cabbage in salad Pinterest
Health

സാലഡിൽ ഈ മൂന്ന് പച്ചക്കറികൾ വേവിക്കാതെ ചേർക്കരുത്, ആരോ​ഗ്യ പ്രശ്നങ്ങൾ പിന്നാലെ

ഉയര്‍ന്ന താപനിലയില്‍ പാകം ചെയ്യുമ്പോൾ പച്ചക്കറികളില്‍ അടങ്ങിയ പല പോഷകങ്ങളും നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

സാലഡുകളോടുള്ള പ്രിയം മലയാളികൾക്കിടയിൽ ഇന്ന് വർധിച്ചുവരികയാണ്. പഴങ്ങളും പച്ചക്കറികളും വേവിക്കാതെ പച്ചയ്ക്ക് കഴിക്കുന്ന രീതിയാണ് സാലഡിൽ. ഇത് പോഷകസമൃദ്ധമാണെന്നും ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുമെന്നും വാദിക്കുന്നവരുണ്ട്.

ഉയര്‍ന്ന താപനിലയില്‍ പാകം ചെയ്യുമ്പോൾ പച്ചക്കറികളില്‍ അടങ്ങിയ പല പോഷകങ്ങളും നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. എന്നാല്‍ എല്ലാത്തരം പച്ചക്കറികളെയും ഈക്കൂട്ടത്തില്‍ കൂട്ടരുതെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു, പ്രത്യേകിച്ച് ഈ മൂന്ന് പച്ചക്കറികള്‍.

പച്ച ചീര

വീട്ടുമുറ്റത്തുണ്ടാകുന്ന ചീരയെ ഭയക്കേണ്ട കാര്യമില്ലെന്നാണ് പലരുടെയും ധാരണ. ഹെൽത്തി സാലഡുകളിലെ സ്ഥിര സാന്നിധ്യമാണ് പച്ച ചീര. എന്നാല്‍ പാകം ചെയ്യാത്ത ചീരയിൽ ഓക്സലേറ്റുകളുടെ അളവു കൂടുതലായിരിക്കും. ഇത് വൃക്കകളിൽ കല്ലുകൾ രൂപപ്പെടാനുള്ള സാധ്യത കൂട്ടും.

മാത്രമല്ല, ചീരയിൽ ഇ-കോളി പോലുള്ള മാരക ബാക്ടീരിയകൾ കടന്നു കൂടാനുള്ള സാധ്യതയുണ്ട്. ഇവ വെള്ളത്തിൽ എത്ര കഴുകിയാലും ഒഴിവാകണമെന്നില്ല. ഇത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. അതുകൊണ്ട് ചീര പാകം ചെയ്യാതെ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

കാബേജ്

സാലഡുകളിലെ പ്രധാന ചേരുവയാണ് കാബേജ്. കാരറ്റിനും കുക്കുമ്പറിനുമൊപ്പം സാലഡിൽ കാബേജ് നീളത്തിൽ അരിഞ്ഞു ചേർത്ത് കഴിക്കുന്ന ശീലം പലർക്കും ഉണ്ടാകും. കാബേജിന് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. എന്നാൽ ഇവയിൽ മാരകമായ രോഗാണുക്കൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

കാബേജിൽ പൊതുവായി കണ്ടുവരുന്ന ടേപ്പ് വേം ലാർവകൾ നമ്മുടെ ദഹനനാളത്തിലൂടെ രക്തത്തിലേക്കും അവിടെ നിന്ന് തലച്ചോറിലേക്കും എത്താനുള്ള സാധ്യതയുണ്ട്. ഇത് ന്യൂറോസിസ്‌റ്റെര്‍കോസിസ് എന്ന ഗുരുതര അവസ്ഥയിലേക്ക് നയിക്കാം. ഇത് അപസ്മാരത്തിനും മറ്റ് നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. അതേസമയം പാകം ചെയ്യുമ്പോൾ ചൂട് തട്ടി അതിൽ അടങ്ങിയ മാരക രോഗാണുക്കളെ ഇല്ലാതാക്കാൻ സഹായിക്കും.

വഴുതനങ്ങ

ശരിയായ രീതിയില്‍ വേവിച്ചില്ലെങ്കില്‍ വഴുതനങ്ങയില്‍ അടങ്ങിയ സോളനൈന്‍ എന്ന വിഷ വസ്തു ഛര്‍ദ്ദി, ഓക്കാനം, വയറിളക്കം പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കാം. വാഴുതനങ്ങ പാകം ചെയ്യുന്നതിലൂടെ സോളനൈന്‍ ഇല്ലാതാകും.

Three vegetables that should never add to salad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗാന്ധി വധക്കേസിലെ പ്രതി; സവര്‍ക്കറെ ദേശസ്നേഹിയാക്കുന്നത് ആര്‍എസ്എസ് - ബിജെപി അജണ്ട; എംകെ മുനീര്‍

ഈസ്റ്റ് ബം​ഗാളിന്റെ 'മലയാളി' ​ഗോളടി യന്ത്രം! ശ്രദ്ധേയനായി പിവി വിഷ്ണു

സൗദിയും തുർക്കിയും പാകിസ്ഥാനും ഇനി ഒറ്റക്കെട്ട്; സംയുക്ത പ്രതിരോധ കരാറിൽ ഒപ്പ് വെച്ചു

'വിഷമഘട്ടത്തില്‍ ഞാനടക്കമുള്ളവര്‍ ഓടിയെത്തുന്നു; ഗുരുവായൂരപ്പനെ തൊഴുതാല്‍ ലഭിക്കുന്ന പോസിറ്റീവ് എനര്‍ജി അപാരം'

ഹെൽത്തി ബ്രേക്ക്ഫാസ്റ്റിന് ഓട്സോ മുട്ടയോ, ഏതാണ് മികച്ചത്?