Puttu and Curry Meta AI Image
Health

പുട്ട് പാളിപ്പോയോ? ടെൻഷൻ വേണ്ട, ചില പൊടിക്കൈകൾ

എളുപ്പത്തില്‍ നല്ല സോഫ്റ്റ് ആയ പുട്ട് ഉണ്ടാക്കാന്‍ ചില പൊടിക്കൈകളുണ്ട്.

സമകാലിക മലയാളം ഡെസ്ക്

മറ്റെന്തൊക്കെ ഉണ്ടെങ്കിലും മലയാളികള്‍ക്ക് പുട്ട് എന്ന് പറഞ്ഞാല്‍ ഒരു വികാരമാണ്. ഇവിടെ എന്തും പോകുമെന്ന മട്ടിലാണ് പുട്ടിന്‍റെ കോമ്പിനേഷനുകള്‍ നീളുന്നത്. അരിപ്പൊടി വെള്ളം നനച്ച് ആവിയില്‍ വേവിച്ചെടുക്കുന്നതാണ് പുട്ട്. എന്നാല്‍ പൊടിയുടെയും വെള്ളത്തിന്‍റെ അളവും കുഴയ്ക്കുന്നതിന്‍റെ പരുവത്തിലുമാണ് പുട്ടിന്‍റെ രുചിക്കൂട്ടിരിക്കുന്നത്.

ചിലര്‍ എത്ര ശ്രമിച്ചാലും പുട്ട് ശരിയാകില്ല. ഉറപ്പ് കൂടുതല്‍, വരണ്ടിരിക്കുക, കല്ല് പോലെയാകുക തുടങ്ങിയ പ്രശ്‌നങ്ങളാണ് പുട്ട് ഉണ്ടാക്കുമ്പോള്‍ ചിലരെങ്കിലും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍. എന്നാല്‍ ഇനി എളുപ്പത്തില്‍ നല്ല സോഫ്റ്റ് ആയ പുട്ട് ഉണ്ടാക്കാന്‍ ചില പൊടിക്കൈകളുണ്ട്.

  • പച്ചരി, പുഴുങ്ങലരി എന്നിവ പൊടിച്ചാണ് പുട്ടുപൊടി ഉണ്ടാക്കുന്നത്. അരി പൊടിക്കുമ്പോഴും വാങ്ങുമ്പോഴും കുറച്ച് തരിയോട് കൂടിയ, വറുത്ത പൊടി തിരഞ്ഞെടുക്കുക. നല്ല ഗുണമേന്മയുള്ള പൊടി തന്നെ ഉപയോഗിക്കണം.

  • ആവശ്യത്തിനുള്ള പുട്ട് പൊടി, കുഴയ്ക്കാന്‍ വിസ്താരമുള്ള പാത്രത്തിലിട്ട് മതിയായ അളവില്‍ ഉപ്പ് ഇട്ട് ഒന്ന് മിക്‌സ് ചെയ്യുക.

  • ഇനി വെള്ളം ചേര്‍ത്ത് പുട്ട് നനച്ചെടുക്കാം. ഒരിക്കലും ഒന്നിച്ച് കുറേയധികം വെള്ളം ഒഴിക്കരുത്.

  • അല്‍പ്പാല്‍പ്പമായി ചെറുചൂടുള്ള വെള്ളം ചേര്‍ത്ത് നനയ്ക്കുക. നനവ് കൃത്യമായാല്‍ കുറച്ച് പൊടി കയ്യിലെടുത്ത് അമര്‍ത്തിയാല്‍ ഒറ്റക്കട്ടയായി മാറും. ഇനിയത് കുറച്ച് പൊടിച്ചാല്‍ എളുപ്പത്തില്‍ പൊടിഞ്ഞുപോകുകയും ചെയ്യും. അതാണ് പാകം.

  • വീട്ടില്‍ പൊടിച്ചതോ മില്ലില്‍ പൊടിപ്പിച്ചതോ ആയ പൊടികള്‍ ചിലപ്പോള്‍ പെട്ടെന്ന് വെള്ളം പിടിച്ച് കട്ടിയാകും. അങ്ങനെയുള്ളപ്പോള്‍ നനച്ചതിന് ശേഷം പൊടി ഒന്ന് മിക്‌സിയില്‍ ഇട്ട് ഒന്ന് കറക്കിയെടുക്കുക.

  • ഇടത്തരം തീയില്‍ പുട്ട് വേവിച്ചെടുക്കുക. അടപ്പിന് മുകളിലെ തുളയില്‍ നിന്നും ആവി വന്ന് 5 മിനിട്ടോളം കൂടി പുട്ടില്‍ ആവി കേറ്റുക. അതില്‍ കൂടുതല്‍ നേരം ഇരുന്നാല്‍ പുട്ടിന് മാര്‍ദ്ദവം നഷ്ടപ്പെട്ട് കട്ടി കൂടാം.

പുട്ടിന്‍റെ രുചി കൂട്ടാന്‍

  • തേങ്ങാവെള്ളം അല്ലെങ്കിൽ കരിക്കിൻവെള്ളം ചേർത്ത് പുട്ടിനുള്ള പൊടി കുഴച്ചാൽ, വ്യത്യസ്തമായ രുചി കിട്ടും.

  • പുട്ട് പൊടി കുഴയ്ക്കുമ്പോള്‍ അതിലേക്ക് അല്‍പം തേങ്ങ ചിരകിയതു കൂടി ചേര്‍ക്കാം. ഇങ്ങനെ പൊടിയില്‍ മിക്‌സ് ചെയ്താല്‍ ഇടയ്ക്ക് തേങ്ങ കടിക്കുന്നത് രുചികരമായിരിക്കും.

  • പൊടിയിലേക്ക് അല്‍പം പാലും പഞ്ചസാരയും ചേര്‍ത്ത് ഒന്ന് കുഴച്ചുവെക്കാം. സാധാരണയായി പുട്ട് ഉണ്ടാക്കുമ്പോള്‍ ഇത് ചെയ്യാറില്ല. പക്ഷേ പുട്ടിന് രുചി കൂട്ടാന്‍ വേണ്ടി ഇങ്ങനെയൊന്ന് പരീക്ഷിച്ച് നോക്കൂ.

Tips to make soft puttu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘എസ്ഡിപിഐ വോട്ട് വേണ്ടെന്നു പറയാൻ പിണറായിക്ക് ധൈര്യമുണ്ടോ?; യമണ്ടൻ നുണ പറയുന്നത് മുഖ്യമന്ത്രി: വിഡി സതീശൻ

IPL 2026: രാജസ്ഥാൻ റോയൽസ് ടോസ് നേടി, ചെന്നൈയെ ബാറ്റിങ്ങിനയച്ചു

ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എജ്യൂക്കേഷനിൽ ജോലി, ഐടിഐ ,ഡിപ്ലോമ, ബിരുദം ഉള്ളവർക്ക് അവസരം; ഏപ്രിൽ 13 മുതൽ 28 വരെ വാക്ക് ഇൻ ഇ​ന്റർവ്യൂവിൽ പങ്കെടുക്കാം

ഫിറ്റ്നസ് ട്രെയിനറായ യുവതിയെ കുത്തി; എലിവിഷം കഴിച്ച് ആത്മഹത്യാ ശ്രമം; യുവാവ് പിടിയിൽ

നേപ്പാളില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന് നിരോധനം, ബലേന്ദ്ര ഷാ പരിഷ്‌കാരങ്ങള്‍ തുടരുന്നു

SCROLL FOR NEXT