Skin care Meta AI Image
Health

ചർമത്തെ സംരക്ഷിക്കാൻ ക്രീം പുരട്ടിയിട്ടു കാര്യമില്ല, ഈ മൂന്ന് ഭക്ഷണം ഒഴിവാക്കണം

നമ്മള്‍ നിത്യേന കുടിക്കുന്ന സോഡ, പായ്ക്ക് ചെയ്ത ജ്യൂസ്, ബിസ്‌ക്കറ്റുകള്‍, സംസ്‌കരിച്ച ജങ്ക് ഫുഡ് എന്നിവയിലെ സാധാരണ ചേരുവയാണ് ഫ്രക്ടോസ് കോണ്‍ സിറപ്പ്.

സമകാലിക മലയാളം ഡെസ്ക്

ർമത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വിലകൂടിയ സ്കിൻ കെയർ ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്ന ഒരുപാട് പേരുണ്ട്. ഇത് ചർമത്തിന് പുറമെ സംരക്ഷണം നൽകുമെങ്കിലും സമ്പൂർണമല്ല. ചർമത്തിന് പുറമെ ഉള്ളതിനെക്കാൾ പ്രധാനം ഉള്ളിൽ നിന്ന് ഉണ്ടാകേണ്ട സംരക്ഷണമാണ്.

പോഷകസമൃദ്ധമായ ഭക്ഷണക്രമമാണ് ചർമത്തിന്റെ ആരോ​ഗ്യം പരമാവധി നിശ്ചയിക്കുന്നത്. വാർദ്ധക്യ ലക്ഷണങ്ങൾ അകറ്റി ചർമം യുവത്വമുള്ളതും തിളക്കമുള്ളതുമാക്കാൻ ഭക്ഷണക്രമത്തിലെ ഈ മൂന്ന് അബദ്ധങ്ങൾ ഒഴിവാക്കണം.

ഫ്രക്ടോസ് കോണ്‍ സിറപ്പ്

നമ്മള്‍ നിത്യേന കുടിക്കുന്ന സോഡ, പായ്ക്ക് ചെയ്ത ജ്യൂസ്, ബിസ്‌ക്കറ്റുകള്‍, സംസ്‌കരിച്ച ജങ്ക് ഫുഡ് എന്നിവയിലെ സാധാരണ ചേരുവയാണ് ഫ്രക്ടോസ് കോണ്‍ സിറപ്പ്. പഞ്ചസാരയ്ക്ക് പകരക്കാരനായാണ് ഫ്രക്ടോസ് കോണ്‍ സിറപ്പ് ഉല്‍പ്പന്നങ്ങളില്‍ ചേരുക്കുന്നത്. ഇവയ്ക്ക് നമ്മുടെ ചർമത്തിലെ പ്രോട്ടീനുകളെ സാധാരണ ഗ്ലൂക്കോസിനെക്കാൾ പത്തിരട്ടി വേഗത്തിൽ നശിപ്പിക്കാൻ ശേഷിയുണ്ട്.

ഫ്രക്ടോസ് കോണ്‍ സിറപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വാർദ്ധക്യലക്ഷണങ്ങൾ ത്വരിതപ്പെടുത്താനും കരളിനെ ബാധിക്കാനും കാരണമാകുന്നു. ഇവ അഡ്വാൻസ്ഡ് ഗ്ലൈക്കേഷൻ എൻഡ് പ്രൊഡക്ടസ് (AGE) ഉൽപാദിപ്പിക്കുന്നു. ഇത് ചർമത്തിലെ കൊളാജനെ നശിപ്പിക്കുകയും അകാല വാർദ്ധക്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

റിഫൈൻഡ് എണ്ണയിൽ ആവർത്തിച്ചു ചൂടാക്കുന്നത്

സ്ട്രീറ്റിൽ ചൂടോടെ വിൽക്കുന്ന ബജ്ജികൾ ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. എന്നാൽ അതിൻ്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഒരു അപകടമുണ്ട്. എണ്ണ, ഇത്തരം പ്രദേശങ്ങളിൽ റിഫൈൻഡ് ഓയിൽ ആവർത്തിച്ചു ചൂടാക്കിയാകും ഭക്ഷണ പാകം ചെയ്യുന്നത്. ഇത് നിങ്ങളുടെ ചർമത്തിൻ്റെ ആരോഗ്യത്തെ ബാധിക്കും. തുടർച്ചയായി ചൂടാക്കുന്നത് എണ്ണയുടെ ഘടനയിൽ മാറ്റം വരുത്തുകയും ചർമത്തിൽ വീക്കം ഉണ്ടാക്കുന്ന സംയുക്തങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.

ക്രിസ്പി ഭക്ഷണങ്ങൾ

ഫ്രഞ്ച് ഫ്രൈകൾ മുതൽ ചിപ്സ് അവരെയുള്ള ക്രിസ്പിയായിട്ടുള്ള ഭക്ഷണങ്ങൾ ആസ്വദിക്കുന്നവരാണോ നിങ്ങൾ? ഭക്ഷണം എണ്ണയിൽ ഡീപ്പ് ഫ്രൈ ചെയ്തെടുക്കുമ്പോൾ സ്വർണ്ണനിറത്തിലേക്ക് മാറുകയും ക്രഞ്ചിയുമാകുന്നിടത്ത് അക്രിലാമൈഡ് രൂപപ്പെടുന്നു. ഇത് അഡ്വാൻസ്ഡ് ഗ്ലൈക്കേഷൻ എൻഡ് പ്രൊഡക്ടസ് (AGE) ഉൽപാദിപ്പിക്കുന്നു. ഈ സംയുക്തങ്ങൾ ചർമ്മത്തിന്റെ ഘടനയെ നേരിട്ട് നശിപ്പിക്കുകയും കൊളാജൻ തകർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

Three worst foods for your skin

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അതിവേഗം മുന്നോട്ടു തന്നെ'; ഹൈ സ്പീഡ് റെയില്‍ പദ്ധതിക്കായി പൊന്നാനിയില്‍ ഓഫീസ് തുറന്ന് ഇ ശ്രീധരന്‍

ഓട്ടോയില്‍ നിന്ന് ഇറങ്ങി റോഡിന് കുറുകെ ഓടി; ഡ്രൈവറുടെ കരുതല്‍ 'പുനര്‍ജന്മ'മായി

'അവസാന മണിക്കൂറിലാണോ കളിക്കില്ലെന്നു പറയുന്നത്... പാകിസ്ഥാന്‍ ടീമിനെതിരെ കടുത്ത നടപടി വേണം'

എനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കും, അതില്‍ മറ്റുള്ളവര്‍ക്കെന്താണ്?; വിമര്‍ശനങ്ങളോട് തുറന്നടിച്ച് ഐശ്വര്യ ലക്ഷ്മി

ഗ്രൗണ്ടിൽ ഞങ്ങൾ ഉണ്ടാകും; പാകിസ്ഥാന്‍റെ ബഹിഷ്കരണ ഭീഷണിയിൽ പ്രതികരിച്ച് ബിസിസിഐ

SCROLL FOR NEXT