പ്രതീകാത്മക ചിത്രം 
Health

പഞ്ചസാര വേണ്ടേ വേണ്ട! ചർമ്മം കുളമാകും, ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാം

പഞ്ചസാര ചർമ്മത്തിന്റെ ആരോഗ്യത്തെയും പിറകോട്ടുവലിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. പഞ്ചസാര ഉപയോ​ഗം കൂടുതലാണോ എന്നറിയാൻ ചർമ്മം കാണിക്കുന്ന ചില ലക്ഷണങ്ങൾ നോക്കാം...

സമകാലിക മലയാളം ഡെസ്ക്

മിതമായ പഞ്ചസാര ഉപയോഗം പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കും. ഇക്കാര്യം അറിയാമെങ്കിലും മധുരം നിയന്ത്രിക്കാൻ ആർക്കും അത്ര  താത്പര്യമില്ലെന്നതാണ് വാസ്തവം. ചർമ്മ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇനിമുതൽ മധുരപലഹാരങ്ങളൊക്കെ കഴിക്കുമ്പോൾ ഒന്നൂകൂടെ ആലോചിക്കണം. കാരണം, പഞ്ചസാര ചർമ്മത്തിന്റെ ആരോഗ്യത്തെയും പിറകോട്ടുവലിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. 

പഞ്ചസാരയുടെ അമിത ഉപയോഗം ശരീരഭാരം വർദ്ധിക്കുന്നത് മുതൽ ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ദന്തരോഗങ്ങൾ, വിഷാദം, ഉത്കണ്ഠ അടക്കമുള്ള മാനസിക പ്രശ്‌നങ്ങൾ അടക്കം പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും. അതുപോലെതന്നെ, ചർമ്മത്തിനും അമിത പഞ്ചസാര ഉപയോഗം ദോഷം ചെയ്യും. പഞ്ചസാര ഉപയോ​ഗം കൂടുതലാണോ എന്നറിയാൻ ചർമ്മം കാണിക്കുന്ന ചില ലക്ഷണങ്ങൾ നോക്കാം...

►കൂടുതൽ പഞ്ചസാര കളിക്കുന്നത് ശരീരത്തിൽ വീക്കം ഉണ്ടാക്കുകയും മുഖത്തെ എണ്ണമയം വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് മുഖക്കുരു പോലുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകും. 

►പഞ്ചസാരയിലെ രാസവസ്തുക്കൾ ചർമ്മത്തിലെ കൊളാജൻ ഉത്പാദനത്തെ തടസ്സപ്പെടുത്തും. അവ ചർമ്മത്തിലെ വിഷാംശം ഇല്ലാതാക്കുന്ന പ്രക്രിയയെ തടസ്സപ്പെടുത്തും. ഇത് ചർമ്മത്തിൽ ചുളിവും വരകളുമൊക്കെ പ്രത്യക്ഷപ്പെട്ട് അകാല വാർദ്ധക്യത്തിലേക്ക് നയിക്കും. 

►ഉയർന്ന പഞ്ചസാര ഉപഭോഗം ചർമ്മത്തിലെ കോശങ്ങളിലെ രക്തയോട്ടത്തെയും ഓക്‌സിജൻ വിതരണത്തെയും ബാധിക്കും. ഇത് ചർമ്മത്തിന്റെ വരൾച്ചയ്ക്കും നീർജ്ജലീകരണത്തിനും കാരണമാകും. 

►പഞ്ചസാര ശരീരത്തിൽ വീക്കം ഉണ്ടാക്കും. ഇത് നീർവീക്കത്തിലേക്ക് നയിക്കും. കണ്ണുകൾക്ക് താഴെയുള്ള വീക്കം, വേദന തുടങ്ങിയ ബുദ്ധിമുട്ടുകൾക്ക് കാരണമാകും. 

►പഞ്ചസാര അമിതമാകുന്നതുവഴി കൊളാജൻ ഉത്പാദനം പരിമിതമാകുന്നതിനാൽ ചർമ്മത്തിന് ഉറപ്പും തിളക്കവും നൽകുന്ന ഇലാസ്റ്റിൻ, പ്രോട്ടീൻ എന്നിവയെ തകർക്കും. ഇത് ചർമ്മത്തെ വരണ്ടതാക്കുകയും പോഷകക്കുറവുള്ള പ്രതീതി ജനിപ്പിക്കുകയും ചെയ്യും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT