വിദേശത്ത് ജോലി വാഗ്ദാനം; ഏജന്‍സികളുടെ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ഇക്കാര്യങ്ങര്‍ ശ്രദ്ധിക്കാം, മുന്നറിയിപ്പ്

Job offers abroad: Here is a warning on what to look out for to avoid falling victim to agency scams
പ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

അബുദാബി: വിദേശത്ത് ജോലിയോ താമസമോ വാഗ്ദാനം ചെയ്ത് പണം വാങ്ങിയശേഷം സേവനം നല്‍കാതെയും തുക തിരിച്ചുനല്‍കാതെയും വഞ്ചിക്കുന്ന വിസ ഏജന്‍സികള്‍ക്കെതിരെ മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസിയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും.

ഇത്തരം ഏജന്‍സികള്‍ക്കെതിരെ ഇന്ത്യന്‍ പൗരന്മാരില്‍നിന്ന് പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി. സമൂഹമാധ്യമ പരസ്യങ്ങളിലൂടെ മറ്റു രാജ്യങ്ങളിലെ തൊഴില്‍, താമസ വിസകള്‍ വാഗ്ദാനം ചെയ്താണ് ചില ഏജന്‍സികള്‍ പണം വാങ്ങുന്നത്.

Job offers abroad: Here is a warning on what to look out for to avoid falling victim to agency scams
വീണ്ടും ഹൂതി മിസൈല്‍ ആക്രമണം; റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

തട്ടിപ്പില്‍ വീഴാതിരിക്കാന്‍ പോകാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തെ വിസ യോഗ്യതകള്‍, അപേക്ഷാ നടപടികള്‍, തൊഴില്‍-താമസ വീസകള്‍ നേടാനുള്ള അംഗീകൃത മാര്‍ഗങ്ങള്‍ എന്നിവ താമസിക്കുന്ന രാജ്യത്തെ ബന്ധപ്പെട്ട എംബസിയിലോ കോണ്‍സുലേറ്റിലോ അന്വേഷിച്ച് ഉറപ്പാക്കണം.

വിസ കാര്യത്തില്‍ സ്വകാര്യ ഏജന്‍സികളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം അടിസ്ഥാനമാക്കി തീരുമാനമെടുക്കരുത്. ഔദ്യോഗിക വെബ്‌സൈറ്റുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. പുതുക്കിയ വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട രാജ്യത്തിന്റെ സര്‍ക്കാര്‍, എംബസി വെബ്‌സൈറ്റുകളെ നേരിട്ട് ആശ്രയിക്കണം.

Job offers abroad: Here is a warning on what to look out for to avoid falling victim to agency scams
'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ
Job offers abroad: Here is a warning on what to look out for to avoid falling victim to agency scams
'എല്ലാം നല്ല ഉദ്ദേശത്തില്‍ അല്ല'; കുട്ടികളുടെ ഫോണ്‍ ഉപയോഗത്തില്‍ ദുബൈയില്‍ മുന്നറിയിപ്പ്
Summary

Job offers abroad: Here is a warning on what to look out for to avoid falling victim to agency scams

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com