ഹൂതികളുടെ ആക്രമണം; സൗദിയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ

IndiGo flights cancelled
IndiGoഫയല്‍ ചിത്രം
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ സൗദിയിലെ റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ 17 വരെ റദ്ദാക്കിയതായി ഇന്‍ഡിഗോ അറിയിച്ചു.വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നല്‍കിയ വിവരങ്ങള്‍ ഉപയോഗിച്ച് കൃത്യമായ വിവരങ്ങള്‍ യാത്രക്കാരെ അറിയിക്കുന്നുണ്ടെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.

IndiGo flights cancelled
വിദേശത്ത് ജോലി വാഗ്ദാനം; ഏജന്‍സികളുടെ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ഇക്കാര്യങ്ങര്‍ ശ്രദ്ധിക്കാം, മുന്നറിയിപ്പ്

യാത്രക്കാരെ സഹായിക്കാന്‍ തങ്ങളുടെ സപ്പോര്‍ട്ട് ടീം രംഗത്തുണ്ട്. നിങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് ഞങ്ങള്‍ ഏറ്റവും മുന്‍ഗണന നല്‍കുന്നത്. സുരക്ഷിതമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികൃതരുമായി നിരന്തരം സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്‍ഡിഗോ അറിയിച്ചു.

ഒക്ടോബര്‍ 13ന് പുറത്തിറക്കിയ അറിയിപ്പില്‍ യാത്ര മുടങ്ങിയവര്‍ക്ക് മുഴുവന്‍ തുകയും തിരികെ ലഭിക്കുന്നതിനുള്ള (ഫുള്‍ റീഫണ്ട്) സൗകര്യം ഉപയോഗിക്കാമെന്നും ഈ തുക ഏഴ് ദിവസത്തിനുള്ളില്‍ പണം നല്‍കിയ അതേ അക്കൗണ്ടിലേക്ക് തിരികെ ക്രെഡിറ്റ് ചെയ്യപ്പെടുമെന്നും എയര്‍ലൈന്‍ വ്യക്തമാക്കി.

IndiGo flights cancelled
ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം
IndiGo flights cancelled
'എല്ലാം നല്ല ഉദ്ദേശത്തില്‍ അല്ല'; കുട്ടികളുടെ ഫോണ്‍ ഉപയോഗത്തില്‍ ദുബൈയില്‍ മുന്നറിയിപ്പ്
Summary

IndiGo cancels flights to and from Saudi's Riyadh, Jeddah, Dammam and Madinah till Oct 17

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com