thalassotherapy Pexels
Health

കുഴഞ്ഞു മറിഞ്ഞ മനസിനും തണുപ്പിക്കുന്ന കടലിന്റെ മാജിക്; എന്താണ് തലസോതെറാപ്പി

ഇതിലൂടെ വിശ്രമവും വൈകാരികമായ ഉണർവും ലഭിക്കും.

സമകാലിക മലയാളം ഡെസ്ക്

ലസോതെറാപ്പിയെ കുറിച്ച് കേട്ടിട്ടുണ്ടോ? എത്ര കണ്ടാലും മതിവരാത്ത അ​ഗാതമായ ഒരു സൗന്ദര്യം കടലിനുണ്ട്. കരയിലേക്ക് ആർത്തലച്ചു വരുന്ന ഓളങ്ങൾക്കപ്പുറം ശാന്തമായ കടലിനെ നോക്കിയിരിക്കുമ്പോൾ ഉള്ളിലൊരു ശാന്തത സ്വാഭാവികമായും അനുഭവപ്പെടും, ഈ സവിശേഷത മാനസികാരോ​ഗ്യം മെച്ചപ്പെടുത്താനും ഉപയോ​ഗിക്കാറുണ്ട്. അതുമായി ബന്ധിപ്പെട്ട ചികിത്സരീതിയാണ് തലസോതെറാപ്പിയെന്ന് പറയുന്നത്. ഇതിലൂടെ വിശ്രമവും വൈകാരികമായ ഉണർവും ലഭിക്കും.

കടലും അതിൻ്റെ പരിസ്ഥിതിയും ഒരു സ്വാഭാവിക സമ്മർദ ആശ്വാസമാണെന്നാണ് മനശാസ്ത്രവിദ​ഗ്ധർ പറയുന്നു. കടലിന്റെ വിശാലതയ്ക്ക് സ്വാഭാവികവും ശക്തവുമായ ഒരു ആകര്‍ഷണമുണ്ട്. കടലിന്റെ സാമീപ്യം മനസ്സിനെ ശാന്തമാക്കുകയും വൈകാരികമായ മെച്ചപ്പെടലിന് സഹായിക്കുകയും ചെയ്യുന്നു.

കടലിന്റെ ഓളങ്ങൾ താളാത്മകമായ ശബ്ദം ശാന്തമായ ഒരു പ്രഭാവം സൃഷ്ടിക്കുന്നു. വെള്ളത്തിന്റെ പ്ലവനശക്തി പേശികളെ റിലാക്‌സ് ചെയ്യിപ്പിക്കുന്നു. കടല്‍വെള്ളം ധാതുക്കളാല്‍ സമ്പുഷ്ടമാണ്, കൂടാതെ ശരീരത്തിന്റെ സ്‌ട്രെസ്സ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

സമുദ്രവായുവിലും കടൽവെള്ളത്തിലും അടങ്ങിയിരിക്കുന്ന നെഗറ്റീവ് അയോണുകൾ ഊർജം വർധിപ്പിക്കുന്നതിനും കൂടുതൽ പോസിറ്റീവ് കാഴ്ചപ്പാടിനും കാരണമാകുമെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. തലസോതെറാപ്പിയിലൂടെ കടലില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവരില്‍ ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും അളവും കുറയുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

കടല്‍ വെള്ളം, ആല്‍ഗ ബോഡി റാപ്പറുകള്‍, സമൂദ്രതീരത്തെ മണല്‍, കടല്‍വെള്ള ജെറ്റ് ഷവറുകള്‍, ധാതുക്കളാല്‍ സമ്പന്നമായ കടലിലെ വായു ശ്വസിക്കല്‍ തുടങ്ങി ചികിത്സാരീതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കടല്‍വെള്ളത്തിലടങ്ങിയിരിക്കുന്ന സിങ്ക്, മഗ്നീഷ്യം, കാത്സ്യം, അയഡിന്‍ എന്നിവ ചര്‍മ സംരക്ഷണത്തിന് മികച്ചതാണ്.തലസോതെറാപ്പിയുടെ ഫലപ്രാപ്തി പൂർണമായി സ്ഥാപിക്കുന്നതിന് കൂടുതൽ ശാസ്ത്രീയ ഗവേഷണം ആവശ്യമാണ്. എന്നാലും, ഈ തെറാപ്പിയുടെ ഘടകങ്ങൾ ആരോഗ്യ, മാനസികാരോഗ്യ രീതികളിൽ സംയോജിപ്പിക്കുന്നത് പലർക്കും വളരെ ഗുണം ചെയ്തിട്ടുണ്ട്.

Can Ocean reduce stress, What is thalassotherapy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

അപകടസ്ഥലത്ത് കാഴ്ചക്കാരായി നിൽക്കണ്ട; പിഴ 1000 ദിർഹമെന്ന് ഓർമ്മപ്പെടുത്തി അബുദാബി പൊലീസ്

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

ഫുട്ബോൾ കളിക്കിടെ പന്ത് നെയ്യാറിൽ വീണു; എടുക്കാൻ ഇറങ്ങിയ 10ാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക

SCROLL FOR NEXT