കൊതുകു പെരുകിയതോടെ സംസ്ഥാനത്ത് വീണ്ടും ജാപ്പനീസ് മസ്തിഷ്ക ജ്വരം ആശങ്കയാകുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ജനുവരി മുതൽ മേയ് വരെ ജാപ്പനീസ് മസ്തിഷ്ക ജ്വരത്തിനെതിരേ ജെഇ വാക്സിൻ-‘ക്യാച്ച് അപ്പ്’ കാംപെയ്‌ൻ നടത്തുകയാണ്. കൊതുകുകള്‍ വഴി പകരുന്നതും തലച്ചോറിനെ ബാധിക്കുന്നതുമായ ഗുരുതര വൈറസ് രോഗമാണ് ജപ്പാന്‍ മസ്തിഷ്‌ക ജ്വരം.
മലിനജലത്തിൽ മുട്ടയിട്ട് വളരുന്ന ക്യുലക്സ് കൊതുകുകൾ വഴി മനുഷ്യരിൽ എത്തുന്ന ഫ്ലാവിവൈറസ് (Japanese encephalitis virus (JEV) ) ആണ് രോഗകാരി. രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ നാലു മുതൽ 14 ദിവസം വരെയാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാനെടുക്കുന്ന സമയം. ഇത് പ്രധാനമായും കുട്ടികളെയാണ് ബാധിക്കുക. കടുത്ത പനി, കഠിനമായ തലവേദന, ഛര്‍ദി, സ്വഭാവ വ്യത്യാസം, അപസ്മാര ലക്ഷണങ്ങള്‍, അവയവങ്ങള്‍ക്ക് തളര്‍ച്ച, അബോധാവസ്ഥ തുടങ്ങിയവായാണ് ലക്ഷണങ്ങള്‍.
രോഗം ബാധിച്ച 100 പേരില്‍ 30 പേരെങ്കിലും മരിക്കുന്നു. 30 ശതമാനം പേര്‍ക്ക് ജീവിതകാലം മുഴുവന്‍ വൈകല്യങ്ങളുമായി ജീവിക്കേണ്ടിയും വരുന്നുണ്ട്. കൊതുകു നിയന്ത്രണമാർഗങ്ങൾ, പ്രതിരോധ കുത്തിവെപ്പുകൾ എന്നിവയാണ് പ്രധാന പ്രതിരോധമാർഗങ്ങൾ.
വീടിന്റെ പരിസരത്ത് വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കാതെ കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുക, കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ കൊതുകുവലകളും ലേപനങ്ങളും ഉപയോഗിക്കുക, പരിസര ശുചിത്വം പാലിക്കുകയും കുട്ടികള്‍ക്ക് കൃത്യസമയത്ത് വാക്‌സിനുകള്‍ നല്‍കുകയും വേണം.
ജാപ്പനീസ് മസ്തിഷ്ക ജ്വരം
ഏഷ്യൻ രാജ്യങ്ങളിൽ ലക്ഷക്കണക്കിന് കേസുകളാണ് പ്രതിവർഷം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 1871-ൽ ജപ്പാനിലാണ് ആദ്യമായി കൊതുക്ജന്യ ഫ്ലാവിവൈറസ് രോഗം കണ്ടെത്തുന്നത്. അതു കൊണ്ടാണ് രോഗത്തിന് ജാപ്പീസ് മസ്തിഷ്ക ജ്വരം എന്ന പേര് വീണത്. 1924-ൽ ജാപ്പീന് മസ്തിഷ്ക ജ്വരം ഏഷ്യയിൽ വ്യാപിക്കുകയും വലിയ പൊതുജന ആരോഗ്യപ്രശ്നമാവുകയും ചെയ്തു. 1952ലാണ് ഇന്ത്യയിൽ ആദ്യമായി വൈറസ് സന്നിധ്യം കണ്ടെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates