New Dress Meta AI Image
Health

പുതിയ വസ്ത്രങ്ങൾ നേരെ ധരിക്കാറാണോ പതിവ്; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

വസ്ത്ര നിർമ്മാതാക്കൾ തുണിയുടെ രൂപം, ഘടന, ഈട് എന്നിവ വർധിപ്പിക്കുന്നതിന് ഉൽ‌പാദന പ്രക്രിയയിൽ വിവിധ രാസവസ്തുക്കൾ ഉപയോഗിക്കാറുണ്ടെന്ന് പറയപ്പെടുന്നു.

സമകാലിക മലയാളം ഡെസ്ക്

ഷ്ടപ്പെട്ട വസ്ത്രങ്ങൾ കടയിൽ നിന്ന് വാങ്ങിയ ഉടൻ പുതുമ നഷ്ടപ്പെടാതെ തന്നെ അണിയണമെന്നതാണ് മിക്കയാളുകളുടെയും രീതി. എന്നാൽ അങ്ങനെ പുതിയ വസ്ത്രങ്ങൾ നേരിട്ട് ഉപയോ​ഗിക്കുന്നതിന് പിന്നിൽ ചില അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് വിദ​ഗ്ധർ പറയുന്നത്.

നമ്മളുടെ മനം കവർന്ന വസ്ത്രങ്ങൾ കടകളിലെ വൃത്തിയുള്ള ഷെൽഫിൽ കയറുന്നതിന് മുൻപ് പല ഘട്ടങ്ങളിലായി വിവിധ മെഷീനുകളിലൂടെ കയറിയിറങ്ങി വരുന്ന തുണിത്തരങ്ങളാണ്. ഇതിനിടെ പല തരത്തിലുള്ള രാസ പദാർത്ഥങ്ങളും പൊടിപടലങ്ങളുമായും തുണികൾ സമ്പർക്കപ്പെട്ടേക്കാം. ഇത് ദോഷകരമായ പല രോ​ഗാണുക്കളെയും വഹിക്കാനും കാരണമാകുന്നു.

പുതിയ വസ്ത്രങ്ങൾ നേരിട്ട് ചർമവുമായി സ്പർശിക്കുമ്പോൾ ചർമത്തിലെ ചെറിയ സുഷിരങ്ങളിലൂടെ തണിയിൽ പറ്റിപ്പിടിച്ച രോ​ഗാണുക്കളോ രാസ പദാർത്ഥങ്ങളോ ശരീരത്തിന് ഉള്ളിലേക്ക് പ്രവേശിക്കാം. ഇത് അലർജി, ശ്വാസകോശപ്രശ്‌നങ്ങൾ, ചർമ്മ രോഗങ്ങൾ തുടങ്ങിയ പല അവസ്ഥകൾക്കും കാരണമാകാം.

നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ചില പുതിയ വസ്ത്രങ്ങളിൽ സ്റ്റാഫൈലോകോക്കസ് ഓറിയസ് പോലുള്ള ബാക്ടീരിയകൾ അടങ്ങിയിരിക്കാം. ഇത് ചർമത്തിൽ അണുബാധകൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.വസ്ത്രങ്ങൾ നിർമ്മിക്കുന്നത് വലിയ ഫാക്ടറികളിലാണ്.

വസ്ത്ര നിർമ്മാതാക്കൾ തുണിയുടെ രൂപം, ഘടന, ഈട് എന്നിവ വർധിപ്പിക്കുന്നതിന് ഉൽ‌പാദന പ്രക്രിയയിൽ വിവിധ രാസവസ്തുക്കൾ ഉപയോഗിക്കാറുണ്ടെന്ന് പറയപ്പെടുന്നു. വസ്ത്രത്തിന്റെ ചുളിവുകൾ തടയാൻ ഫോർമാൽഡിഹൈഡ് പോലെ അലർജി പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകുന്ന ചായങ്ങൾ ഉപയോഗിക്കാറുണ്ട്. ഇത് വലിയ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

പുതിയ വസ്ത്രം ധരിക്കുമ്പോൾ

പുതിയ വസ്ത്രങ്ങൾ വാങ്ങുമ്പോൾ അവ നേരിട്ട് ധരിക്കുന്നതിന് പകരം, അവ സോപ്പ് ഉപയോ​ഗിച്ച് വൃത്തിയായ കഴുകി വെയിലത്തിട്ട് ഉണക്കിയ ശേഷം മാത്രം ധരിക്കുക. കുട്ടികളുടെ വസ്ത്രത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ഉണ്ടാവണം.

Things to remember when wearing new dress

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇപ്പോള്‍ ഇവര്‍ക്കു ശ്രീധരനെ പിടിക്കുന്നില്ല'; അതിവേഗ റെയില്‍ പദ്ധതിയോട് എതിര്‍പ്പില്ലെന്ന് വിഡി സതീശന്‍

400 മീറ്റര്‍ യാത്രയ്ക്ക് അമേരിക്കന്‍ യുവതിയില്‍ നിന്ന് 18,000 രൂപ ഈടാക്കി, ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

കേന്ദ്ര ഏജന്‍സികളെക്കുറിച്ച് മുന്‍പും പരാതി, സിജെ റോയിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണം: എംവി ഗോവിന്ദന്‍

സഞ്ജുവിനെ ഞങ്ങൾക്ക് വിശ്വാസമാണ്, അയാൾ തിരിച്ചു വരും: ഇന്ത്യൻ ബാറ്റിങ് കോച്ച്

'മുള്‍ച്ചെടിയും കമ്പിവേലിയും ചുറ്റി നടന്നവര്‍ ഇത് കാണണം'; ട്രെയിനില്‍ വിദ്യാര്‍ത്ഥി നേരിട്ട ദുരനുഭവവുമായി റെന; നടുക്കുന്ന വിഡിയോ

SCROLL FOR NEXT