സീസണല്‍ അഫക്റ്റീവ് ഡിസോഡർ 
Health

കാലാവസ്ഥ മാറിയാല്‍ മൂഡ് മാറും; സീസണല്‍ അഫക്റ്റീവ് ഡിസോഡർ എങ്ങനെ നിയന്ത്രിക്കാം

പ്രത്യേക കാലാവസ്ഥകളിൽ തോന്നുന്ന വിഷാദ അവസ്ഥയാണിത്

Author : സമകാലിക മലയാളം ഡെസ്ക്

ണുത്ത വെളുപ്പാൻ കാലവും മഞ്ഞും മൂടിക്കിടക്കുന്ന ആകാശവുമൊക്കെ നിങ്ങളെ വിഷാദത്തിലാക്കാറുണ്ടോ? സീസണല്‍ അഫക്റ്റീവ് ഡിസോഡർ അഥവാ എസ്എഡി(sad) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. പ്രത്യേക കാലാവസ്ഥകളിൽ തോന്നുന്ന വിഷാദ അവസ്ഥയാണിത്.

ദിവസം മുഴുന്‍ അലസത തോന്നുക, മുന്‍പ് ആസ്വദിച്ച് ചെയ്തിരുന്ന കാര്യങ്ങളില്‍ താല്‍പര്യമില്ലാതെയിരിക്കുക. മന്ദത അനുഭവപ്പെടുക, നിരാശ, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ എന്നിവയാണ് എസ്എഡിയുടെ പ്രധാന ലക്ഷണങ്ങള്‍. ഈ അവസ്ഥയെ നിയന്ത്രിച്ച് മാനസികാവസ്ഥയെ മെച്ചപ്പെടുത്താൻ മനസിനെ പാകപ്പെടുത്തുക എന്നതാണ് പ്രധാനം.

മഞ്ഞുകാലത്ത് വിഷാദത്തിലേക്ക് വീണു പോകാതിരിക്കാം

സൂര്യപ്രകാശം ഏല്‍ക്കുക; രാവിലെയും വൈകുന്നേരവും ഇളം വെയിൽ കൊള്ളുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും. സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെ വിറ്റാമിന്‍ ഡിയ്ക്കൊപ്പം മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സെറോടോണിന്‍ എന്ന ഹോര്‍മോണിന്‍റെയും ഉത്പാദിപ്പാദനം മെച്ചപ്പെടുത്തും.

ബന്ധങ്ങള്‍ മുറുകെ പിടിക്കുക; മടുപ്പ് തോന്നുന്ന സമയം ഏറ്റവും അടുത്ത സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കാം. ആളുകളുമായി ഇടപഴകുന്നത് ഈ അവസ്ഥയെ മെച്ചപ്പെടുത്താന്‍ സഹായിക്കും.

നല്ല ശീലങ്ങള്‍ വളര്‍ത്താം; മാനസികാരോഗ്യം മെച്ചപ്പെടുത്തുന്ന പല ശീലങ്ങള്‍ക്ക് ഈ സമയം തുടക്കമിടാം. വായന, സെല്‍ഫ് കെയര്‍, ശേഖരണം തുടങ്ങിയ ശീലങ്ങള്‍ നിങ്ങളെ കൂടുതല്‍ തിരക്കിലാക്കുകയും വിഷാദഭാവത്തില്‍ നിന്നും പുറത്തു കടക്കുകയും ചെയ്യാം. ആരോഗ്യകരമായ ഭക്ഷണം കഴിക്കാം.

വ്യായാമം മുടക്കരുത്; എത്ര നിരാശ തോന്നിയാലും വ്യായാമം ചെയ്യുന്നത് മുടക്കരുത്. വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ ഹാപ്പി ഹോര്‍മോണുകളെ ഉത്പാദിക്കാന്‍ സാധിക്കും. അതിലൂടെ മെച്ചപ്പെട്ട മാനസികാവസ്ഥ ഉണ്ടാക്കാന്‍ സാധിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

SCROLL FOR NEXT