Walking Pinterest
Health

നടത്തത്തിനൊരു ലളിതമായ പരിഹാരം; മഴയും വെയിലും പേപ്പട്ടി ശല്യവും വാഹനങ്ങളുമൊന്നും പ്രശ്‌നമാകില്ല!

ആരോഗ്യസംരക്ഷണത്തിനായി എത്ര ദൂരം, എത്ര സമയം, എത്ര ചുവട് നടക്കണം എന്നതിനെക്കുറിച്ചുള്ള പലതരം നിര്‍ദേശങ്ങള്‍ കേട്ട് പലരും ആശയക്കുഴപ്പത്തിലാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: ആരോഗ്യസംരക്ഷണത്തിനായി എത്ര ദൂരം, എത്ര സമയം, എത്ര ചുവട് നടക്കണമെന്നതിനെക്കുറിച്ചുള്ള പലതരം നിര്‍ദേശങ്ങള്‍ കേട്ട് പലരും ആശയക്കുഴപ്പത്തിലാണ്. എന്നാല്‍ അതിനൊരു ലളിതമായ പോംവഴിയുമായി ഡോ. ബി ഇക്ബാല്‍. 'ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും നമ്മളില്‍ മിക്കവരും ഫോണില്‍ സംസാരിക്കാറുണ്ട്. ആ സമയത്ത് വെറുതെ ഇരിക്കരുത്. ഫോണ്‍ വിളിക്കുമ്പോള്‍ എഴുന്നേറ്റ് വീട്ടിനുള്ളില്‍ നടന്നുകൊണ്ട് സംസാരിക്കുക. ഹെഡ്ഫോണ്‍, പ്രത്യേകിച്ച് വയര്‍ലെസ് ഹെഡ്ഫോണ്‍, ഉപയോഗിച്ചാല്‍ കൂടുതല്‍ സൗകര്യം. ഫോണ്‍ ചെയ്യുമ്പോഴോ വിളി വരുമ്പോഴോ നടക്കാന്‍ തുടങ്ങുക. വീട്ടിനുള്ളിലായതിനാല്‍ മഴയും വെയിലും പേപ്പട്ടി ശല്യവും വാഹനങ്ങളുമൊന്നും പ്രശ്‌നമാകില്ല!' ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

'ഒന്ന് പരീക്ഷിച്ചുനോക്കൂ. വീട്ടിനുള്ളില്‍ തടസ്സങ്ങളില്ലാത്ത സ്ഥലം ഉറപ്പാക്കുക; ആരോഗ്യസ്ഥിതിക്കനുസരിച്ച് നടത്തത്തിന്റെ ദൈര്‍ഘ്യവും വേഗവും ക്രമീകരിക്കുക. നടക്കാന്‍ പ്രത്യേക സമയം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍, അടുത്ത ഫോണ്‍ വിളി തന്നെ നടത്തത്തിനുള്ള അവസരമാക്കാം!'- ഇക്ബാല്‍ കുറിപ്പില്‍ പറയുന്നു.

ബി ഇക്ബാലിന്റെ കുറിപ്പ്

ഫോണിൽ സംസാരിക്കുമ്പോൾ നടക്കുക: ആരോഗ്യം സംരക്ഷിക്കുക!

ആരോഗ്യസംരക്ഷണത്തിനായി എത്ര ദൂരം, എത്ര സമയം, എത്ര ചുവട് നടക്കണം എന്നതിനെക്കുറിച്ചുള്ള പലതരം നിര്‍ദേശങ്ങള്‍ കേട്ട് പലരും ആശയക്കുഴപ്പത്തിലാണ്.

പ്രായത്തിനനുസരിച്ചുള്ള കണക്കുകള്‍ വേറെയും! രാവിലെ എഴുന്നേല്‍ക്കാന്‍ വൈകുക, വഴിയിലെ പേപ്പട്ടി ശല്യം, മഴ, വാഹനത്തിരക്ക് എന്നിവയും നടക്കാനുള്ള ആവേശം കുറയ്ക്കുന്നു.

ഇതിനൊരു ലളിതമായ പരിഹാരമുണ്ട്. ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും നമ്മളില്‍ മിക്കവരും ഫോണില്‍ സംസാരിക്കാറുണ്ട്. ആ സമയത്ത് വെറുതെ ഇരിക്കരുത് ? ഫോണ്‍ വിളിക്കുമ്പോള്‍ എഴുന്നേറ്റ് വീട്ടിനുള്ളില്‍ നടന്നുകൊണ്ട് സംസാരിക്കുക. ഹെഡ്ഫോണ്‍, പ്രത്യേകിച്ച് വയര്‍ലെസ് ഹെഡ്ഫോണ്‍, ഉപയോഗിച്ചാല്‍ കൂടുതല്‍ സൗകര്യം. ഫോണ്‍ ചെയ്യുമ്പോഴോ വിളി വരുമ്പോഴോ നടക്കാന്‍ തുടങ്ങുക. വീട്ടിനുള്ളിലായതിനാല്‍ മഴയും വെയിലും പേപ്പട്ടി ശല്യവും വാഹനങ്ങളുമൊന്നും പ്രശ്‌നമാകില്ല!

ഇന്ന് (ഒക്ടോബര്‍ 13) രാവിലെ 11 മണിവരെ ഞാന്‍ 55 മിനിറ്റ് നടന്നുകഴിഞ്ഞു. മകന്‍ അമല്‍ തന്ന ഐപോഡുകളാണ് ഉപയോഗിക്കുന്നത്. ഫോണ്‍ സംഭാഷണങ്ങള്‍ക്കു പുറമേ യൂട്യൂബിലെ പാട്ടുകളും മറ്റു പരിപാടികളും കേള്‍ക്കുമ്പോഴും നടക്കാറുണ്ട്. സമയം പോകുന്നതറിയില്ല; വിനോദത്തോടൊപ്പം വ്യായാമവും!

ഒന്ന് പരീക്ഷിച്ചുനോക്കൂ. വീട്ടിനുള്ളില്‍ തടസ്സങ്ങളില്ലാത്ത സ്ഥലം ഉറപ്പാക്കുക; ആരോഗ്യസ്ഥിതിക്കനുസരിച്ച് നടത്തത്തിന്റെ ദൈര്‍ഘ്യവും വേഗവും ക്രമീകരിക്കുക.

നടക്കാന്‍ പ്രത്യേക സമയം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍, അടുത്ത ഫോണ്‍ വിളി തന്നെ നടത്തത്തിനുള്ള അവസരമാക്കാം!.

Walking while talking on the phone: Protect your health!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സർക്കാർ; കേസെടുക്കാൻ മതിയായ തെളിവില്ലെന്ന് വാദം

'37-ാം വയസില്‍ മൂന്നാമത്തെ കുഞ്ഞ്, മൂന്നും സിസേറിയന്‍'; പ്രായമായെന്ന് കരുതി മടിച്ചു നില്‍ക്കരുതെന്ന് അശ്വതി

നാട്ടികയിലെ ടോൾ പിരിവിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി

ഹൂതികളുടെ ആക്രമണം; സൗദിയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ

'ചേട്ടൻ ഒരു സംഭവം തന്നെ'; രാജസ്ഥാനി ​ഗായകരെ കൊണ്ട് മലയാളം പാട്ട് പാടിച്ച് ദിനേശ് പ്രഭാകർ, വിഡിയോ വൈറൽ