നമ്മുടെ പാചകത്തിൽ ഒഴിച്ച് കൂടാൻ ആകാത്ത ഒന്നാണ് കറിവേപ്പില. വിഷമില്ലാത്ത കറിവേപ്പില ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ അത് വീട്ടിൽ തന്നെ വളർത്താൻ ശ്രമിക്കും. പക്ഷെ ഇതിന് കഴിയാത്തവർക്ക് നല്ല കറിവേപ്പില കിട്ടുമ്പോൾ കേട് കൂടാതെ അധികനാൾ സൂക്ഷിച്ചുവയ്ക്കാൻ ചില വഴികളുണ്ട്. മാസങ്ങൾ മുതൽ ഒരു വർഷം വരെയൊക്കെ കറിവേപ്പില സൂക്ഷിക്കാൻ ചില പൊടികൈകളുണ്ട്.
വെള്ളം നിറച്ച ജാറിൽ
കറിവേപ്പിലയുടെ ചെറിയ തണ്ടുകൾ മുറിച്ച് എടുത്ത് വലുപ്പമുള്ള കുപ്പി ജാറിൽ വെള്ളം നിറച്ച് അതിൽ ഇട്ട് വയ്ക്കാം. ഒരാഴ്ചയിൽ കൂടുതൽ കറിവേപ്പില കേടുകൂടാതെ സൂക്ഷിക്കാൻ ഇത് സഹായിക്കും.
കോട്ടൺ തുണിയിൽ പൊതിഞ്ഞ്
തണ്ടോടു കൂടി കറിവേപ്പില പൊട്ടിച്ചെടുക്കണം. ഒരു ബേയ്‌സിനിൽ കുറച്ച് വെള്ളമെടുത്ത് അതിൽ ഒരു അടപ്പ് വിനിഗർ ഒഴിക്കുക. ഇതിലേക്ക് കറിവേപ്പിലകൾ മുക്കി വയ്ക്കാം. അൽപ്പ സമയത്തിന് ശേഷം ഈ ഇലകൾ കഴുകിയെടുത്ത് വെള്ളം ഉണക്കാനായി ഒരു പേപ്പറിൽ നിവർത്തിയിടണം. വെള്ളം നന്നായി തോരുമ്പോൾ ഇലകൾ ഒരു കോട്ടൺ തുണിയിൽ നന്നായി പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ആറ് മാസം വരെ കേട് കൂടാതെയിരിക്കും.
പ്ലാസ്റ്റിക് പാത്രങ്ങളിൽ അടച്ച്
വെള്ളത്തിൽ വിനാഗിരി ചേർത്തി കഴുകിയെടുത്ത ഇലകൾ പ്ലാസ്റ്റിക് പാത്രത്തിലോ ഗ്ലാസ് ജാറിലോ സൂക്ഷിക്കുന്നതും നല്ലതാണ്. ഒരു പ്ലാസ്റ്റിക് പാത്രത്തിൽ ടിഷ്യൂ പേപ്പർ വിരിച്ച ശേഷം അതിന് മുകളിലേക്ക് കറിവേപ്പില വയ്ക്കാം. മറ്റൊരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് ഇത് മൂടുകയും വേണം. അധികം കുത്തി നിറയ്ക്കരുത്. നന്നായി മൂടിവയ്ക്കാനും ശ്രദ്ധിക്കണം. ഫ്രിഡ്ജിൽ രണ്ട് മാസം വരെ ഇങ്ങനെ സൂക്ഷിക്കാനാകും.
സിപ്പ് ലോക്ക് കവറിൽ
ഇലകൾ തണ്ടിൽ നിന്ന് അടർത്തി എടുത്ത് ഫ്രീസറിൽ സൂക്ഷിക്കാൻ സഹായിക്കുന്നതാണ് സിപ്പ് ലോക്ക് കവറുകൾ. വിനാഗിരിയൊഴിച്ച വെള്ളത്തിൽ കഴുകിയെടുത്ത ഇലകൾ സിപ്പ് ലോക്ക് കവറിൽ സൂക്ഷിക്കാവുന്നതാണ്. ഇത് ഒരു വർഷം വരെ കറിവേപ്പില കേട് വരാതെ ഇരിക്കാൻ സഹായിക്കും. ഇലകൾ സിപ്പ് ലോക്ക് കവറിൽ ഇട്ട് എയർ മുഴുവവൻ കളഞ്ഞ് വൃത്തിയായി അടച്ചുവയ്ക്കണം. ഇത് ഫ്രീസറിൽ വേണം സൂക്ഷിക്കാൻ. ഒരോ തവണ എടുക്കുമ്പോളും അധികം നേരം പുറത്ത് വയ്ക്കാതെ വേണ്ടത് എടുത്തശേഷം ഉടൻ തിരികെവയ്ക്കണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates