യുവി രശ്മികൾ ദീർഘനേരം ഏൽക്കുന്നത് തിമിരത്തിന് കാരണാകും 
Health

ഏതെങ്കിലും പോര! സൺ​ഗ്ലാസിന് സൺ പ്രൊട്ടക്ഷൻ വേണം, യുവി രശ്മികൾ ദീർഘനേരം ഏൽക്കുന്നത് തിമിരത്തിന് കാരണമാകും

യുവി രശ്മികള്‍ കണ്ണുകളില്‍ പതിയുന്നത് ക്രമേണ കണ്ണുകളില്‍ തിമിരം രൂപപ്പെടാന്‍ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

വേനല്‍ച്ചൂട് കനക്കുകയാണ്. സൂര്യപ്രകാശത്തില്‍ നിന്ന് നേരിട്ടടിക്കുന്ന യുവി രശ്മികളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ ഇപ്പോള്‍ ഒട്ടുമിക്ക എല്ലാവരും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ കണ്ണിന്റെ കാര്യമോ...

ചര്‍മം പോലെ കണ്ണുകള്‍ക്കും സൂര്യന്‍റെ അള്‍ട്രാവൈലറ്റ് രശ്മികള്‍ ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാം.

യുവി രശ്മികള്‍ മൂന്ന് തരം

  • അള്‍ട്രാവൈലറ്റ് എ (യുവി എ)

  • അള്‍ട്രാവൈലറ്റ് ബി (യുവി ബി)

  • അള്‍ട്രാവൈലറ്റ് സി (യുവി സി)

യുവി എ

ഏറ്റവും കൂടുതല്‍ തരംഗദൈർഘ്യമുള്ള രശ്മികളാണ് യുവി എ. ഭൂമിയില്‍ പതിക്കുന്ന 95 ശതമാനം യുവി രശ്മികളും യുവി എ രശ്മികളാണ്. ഈ രശ്മികൾക്ക് യുവി ബി രശ്മികളേക്കാൾ കൂടുതൽ ആഴത്തിൽ ചർമത്തിലേക്കും കണ്ണുകളിലേക്കും തുളച്ചുകയറാൻ കഴിയും. ഇത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാം.

യുവി ബി

യുവി എ രശ്മികളെക്കാള്‍ തരംഗദൈർഘ്യ കുറവാണ് യുവി ബി രശ്മികള്‍ക്ക്. ഇവ അമിതമായി ഏല്‍ക്കുന്നത് സൂര്യതാപത്തിന് കാരണമാകും.

യുവി സി

തരംഗദൈര്‍ഘ്യം വളരെ കുറഞ്ഞ യുവി സി രശ്മികളെ ഓസോൺ പാളി ആഗിരണം ചെയ്യുന്നതിനാൽ അത് ഭൂമിയുടെ ഉപരിതലത്തിൽ എത്തുന്നില്ല.

യുവി രശ്മികള്‍ കണ്ണുകളില്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍

ശരീരത്തില്‍ അവശ്യം വേണ്ട വിറ്റാമിന്‍ ഡിയുടെ ഉല്‍പ്പാദനത്തിന് ഏറ്റവും ആവശ്യമായ യുവി എ, യുവി ബി രശ്മികള്‍ അമിതമായി ഏല്‍ക്കുന്നത് ചര്‍മത്തിനും കണ്ണുകള്‍ക്കും നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം.

യുവി രശ്മികള്‍ കാരണം കണ്ണുകള്‍ ഉണ്ടാകുന്ന ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്നം തിമിരമാണ്. പതിവായി യുവി രശ്മികള്‍ കണ്ണുകളില്‍ പതിയുന്നത് ക്രമേണ കണ്ണുകളില്‍ തിമിരം രൂപപ്പെടാന്‍ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൂടാതെ യുവി രശ്മികള്‍ കണ്ണുകളുടെ റെറ്റിനയെ നേരിട്ടു ബാധിക്കുന്നതിനാല്‍ ഇത് മാക്യുലര്‍ ഡീജനറേഷനിലേക്ക് നയിക്കുന്നു. ഇത് കാഴ്ചശക്തിയെ ബാധിക്കാം.

ദീര്‍ഘനേരം യുവി രശ്മികള്‍ ഏല്‍ക്കുന്നത് കണ്ണുനീര്‍ ഗ്രസ്ഥികളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താനും കണ്ണുകള്‍ വരണ്ടതാക്കാനും കാരണമാകും. കണ്ണുകളില്‍ ഉണ്ടാകുന്ന സൂര്യതാപമാണ് ഫോട്ടോകെരാറ്റിറ്റിസ്. കണ്ണിന് ചുവപ്പ്, വേദന, കാഴ്ച മങ്ങൽ, താൽക്കാലിക കാഴ്ച നഷ്ടം തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് ഇത് കാരണമാകുന്നു.

സണ്‍ഗ്ലാസ് വെച്ചാല്‍ പോരേ!

സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുമ്പോള്‍ കണ്ണുകളുടെ റെറ്റിന സ്വാഭാവികമായി ചുരുങ്ങും. ഇത് യുവി രശ്മികളെ കണ്ണുനുള്ളിലേക്കു കടത്തിവിടാതെ സഹായിക്കും. ഇത് യുവി രശ്മികളില്‍ നിന്ന് രക്ഷപ്പെടാനുള്ള കണ്ണുകളുടെ സ്വാഭാവിക പ്രക്രിയയാണ്. എന്നാല്‍ വെയിലത്തിറങ്ങുമ്പോള്‍ ആളുകള്‍ സണ്‍ഗ്ലാസ് വെയ്ക്കുന്നത് ഈ പ്രക്രിയ തടസപ്പെടുകയും ഗ്ലാസുകളിലൂടെ യുവി എ രശ്മികള്‍ കണ്ണില്‍ ഏല്‍ക്കുകയും ചെയ്യുന്നു. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് ദോഷമാണ്.

യുവി പ്രൊട്ടക്ഷന്‍ സണ്‍ഗ്ലാസ്

സണ്‍ഗ്ലാസ് വെയ്ക്കുമ്പോള്‍ തീര്‍ച്ചയായും ഗുണനിലവാരുമുള്ള യുവി പ്രൊട്ടക്ഷന്‍ സണ്‍ഗ്ലാസ് തന്നെ വെയ്ക്കാന്‍ ശ്രമിക്കുക. ഇല്ലെങ്കില്‍ അത് കണ്ണുകള്‍ക്ക് വിപരീത ഫലമുണ്ടാക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT