Cholestrol test Pinterest
Health

നാല്‍പതു വരെ കാത്തിരിക്കേണ്ട, കൊളസ്ട്രോൾ പരിശോധന എപ്പോൾ വേണം?

ഉയർന്ന കൊളസ്ട്രോൾ ഹൃദയാഘാത-പക്ഷാഘാത സാധ്യത വർധിപ്പിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കൊളസ്ട്രോളോ? അതൊക്കെ നാൽപതു കഴിഞ്ഞിട്ടു ചിന്തിച്ചാൽ പോരെ! എന്നതാണ് നമ്മുടെയൊക്കെ പൊതുധാരണ. എന്നാൽ ഉയർന്ന കൊളസ്ട്രോൾ പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാക്കിയെന്ന് വരില്ല. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തലപൊക്കുമ്പോഴാണ് പലർക്കും കൊളസ്ട്രോൾ കൂടുതലായിരുന്നുവെന്ന് തിരിച്ചറിയുക. അതുകൊണ്ട് തന്നെ കൊളസ്ട്രോൾ പരിശോധന നടത്താൻ നാൽപതാം വയസ്സ് വരെ കാത്തുനിൽക്കേണ്ടതില്ലെന്ന് അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജിയുടെ പുതിയ മാർ​ഗനിർദേശത്തിൽ വ്യക്തമാക്കുന്നു.

ഉയർന്ന കൊളസ്ട്രോൾ ഹൃദയാഘാത-പക്ഷാഘാത സാധ്യത വർധിപ്പിക്കുന്നു. ഒരു ദിവസം കൊണ്ട് സംഭവിക്കുന്നതല്ല ഇത്. പ്ലാക്ക് കാലക്രമേണ രക്തധമനികളിൽ അടിഞ്ഞുകൂടുകയും ഇത് ഹൃദയസംബന്ധമായ ആരോ​ഗ്യഅപകടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വരുന്നതു വരെ കാത്തുനിൽക്കാതെ നേരത്തെയുള്ള പ്രതിരോധമാണ് പ്രധാനമെന്ന് അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജിയുടെ മാർ​ഗനിർദേശത്തിൽ പറയുന്നു.

അപകടമാകുന്നത് എൽഡിഎൽ മാത്രമല്ല!

എൽഡിഎൽ (ചീത്ത കൊളസ്ട്രോൾ) മാത്രമല്ല, അപകടസാധ്യത വർധിപ്പിക്കുന്നതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ട്രൈഗ്ലിസറൈഡുകള്‍, ApoB, Lipoprotein(a) തുടങ്ങിയ മാർക്കറുകളും ഉയർന്ന കൊളസ്ട്രോളിന് കാരണമാകുന്നുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു. അതിൽ മറഞ്ഞിരിക്കുന്ന ജനിതക അപകടസാധ്യത കണ്ടെത്തുന്നതിന് ഒറ്റത്തവണ ലിപ്പോപ്രോട്ടീൻ(a) പരിശോധന നടത്താം.

കൊളസ്ട്രോൾ പരിശോധന കുട്ടികളിലും

കുടുംബാം​ഗങ്ങൾക്ക് ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ, ഒൻപതിനും 11നും ഇടയിൽ പ്രായമായ കുട്ടികളിൽ കൊളസ്ട്രോളിന്റെ അളവു നിരീക്ഷിക്കേണ്ട പ്രധാനമാണ്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ അമിതഭാരം എന്നിവ ഉണ്ടെങ്കിൽ കൊളസ്ട്രോൾ നിയന്ത്രണത്തിലാണോയെന്ന് പരിശോധിക്കണം.

ഡയറ്റില്‍ അല്‍പം ശ്രദ്ധിക്കാം

നമ്മുടെ ദൈനംദിന ഡയറ്റ് കോളസ്‌ട്രോളിന്റെ ഏറ്റക്കുറച്ചിലുകളില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവരും കൊളസ്‌ട്രോള്‍ അളവു ഉയരാന്‍ സാധ്യതയുള്ളവരും ഡയറ്റില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും മുഴുവന്‍ ധാന്യങ്ങളും ചേര്‍ക്കാന്‍ ശ്രമിക്കുക.

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ നട്‌സ്, മത്സ്യം, ഒലിവ് ഓയില്‍ പോലുള്ളവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കൂടാതെ ബട്ടര്‍, നെയ്യ്, കൊഴുപ്പടങ്ങിയ മാംസം, പായ്ക്ക് ചെയ്ത സ്‌നാക്‌സ്, പഞ്ചസാര പാനീയങ്ങള്‍, പ്രോസസ്ഡ് ഭക്ഷണങ്ങള്‍ എന്നിവ പരിമിതിപ്പെടുത്താനും ശ്രദ്ധിക്കുക.

ദൈനംദിന ശീലങ്ങള്‍

ആഴ്ചയില്‍ 150 മിനിറ്റ് വ്യായാമം ചെയ്യാന്‍ ശ്രമിക്കുക. അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഒഴിവാക്കുക. പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുക.

Think you are too young for a cholesterol test? Here’s why you’re wrong

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ നാളെ രണ്ടാംഘട്ട വോട്ടെടുപ്പ്; ശക്തികേന്ദ്രങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് തൃണമൂല്‍, കനത്ത സുരക്ഷ

'ഐന്‍സ്റ്റീനെ വരെ ബന്ധപ്പെട്ട രാജാക്കന്മാരുണ്ട് കേരളത്തില്‍'; വീണ്ടും എയറിലേക്ക് പറന്ന് അഖില്‍ മാരാര്‍

എണ്ണവില വില്ലനായി, രൂപയ്ക്ക് 18 പൈസയുടെ നഷ്ടം; സെന്‍സെക്‌സ് 450 പോയിന്റ് കുതിച്ചു

കോഹ്‌ലിയെ വെല്ലാന്‍ ആരുണ്ട്; ഐപിഎല്ലില്‍ 'മാജിക്ക് നമ്പര്‍' താണ്ടിയ ഒരേയൊരു ബാറ്റർ!

ഹോര്‍മുസില്‍ അനിശ്ചിതത്വം; റോക്കറ്റ് പോലെ കുതിച്ച് എണ്ണവില, വീണ്ടും 110 ഡോളറിലേക്ക്

SCROLL FOR NEXT