water bottle Pexels
Health

വെറുതെ വെള്ളമൊഴിച്ച് കഴുകിയിട്ട് കാര്യമില്ല, വാട്ടര്‍ ബോട്ടില്‍ വൃത്തിയാക്കാന്‍ ചില പൊടിക്കൈകള്‍

സോപ്പ് ഉപയോ​ഗിച്ച് കഴുകുന്നതിന് പുറമേ വാട്ടർ ബോട്ടിൽ ശരിയായ രീതിയിൽ കഴുകാൻ ഇതാ ചില വഴികൾ.

സമകാലിക മലയാളം ഡെസ്ക്

രീരത്തിൽ ജലാംശം നിലനിർത്തേണ്ടതിന് ഇടയ്ക്കിടെ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി മിക്കയാളുകളും ഒരു വാട്ടർ ബോട്ടിൽ കയ്യിൽ കരുതാറുണ്ട്. ചിലർ അളവ് രേഖപ്പെടുത്തിയ കുപ്പികൾ വരെ വാങ്ങി ഉപയോഗിക്കാറുണ്ട്. ഓരോ ദിവസത്തെയും ഉപയോ​ഗം കഴിയുമ്പോൾ വെള്ളമൊഴിച്ച് ഒന്ന് കഴുകിയെടുക്കുന്നതാണ് പലരുടെയും പതിവ്. പക്ഷെ, ദിവസങ്ങളോളം ഇങ്ങനെ വെള്ളം മാത്രം ഉപയോ​ഗിച്ച് വൃത്തിയാക്കിയാൽ രോ​ഗങ്ങളും കൂടെപ്പോരും.

സോപ്പ് ഉപയോ​ഗിച്ച് കഴുകുന്നതിന് പുറമേ വാട്ടർ ബോട്ടിൽ ശരിയായ രീതിയിൽ കഴുകാൻ ഇതാ ചില വഴികൾ.

  • ചെറുനാരങ്ങ ഉപയോ​ഗിച്ച് വെള്ളക്കുപ്പി കഴുകാം. കറയും അഴുക്കും ദുർഗന്ധവും നീക്കാൻ പേരുകേട്ട ചെറുനാരങ്ങ ഉപയോ​ഗിച്ച് വാട്ടർ ബോട്ടിൽ വൃത്തിയായി കഴുകിയെടുക്കാം. ചെറുനാരങ്ങാനീരും ഇളംചൂടുവെള്ളവും ചേർത്ത മിശ്രിതം കുപ്പിക്കുള്ളിലൊഴിച്ച് നന്നായി കുലുക്കി കഴുകാം. പിന്നാലെ സോപ്പ് ഉപയോ​ഗിച്ചും കഴുകണം.

  • വിനാ​ഗിരിയും കുപ്പി കഴുകാൻ ഉപയോ​ഗിക്കാവുന്നതാണ്. പാത്രങ്ങളിലെ കറയും അഴുക്കും ദുർഗന്ധവുമെല്ലാം അകറ്റാൻ വിനാ​ഗിരിയും വല്ലതാണ്. വിനാഗിരിയും ചൂടുവെള്ളവും ചേർത്ത് കുപ്പിയിലൊഴിച്ചു 5- 10 മിനുറ്റ് ശേഷം നന്നായി കുലുക്കി കഴുകിയെടുക്കാം. ഇതിനുശേഷം കുപ്പി നന്നായി തുടച്ച് ഉണക്കിയെടുക്കണം.

  • ബേക്കിംഗ് സോഡ ഉപയോ​ഗിക്കുന്നതാണ് മറ്റൊരു രീതി. മൂന്നോ നാലോ സ്പൂൺ വിനാഗിരി എടുത്ത് അതിലേക്കൽപം ഇളംചൂടുവെള്ളവും ഒരു ടേബിൾ സ്പൂണോളം ബേക്കിംഗ് സോഡയും ചേർത്ത് മിശ്രിതം തയ്യാറാക്കിയശേഷം അൽപനേരം കുപ്പിയിൽ ഒഴിച്ചുവയ്ക്കണം. പിന്നാലെ വെള്ളക്കുപ്പിയുടെ അകവും പുറവും നന്നായി കഴുകി തുടച്ചെടുക്കാം.

പ്രത്യേകം ശ്രദ്ധിക്കണം - പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ കഴുകുമ്പോൾ ചൂടുവെള്ളം ഒഴിവാക്കി ടാപ്പ് വാട്ടർ ഉപയോ​ഗിക്കാൻ മറക്കരുത്. അതുപോലെ എല്ലാ ആറ് മാസം കൂടുമ്പോഴും വെള്ളക്കുപ്പികൾ മാറ്റുകയും വേണം.

Water bottle cleaning tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങി;ഭാര്യയെയും രണ്ട് പെണ്‍മക്കളേയും കൊന്ന് കക്കൂസ് കുഴിയിലിട്ട് യുവാവ്

SCROLL FOR NEXT