Acanthosis Nigricans X
Health

കഴുത്തിലെ കറുപ്പ് നിസാരമായി തള്ളരുത്, ചില രോ​ഗങ്ങളുടെ ലക്ഷണമാകാം

കഴുത്ത്, കക്ഷം, കൈകാല്‍ മുട്ടുകള്‍ തുടങ്ങിയ ശരീര മടക്കുകളില്‍ അകന്തോസിസ് നിഗ്രിക്കന്‍സ് പ്രത്യക്ഷപ്പെടാറുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ഴുത്തിത്തിന്റെ മടക്കുകളിൽ ചർമത്തിലെ മറ്റ് ഭാ​ഗങ്ങളെ അപേക്ഷിച്ച് ഇരുണ്ട നിറത്തിൽ കാണാറുണ്ടോ? എന്നാൽ ആ ലക്ഷണങ്ങളെ അത്ര നിസാരമായി തള്ളിക്കളയാനാകില്ല. ചർമത്തിലെ ഈ ഇരുണ്ട നിറം ചില രോ​ഗാവസ്ഥകളുടെ അല്ലെങ്കിൽ പ്രമേഹം, പോഷകാഹാരക്കുറവ് എന്നിവയുടെ സൂചനയാകാം.

അകന്തോസിസ് നിഗ്രിക്കന്‍സ്

ചര്‍മത്തിന്റെ മടക്കുകളിലും കൈകാല്‍ മുട്ടുകളിലും മറ്റും ഇരുണ്ട നിറം ഉണ്ടാവുക, ഇവിടങ്ങളിൽ സ്പർശിക്കുമ്പോൾ അൽപം കട്ടിയുള്ളതായി തോന്നുന്ന തരത്തിൽ ഒന്നിലധികം കുരുക്കൾ ഉണ്ടാവുക. ഇവയൊക്കെ അകന്തോസിസ് നിഗ്രിക്കന്‍സ്( Acanthosis nigricans )എന്ന രോഗത്തിന്റെ ലക്ഷണമാകാം.

കഴുത്ത്, കക്ഷം, കൈകാല്‍ മുട്ടുകള്‍ തുടങ്ങിയ ശരീര മടക്കുകളില്‍ അകന്തോസിസ് നിഗ്രിക്കന്‍സ് പ്രത്യക്ഷപ്പെടാറുണ്ട്. ഇത് വികസിക്കുന്തോറും ഇൻസുലിൻ പ്രതിരോധത്തെയും ബാധിക്കുന്നു, ഇത് ടൈപ്പ് -2 പ്രമേഹത്തിനും മെറ്റബോളിക് സിന്‍ഡ്രോമിനും കാരണമാകും.

പ്രീ ഡയബറ്റിസും ടൈപ്പ്-2 പ്രമേഹവും ആയുള്ള ബന്ധം

ചർമത്തിലെ ഇരുണ്ട നിറം ശരീരത്തിൽ ഇൻസുലിൻ അളവു വർധിക്കുന്നതിന്റെയും പ്രീഡയബറ്റിസ് ആയി മാറുകയും ചെയ്യുന്നതിന്റെ ലക്ഷണമാകാം. 20 നും 50 നും ഇടയില്‍ പ്രായമുള്ളവരില്‍ ശരീരഭാരം കൂടുന്നതനുസരിച്ച് കഴുത്തിലും കൈമുട്ടിലും ഇരുണ്ട പാടുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്.

പോഷകാഹാരത്തിന്റെ കുറവ്

ചര്‍മത്തിന്റെ മടക്കുകളില്‍ കാണപ്പെടുന്ന ഇരുണ്ട നിറം വിറ്റാമിന്‍ ബി 12 ന്റെ കുറവ് മൂലമുണ്ടാകുന്ന ഹൈപ്പര്‍ പിഗ്മെന്റേഷന്റെ ലക്ഷണവുമാകാം. ഇത് മുഖം, കൈപ്പത്തികൾ, ശരീരത്തിലെ മടക്കുള്ള ഭാ​ഗങ്ങൾ എന്നിവിടങ്ങളിലാണ് സാധാരണ കാണപ്പെടുന്നത്.

ചര്‍മത്തിലെ ഈ ഇരുണ്ട നിറം വേഗത്തില്‍ പടരുകയോ കട്ടിയാവുകയോ ചൊറിച്ചിലുണ്ടാക്കുകയോ ചെയ്താല്‍ ശ്രദ്ധിക്കണം. ഒരു ഡോക്ടറുടെ സഹായം തേടേണ്ട സമയമാണത്. കൂടാതെ, അപൂര്‍വം സന്ദര്‍ഭങ്ങളില്‍ അഗാന്തസ്‌നിഗ്രിക്കന്‍സ് ആന്തരിക കാന്‍സറുകളുമായി, പ്രത്യേകിച്ച് ആമാശയത്തിലേയും മറ്റ് അവയവങ്ങളിലേയും കാന്‍സറുകളുമായി ബന്ധപ്പെട്ടിരിക്കാം.

What is acanthosis nigricans? Skin condition that symptoms diabetes early

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാര്‍ ഒപ്പമുണ്ട്'; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കും

14.2 കോടിക്ക് 19കാരനെ സ്വന്തമാക്കി ചെന്നൈ; ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്ന കാര്‍ത്തിക് ശര്‍മ ആര്?

ഓണ്‍ലൈന്‍ തട്ടിപ്പ്; ബിഗ്‌ബോസ് റിയാലിറ്റിഷോ താരം ബ്ലെസ്ലി അറസ്റ്റില്‍

റിട്ടയര്‍മെന്റ് ലൈഫ് അടിച്ചുപൊളിക്കാം!, ഇതാ ഒരു പെന്‍ഷന്‍ പ്ലാന്‍, മാസംതോറും നിക്ഷേപിക്കാം, വിശദാംശങ്ങള്‍

മഹിള ശിക്ഷൺ കേന്ദ്രത്തിൽ ഒഴിവുകൾ

SCROLL FOR NEXT