Monsoon Health Care Pinterest
Health

മഞ്ഞളും നെയ്യും കുരുമുളകും... മഴക്കാലത്തെ ആരോഗ്യസംരക്ഷണത്തിനുള്ള രഹസ്യക്കൂട്ട്

പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താൻ മഞ്ഞളും നെയ്യും മികച്ച കൂട്ടാമെന്ന് പഴമക്കാർ പറയാറുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ഴക്കാലം ആരോ​ഗ്യം ഏറെ ശ്രദ്ധിക്കേണ്ട സമയമാണ്. ഈ കാലയളവിൽ രോ​ഗപ്രതിരോധ ശേഷി ദുർബലമാകാനുള്ള സാധ്യത കൂടുതലാണ്. ഇത് നിരന്തര അണുബാധയിക്കും പകർച്ചവ്യാധികൾക്കും കാരണമാകും. പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താൻ മഞ്ഞളും നെയ്യും കുരുമുളകു പൊടിയും മികച്ച കൂട്ടാമെന്ന് പഴമക്കാർ പറയാറുണ്ട്.

ഒരു ടീസ്പൂൺ മഞ്ഞൾ, ഒരു ടീസ്പൂൺ ഉരുക്കിയ നെയ്യ്, ഒരു നുള്ള് കുരുമുളക് പൊടി ഇവ നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം വെറും വയറ്റിൽ കുടിക്കുന്നത് ആരോഗ്യഗുണങ്ങൾ വർധിപ്പിക്കും.

ഇൻഫ്ലമേഷൻ തടയുന്നു

സന്ധിവേദന, ആസ്ത്മ, ഹൃദയപ്രശ്നങ്ങൾ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ശരീരവീക്കം ഒരു കാരണമാണ്. മഞ്ഞളിലടങ്ങിയ കുർക്കുമിനും കുരുമുളകിലടങ്ങിയ പെപ്പറൈനും ചേർന്ന് ഇൻഫ്ലമേഷനെ പ്രതിരോധിക്കുന്നു. നെയ്യിലടങ്ങിയ ബ്യൂട്ടിറേറ്റ് രോഗം സുഖപ്പെടുത്താൻ സഹായിക്കും. നെയ്യ്, മഞ്ഞൾ, കുരുമുളക് ഇവ മഴക്കാലത്തുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കുന്നു.

ദഹനത്തിന് സഹായകം

കുരുമുളക് ദഹനത്തിന് സഹായിക്കുന്ന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു. മഞ്ഞളാകട്ടെ ആസിഡ് റിഫ്ലക്സ് ഉൾപ്പെടെയുള്ള ഉദരപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും. പോഷകങ്ങളുടെ ആഗിരണം വേഗത്തിലാക്കാൻ നെയ്യ് സഹായിക്കും. ഇവ മൂന്നും ചേരുമ്പോൾ മഴക്കാലത്തുണ്ടാകുന്ന ദഹനക്കേട് അകറ്റാനും വയറുകമ്പിക്കൽ (Bloating) തടയാനും സഹായിക്കും.

രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു

മഞ്ഞളിനും കുരുമുളകിനും ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. നെയ്യിൽ വിറ്റമിൻ എ, ഡി, ഇ, കെ ഇവയും ഓമേഗ 3 യും അടങ്ങിയിട്ടുണ്ട്. നെയ്യും കുരുമുളകും മഞ്ഞളും ചേർന്നാൽ ഡെങ്കി, മലേറിയ, കോളറ തുടങ്ങിയ രോഗങ്ങളിൽ നിന്നും സംരക്ഷിക്കുകയും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും.

ഓർമശക്തി മെച്ചപ്പെടുത്തും

മഞ്ഞളിലടങ്ങിയ കുർക്കുമിൻ തലച്ചോറിന്റെ പ്രവർത്തനവും മനോനില (mood) യും മെച്ചപ്പെടുത്തുന്നു. പെപ്പർ, ഓർമശക്തി വർധിപ്പിക്കുകയും സ്ട്രെസ്സ് കുറയ്ക്കുകയും ചെയ്യും. മഞ്ഞളും കുരുമുളകിനുമൊപ്പം നെയ്യ് കൂടി ചേർന്നാൽ അത് അൾഷീമേഴ്സ്, ഡിമെൻഷ്യ തുടങ്ങിയ രോഗങ്ങൾ തടയാനും ബൗദ്ധിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും മനസ്സിനെ ഏകാഗ്രമാക്കി നിർത്താനും സഹായിക്കും.

ഹൃദയാരോഗ്യം വർധിപ്പിക്കും

രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ മഞ്ഞൾ സഹായിക്കും. കൊളസ്ട്രോൾ കുറയ്ക്കാൻ കുരുമുളകും സഹായിക്കും. നെയ്യിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇവ രക്തചംക്രമണം മെച്ചപ്പെടുത്തും. ഇവ മൂന്നും േചരുമ്പോൾ രക്തസമ്മർദം നിയന്ത്രിക്കുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും ഹൃദയസംബന്ധമായ ആരോഗ്യം ശക്തിപ്പെടുത്തുകയും ചെയ്യും.

Monsoon Health Care: Turmeric, Ghee, Pepper powder best health care home remedy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3000 പേര്‍വരെ മരിച്ചേക്കും, ആയിരക്കണക്കിന് ശവക്കല്ലറകള്‍ തയ്യാര്‍; വന്‍ദുരന്തം മുന്‍കൂട്ടി കണ്ട് ഇറാന്‍

ന്യൂനമര്‍ദ്ദം തീവ്രമായി, 24 മണിക്കൂറിനകം കരയില്‍ പ്രവേശിക്കും; തിങ്കളും ചൊവ്വയും തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

നൈനി എയറോസ്‌പേസിൽ ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത, മികച്ച ശമ്പളം

പ്രശാന്ത് കിഷോര്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്ക്; ബങ്കിപുര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും

വിപ്ലവം സൃഷ്ടിക്കുമോ?, ഡീസലിന് പകരം 100 ശതമാനം ഐസോബ്യൂട്ടനോള്‍ ഇന്ധനം; പുതിയ പദ്ധതിയുമായി കേന്ദ്രം, നേട്ടം ഇങ്ങനെ