തടി, വീക്കം എന്നിവയുമായി ബന്ധപ്പെട്ട ഘടകങ്ങളാണ്. അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങള്‍ പതിവാക്കുന്നത് ഗുരുതര രോഗ സാധ്യതയും മരണനിരക്കും ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ എല്ലാ അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളെയും ദോഷകരമായി കാണാന്‍ കഴിയില്ലെന്നും എഎച്ച്എ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആരോഗ്യകരമായ അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ

അൾട്രാ-പ്രോസസ്ഡ് ഫുഡുകളുടെ ഗ്രൂപ്പിനുള്ളിൽ മികച്ച ചോയ്‌സുകളായി എഎച്ച്എ ലേബൽ ചെയ്യുന്ന ചില ഭക്ഷണങ്ങള്‍.

  • ഉപ്പ് കുറവുള്ള മുഴുവൻ ധാന്യ ബ്രെഡുകള്‍, ക്രാക്കറുകള്‍

  • കുറഞ്ഞ പഞ്ചസാര അടങ്ങിയ യോഗര്‍ട്ട്

  • തക്കാളി സോസുകൾ

  • നട്ട്- അല്ലെങ്കിൽ ബീൻസ് അടിസ്ഥാനമാക്കിയുള്ള സ്പ്രെഡുകൾ

  • ഡ്രൈഡ്-വറുത്ത ഫ്ലേവർഡ് ചിക്കൻപീസ്

  • പഞ്ചസാര ചേര്‍ക്കാത്ത ഡ്രൈ ഫ്രൂട്സ്

  • സോയാ മിൽക്ക്, ടോഫു

ആരോഗ്യകരമല്ലാത്ത അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ

  • ചിക്കൻ നഗ്ഗറ്റുകൾ, സോസേജുകൾ, ഹോട്ട് ഡോഗുകൾ

  • ഷഗറി ഡ്രിങ്ക്സ്

  • ലിക്വിഡ് ചീസ് ഉൽപ്പന്നങ്ങൾ

  • കുക്കിസ്, മിഠായികൾ, ഗമ്മി

  • റിഫൈൻഡ് വൈറ്റ് ബ്രെഡുകളും ടോർട്ടിലകളും

  • ഐസ്ക്രീമും മറ്റ് പാലുൽപ്പന്നങ്ങളും

  • പായ്ക്ക് ചെയ്ത റെഡി-ടു-ഹീറ്റ് മീൽസ്

  • ഉരുളക്കിഴങ്ങ് ചിപ്സ്

The American Heart Association distinguishes between ultra processed food, identifying some as "better" choices

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ദിവസവും ഓട്സ് കഴിക്കാമോ?

പത്തു വര്‍ഷം കൊണ്ട് ഒരു കോടി സമ്പാദിക്കാം?; മികച്ച മാര്‍ഗം സ്റ്റെപ്പ്- അപ്പ് എസ്‌ഐപി, വിശദാംശങ്ങള്‍

ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്, തങ്കത്തിടമ്പ് തൊഴുത് ആയിരങ്ങള്‍; സുകൃത ഹോമ പ്രസാദ വിതരണം നവംബര്‍ എട്ടിന്

സഞ്ജു സാംസണ്‍ ഇല്ല, ടീമില്‍ മൂന്ന് മാറ്റം; ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു

SCROLL FOR NEXT