പുരുഷന്മാര്‍ക്കായി സിംപിള്‍ സ്കിന്‍ കെയര്‍ ദിനചര്യ 
Health

വെള്ളമൊഴിച്ച് വെറുതെ മുഖം കഴുകുന്നതല്ല സ്കിന്‍ കെയര്‍, പുരുഷന്മാര്‍ക്കായി ഒരു സിംപിള്‍ 'ത്രീ സ്റ്റെപ്പ്' ടെക്നിക്

ആരോഗ്യകരമായ ചര്‍മം നിലനിര്‍ത്താന്‍ കൃത്യമായ സ്‌കിന്‍കെയര്‍ ദിനചര്യ പാലിക്കേണ്ടത് പ്രധാനമാണ്

Author : സമകാലിക മലയാളം ഡെസ്ക്

സ്ത്രീകള്‍ക്കു മാത്രം മതിയോ, പുരുഷന്മാര്‍ക്കും വേണ്ടേ സ്‌കിന്‍ കെയര്‍. ഏതാണ്ട് 80 ശതമാനത്തോളം പുരുഷന്മാരും വെള്ളമൊഴിച്ച് മുഖം വെറുതെ കഴുകുന്നതാണ് സ്‌കിന്‍ കെയര്‍ എന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍ ഈ ശീലം ചര്‍മത്തിന്‍റെ ആരോഗ്യം മോശമാക്കും.

ആരോഗ്യകരമായ ചര്‍മം നിലനിര്‍ത്താന്‍ കൃത്യമായ സ്‌കിന്‍കെയര്‍ ദിനചര്യ പാലിക്കേണ്ടത് പ്രധാനമാണ്. മൂന്ന് സിംപിള്‍ സ്റ്റെപ്പില്‍ സ്‌കിന്‍കെയര്‍ ദിനചര്യ പാലിക്കാം.

ഡീപ് ക്ലെന്‍സിങ് ഫെയ്‌സ് വാഷ്

ദിവസം മുഴുവനുമുള്ള മാലിന്യങ്ങളും പൊടിയും എണ്ണയുമൊക്കെ ചര്‍മത്തില്‍ അടിഞ്ഞു കൂടുകയും അവ ചര്‍മത്തില്‍ കേടുപാടുകളും ചര്‍മം ഡള്ളാക്കുകയും ചെയ്യുന്നു. അതിനാല്‍ ശരിയായ ഫെയ്‌സ് വാഷ് കൊണ്ട് മുഖം ഡീപ് ക്ലെന്‍സ് ചെയ്യേണ്ടത് പ്രധാനമാണ്.

എണ്ണമയവും മുഖക്കുരുവുമുള്ള പുരുഷന്മാര്‍ ചാര്‍ക്കോള്‍ അല്ലെങ്കില്‍ സാലിസിക് ആസിഡ് അടങ്ങിയ ഫെയ്‌സ് വാഷ് ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് ചര്‍മം ഡീടോക്‌സ് ചെയ്യാനും സുഷിരങ്ങള്‍ തുറക്കാനും സഹായിക്കും.

സണ്‍സ്‌ക്രീന്‍

മിക്ക പുരുഷന്മാരും അവഗണിക്കുന്ന ഒരു ഘട്ടമാണ് സണ്‍സ്‌ക്രീന്‍. എന്നാല്‍ സണ്‍സ്‌ക്രീന്‍ ഒഴിവാക്കുന്നത് ചര്‍മത്തില്‍ ടാന്‍ അടിക്കുന്നതിലുപരി, അകാല വാര്‍ദ്ധക്യം, സൂര്യതാപം എന്നിവയക്ക് കാരണമായേക്കാം.

പലപ്പോഴും സണ്‍സ്‌ക്രീനുകളുടെ ഗ്രീസി സ്വഭാവമാണ് ഇവ ഒഴിവാക്കാന്‍ കാരണം. എന്നാല്‍ ഇപ്പോള്‍ എസ്പിഎഫ് 50 പിഎ സണ്‍സ്‌ക്രീന്‍ ജെല്ലുകള്‍ ലഭ്യമാണ്. ഇത് ചര്‍മത്തിന് അമിതമായ എണ്ണമയമുണ്ടാക്കില്ല.

ഹൈഡ്രേഷന്‍

ചര്‍മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തുന്നതിനും അകാല വര്‍ദ്ധക്യം തടയുന്നതിനും ചര്‍മം ഹൈഡ്രേറ്റ് ചെയ്യേണ്ടത് പ്രധാനമാണ്. പുരുഷന്മാരുടെ ചര്‍മം പെട്ടെന്ന് വരണ്ടതാകാം. പ്രത്യേകിച്ച് ഷേവ് ചെയ്തു കഴിയുമ്‌പോള്‍. ഹൈലൂറോണിക് ആസിഡ്, സെറാമൈഡുകള്‍ അല്ലെങ്കില്‍ കറ്റാര്‍വാഴ ചേര്‍ത്ത മോയ്‌സ്ചറൈസര്‍ ഉപയോഗിക്കുന്നത് ചര്‍മത്തിന്റെ വരള്‍ച തടയാന്‍ സഹായിക്കും.

എണ്ണമയമുള്ള ചര്‍മത്തിനും ജെല്‍ മോയ്‌സ്ചറൈസര്‍ ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാല്‍ വരണ്ട ചര്‍മമുള്ളവര്‍ക്ക് ക്രീം മോയ്‌സ്ചറൈസര്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്; ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി