Imposter Syndrome Instagram
Health

ഓരേ സമയം സന്തോഷവും ആശങ്കയും, ഞങ്ങളെ പോലുള്ളവർക്ക് 'ഇംപോസ്റ്റര്‍ സിൻഡ്രോം' യാഥാർഥ്യമാണ്

ഓസ്ട്രേലിയയിൽ നിന്നുള്ള ദക്ഷിണ കൊറിയൻ വംശജയാണ് യെറിൻ ഹാ.

സമകാലിക മലയാളം ഡെസ്ക്

​ഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട നെറ്റ്ഫ്ലിക്സ് സീരീസ് ബ്രിഡ്ജേട്ടൺ നാലാം സീസണിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത് ഓസ്ട്രേലിയൻ അഭിനേത്രി യെറിൻ ഹാ ആണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ യെറിൻ ഹാ നടത്തിയൊരു വെളിപ്പെടുത്തൽ സോഷ്യൽമീഡിയയിൽ പുതിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

ഓസ്ട്രേലിയയിൽ നിന്നുള്ള ദക്ഷിണ കൊറിയൻ വംശജയാണ് യെറിൻ ഹാ. പാശ്ചാത്യ രാജ്യങ്ങളിൽ തങ്ങളെ പോലുള്ളവർക്ക് ഇംപോസ്റ്റര്‍ സിൻഡ്രോം യാഥാർഥ്യമാണെന്നും ഇത് അവസാന ജോലിയായിരിക്കുമെന്ന് ചിലപ്പോൾ തോന്നാറുണ്ടെന്നും അവർ പറഞ്ഞു.

എന്താണ് ഇംപോസ്റ്റര്‍ സിൻഡ്രോം?

ഇതൊരു മാനസികാവസ്ഥയാണ്. ആളുകൾ തങ്ങളുടെ കഴിവുകളെയും നേട്ടങ്ങളെയും സ്വയം സംശയിക്കുകയും, കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടും, വിജയത്തിന് അർഹതയില്ലാത്തവരാണെന്ന് സ്വയം തോന്നുകയും ചെയ്യുന്നതാണ് ഈ അവസ്ഥ. ഇത് അനുഭവിക്കുന്നവർക്ക് പലപ്പോഴും തങ്ങളൊരു വ്യാജനാണെന്ന് തുറന്നുകാട്ടപ്പെടുമെന്ന ഭീതിയും ഉണ്ടാവാറുണ്ട്.

എന്നാൽ ബ്രിഡിജേട്ടണിലേക്കുള്ള തന്റെ വരവ് ഒരു അവസരമായാണ് കാണുന്നതെന്നും ആദ്യ മൂന്ന് സീസൺ താരതമ്യപ്പെടുത്തുമ്പോൾ തന്റെ കഥാപാത്രം വ്യത്യസ്തമാണെന്നും അവർ പറയുന്നു. കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ഭാ​ഗവതിയാണ്, എന്നാൽ അതേസമയം പരിഭ്രാന്തിയും ആശങ്കയും ഉണ്ടാകാറുണ്ട്.

What is Imposter Syndrome

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പ സംഗമത്തിന് ചെലവഴിച്ചത് മൂന്നു കോടി മാത്രം, മുഴുവന്‍ തുകയും സ്പോണ്‍സര്‍ഷിപ്പ്, തെറ്റിദ്ധാരണ പരത്താന്‍ ശ്രമമെന്ന് പി എസ് പ്രശാന്ത്

ബംഗളൂരുവില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു; എഴ് മരണം, രണ്ട് മലയാളി വിദ്യാര്‍ഥികള്‍

മസിനഗുഡിയിലെ ജനപ്രിയ കാട്ടുകൊമ്പന്‍ റിവാള്‍ഡോ ചെരിഞ്ഞു

പാര്‍ട്ടിക്ക് ബാധ്യത ഇല്ല, ആരായാലും കണക്കുകള്‍ ശരിയാക്കണം; അയ്യപ്പസംഗമ വിവാദത്തില്‍ എംവി ഗോവിന്ദന്‍

കാട്ടുപന്നിയുടെ ആക്രമണം: തോട്ടം തൊഴിലാളി മരിച്ചു

SCROLL FOR NEXT