കാറ്റ്സരിഡാഫോബിയ 
Health

എന്തൊരു ഡ്രാമയെന്ന് പരിഹസിക്കാന്‍ വരട്ടെ, പെണ്ണുങ്ങള്‍ പാറ്റയെ കണ്ട് നിലവിളിക്കുന്നതിന് കാരണമുണ്ട്

കാറ്റ്സരിഡാഫോബിയ സ്ത്രീകളില്‍ ഉത്കണ്ഠ വര്‍ധിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

പാറ്റയെ കണ്ട് പേടിച്ചലറുന്ന പെൺകുട്ടികൾ അല്ലെങ്കിൽ സ്ത്രീകളെ കണ്ടിട്ടില്ലേ? ഇതൊക്കെ പെണ്ണുങ്ങളുടെ ഡ്രാമ ആണെന്ന് പരിഹസിക്കുന്നവർ നിരവധിയാണ്. എന്നാൽ ഇത് ഡ്രാമ അല്ല പെണ്ണുങ്ങളുടെ ഈ പാറ്റ പേടിയെ കാറ്റ്സരിഡാഫോബിയ എന്നത് വിളിക്കുന്നത്. പുരഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കാറ്റ്സരിഡാഫോബിയ കൂടുതലും കണ്ടുവരാറ്. ഇത് ഉത്കണ്ഠയും ചില സന്ദര്‍ഭങ്ങളില്‍ പാനിക് അറ്റാക് വരെ ഉണ്ടാക്കാം.

സോഷ്യല്‍ കണ്ടീഷനിങ് സ്ത്രീകളിലെ ഈ പാറ്റ പേടിയുടെ ഒരു ഘടകമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പണ്ട് മുതലേ സ്ത്രീകള്‍ ദുര്‍ബലരാണെന്നും അവര്‍ പെട്ടെന്ന് ഭയപ്പെടുന്നവരാണെന്നും സമൂഹം പറഞ്ഞു പഠിപ്പിക്കുന്നു. നേരെമറിച്ച് പുരുഷന്മാര്‍ ശക്തരാണെന്നും കരയാന്‍ പാടില്ലെന്നും പഠിപ്പിക്കുന്നു. അതിനാൽ തന്നെ ഉള്ളിൽ ഭയവും പേടിയുമൊക്കെ ഉണ്ടായാലും പുരുഷന്മാർ പുറത്ത് കാട്ടാറില്ല. അങ്ങനെ കാട്ടുന്നവർ മറ്റുള്ളവർക്കിടയിൽ പരിഹാസപാത്രമാവും. സ്ത്രീകളുടെ കാര്യത്തിൽ ഇത് തിരിച്ചായിരിക്കും. പേടിയില്ലാത്ത സ്ത്രീകൾക്ക് എന്തോ കുഴപ്പമുണ്ടെന്നും അത്തരക്കാർ അഹങ്കാരി ആണെന്നും ധിക്കാരി ആണെന്നും മുദ്രകുത്തപ്പെടും.

സ്ത്രീകളിലെ പാറ്റ പേടിക്ക് അഥവാ കാറ്റ്സരിഡാഫോബിയയ്ക്ക് മറ്റുചില പ്രത്യേക കാരണങ്ങളുണ്ട്. വൃത്തിയാണ് സ്ത്രീകളിലെ പാറ്റ പേടിയുടെ ഒരു പ്രധാന കാരണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നത് സ്ത്രീകളുടെ കടമയാണെന്നാണ് സമൂഹം പറഞ്ഞു പഠിപ്പിച്ചിരിക്കുന്നു. ഇത് സ്ത്രീകളുടെ ഉള്ളിലും അടിച്ചേൽപ്പിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന വീട്ടിലും പരിസരത്തുമായി പാറ്റയെ കാണുമ്പോൾ സ്ത്രീകൾ ഭയപ്പെടുന്നു.

പ്രകൃതി തന്നെ സ്ത്രീകളെ ലോലഹൃദയരായാണ് സൃഷ്ടിച്ചത്. പുരുഷനേക്കാൾ ശാരീരികമായി ബലഹീനരാണ് സ്ത്രീകൾ, ഇതും സ്ത്രീകളുടെ പാറ്റ പേടിക്ക് ഒരു കാരണമാകാം. പാറ്റയുടെ രൂപഘടനയും അതിവേഗം ആക്രമിക്കുന്ന രീതിയുമായിരിക്കാം സ്ത്രീകളുടെ ഭയത്തിന് മറ്റൊരു കാരണം. പൊതുവെ സ്ത്രീകൾ ജീവികളെ കൊല്ലാൻ ഇഷ്ടപ്പെടാത്തവരാണ്. പലപ്പോഴും പാറ്റയെ കൊല്ലാതെ അവയുടെ ശല്യം ചെയ്യലിൽ നിന്ന് രക്ഷപ്പെടാനാവില്ല. ഇതാണ് മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT